റിയൽ മീയുടെ തകർപ്പൻ ബഡ്‌സ് എയർ നിയോ

വയർലെസ്സ് ഹെഡ്സെറ്റിന്റെ പ്രാധാന്യം എപ്പോഴൊക്കെയെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ. ഇന്ന് ഇറങ്ങുന്ന മിക്ക ഫ്ലാക്ഷിപ് സ്മാർട്ട് ഫോണുകളിലും ഹെഡ്സെറ്റ് കണക്ട് ചെയ്യാനുള്ള 3.5 mm ഓഡിയോ ജാക്ക് ഇല്ല. പിന്നെ നമ്മൾ എങ്ങനെ ഇത്തരം ഫോണുകളിൽ നിന്നും ഹെഡ്സെറ്റ് കണക്ട് ചെയ്‌തു പാട്ട് കേൾക്കും. ഇവിടെയാണ് നമുക്ക് പ്രധാനമായും വയർലെസ്സ് ഹെഡ്സെറ്റിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസങ്ങളിൽ ആയി നിരവധി കമ്പനികൾ വയർലെസ്സ് ഹെഡ്‍ഫോണുകൾ പുറത്തിറക്കുന്നുണ്ട്. അതിൽ ഏറ്റവും പുതുതായിട്ട് ഇപ്പോൾ പുറത്തിറങ്ങിയ റിയൽമിയുടെ ബഡ്‌സ് എയർ നീയോ എന്ന വൈർലെസ്സ് ഹെഡ്‍ഫോൺ ആണ്. റിയൽമിയുടെ പുതുതായി ഇറങ്ങിയ ഈ വൈർലെസ്സ് ഹെഡ്സെറ്റ് ചെറിയൊരു ബോക്സിനു ഉള്ളിലയായിരിക്കും ലഭിക്കുക. ഇത് ബ്ലാക്കും വൈറ്റും കളർ ഓപ്ഷനുകളിലായാണ് പുറത്തിറക്കുന്നതു.

ഹൈ ക്വാളിറ്റി ബാസും ട്രബിളും ആണ് ഇതിൽ കസ്റ്റം ചെയ്‌തിരിക്കുന്നത്‌. ഇതിന്റെ വില 2,999 രൂപയാണ്. കുറച്ചു കൂടി ബഡ്ജറ്റ് കുറച്ചു ഇറക്കുന്നതു കൊണ്ടാകണം ഇതിൽ യൂ എസ് ബി ടൈപ്പ് കണക്റ്റിംഗ് ചാർജർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബഡ്‌സ് എയർ നിയോ ഹെഡ്‍ഫോണിൽ അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് ഇതിന്റെ ചാർജിങ് സംവിധാനം ആണ്. ഈ ചാർജിങ് കേസിൽ ഫുൾ ചാർജ് ചെയ്യുവാണെങ്കിൽ 17 മണിക്കൂർവരെ നമുക്ക് ബാറ്ററി ബാക്കപ്പ് ലഭിക്കും. അതുപോലെതന്നെ എയർ ബഡ്‌സ് നിയോയിൽ ചാർജ് ചെയ്‌താൽ 3 മണിക്കൂർ വരെ നമുക്ക് തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കും.

ഹെഡ്‌ഫോണിന്റെ സൈഡ് ഡ്രൈവർ ഡയഫ്രത്തിന്റെ സൈസ് എന്ന് പറയുന്നത് 13 mm ആണ്. അതുകൊണ്ടു തന്നെ സൗണ്ട് ക്വാളിറ്റി വളരെ മികച്ചത് തന്നെയാണ്. ഈ ഹെഡ്‌ഫോണിൽ ഗൂഗിളിന്റെ ക്വിക് പെയർ എന്ന ഫീച്ചർ നൽകിയിട്ടുള്ളത് കൊണ്ട് തന്നെ ഏതു ഫോണുകളിൽ ആയാലും പോപ്പപ് ചെയ്‌തു കണക്ട് ചെയ്യാൻ സാധിക്കും. നല്ല മികച്ച ഒരു ബിൽഡ് ക്വാളിറ്റി ആണ് റിയൽ മി കമ്പനി ഇതിനു നൽകുന്നത്. കൂടാതെ നല്ലൊരു സ്റ്റൈലിഷ് ഷെയ്പ്പും ഇതിനു നൽകിയിട്ടുണ്ട്.

Leave a Reply