സ്മാർട്ഫോൺ ഉപഭോക്താക്കൾക്കു ഉപയോഗപ്രദമായ 3 ഗാഡ്‌ജെറ്റുകൾ

സാധാരണക്കാരന് വളരെ ഉപയോഗപ്രദമായ കുറച്ചു ഗാഡ്‌ജെറ്റുകളെ കുറിച്ചാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്. ഇന്ന് ടെക്നോളജി രംഗത്ത് അനേകം വ്യത്യസ്തമായ സ്മാർട്ഫോൺ ഗാഡ്‌ജെറ്റുകൾ വിറ്റഴിക്കുന്നുണ്ട്. അവയിൽ അധികം വിലകൂടിയതും വിലക്കുറഞ്ഞതുമുണ്ട്. എന്നാൽ സാധാരണക്കാരന് വളരെ തുച്ഛമായ പണം ചിലവാക്കി കൊണ്ട് വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്ന 3 ഗാഡ്‌ജെറ്റുകളെ കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ ഗാഡ്‌ജെറ്റുകൾ ഇന്ന് പ്രധാനപ്പെട്ട എല്ലാ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ലഭ്യമാണ്.

ഈ 3 തകർപ്പൻ ഗാഡ്‌ജെറ്റുകളുടെ വില 300 രൂപയിൽ താഴെ എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊന്ന്. ഗാഡ്‌ജെറ്റുകൾ കൂടാതെ നമ്മുടെ സ്മാർഫോണുകളിൽ ഡെയിലി ഹാൻഡി യൂസ്ഡ് ആയിട്ടുള്ള കുറച്ചു പ്രൊഡക്ടുകളും ഇന്ന് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ലഭ്യമാണ്. ഇത്തരത്തിൽ പർച്ചെയ്‌സ് ചെയ്യാൻ സാധിക്കുന്ന അത്യുഗ്രൻ ഗാഡ്ജെറ്റുകളിൽ ഒന്നാമത്തേത് സ്മാർട്ഫോൺ ക്ലീനർ ആണ്. ഈ ഒരു പ്രോഡക്ട് സ്മാർട്ഫോൺ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താവിനും വളരെ അധികം ആവശ്യമായിട്ടുള്ള ഒന്ന് തന്നെയാണ്.

ഫോണിൽ ഉണ്ടാകുന്ന അഴുക്കും പൊടിയുമൊക്കെ വളരെ വേഗത്തിൽ ഇതുപയോഗിച്ചു ക്ലീൻ ചെയ്യാവുന്നതാണ്. ഒരു സ്റ്റിക്കിന്റെ ഷെയ്പ്പിൽ ആയതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കൊണ്ട് നടക്കാവുന്നതും ഈസി ആയി ഉപയോഗിക്കാവുന്ന ഒരു പ്രോഡക്റ്റും കൂടിയാണ്. ഇത്തരത്തിൽ വളരെ ഉപയോഗപ്രദമായ മറ്റൊരു ഗാഡ്ജെറ്റാണ് ത്രീ ഇൻ വൺ ലേസർ പെൻ. ഈ പ്രൊഡക്ടിൽ അനേകം സവിശേഷതകൾ ഉണ്ട് എന്ന് തന്നെ പറയാം.

ആദ്യത്തെ പ്രത്യേകത എന്നത് ഇതിൽ ഒരു ലേസർ ഉണ്ട്. ഈ ലേസർ ഏതെങ്കിലും ഒരു വസ്തുവിനെ അല്ലെങ്കിൽ ഒരു ഭാഗത്തെ പോയിന്റ് ചെയ്യുന്നതിന് സഹായിക്കുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിൽ ഒരു ടോർച്ചും ലഭ്യമാണ്. കൂടാതെ ബാക്കിൽ ഉള്ള ക്യാപ് മാറ്റിക്കഴിഞ്ഞാൽ ഒരു പെന്നും ഇതിൽ ഉണ്ട്. ഇതിലെ മറ്റൊരു അട്രാക്റ്റീവ് ആയിട്ടുള്ള സവിശേഷത എന്തെന്നാൽ ലേസറിന്റെ ഫ്രണ്ടിലായി ഒരു പോയിന്റർ പോലെ ഒരു ആന്റെനയും ഉണ്ട്.

അനേകം പ്രത്യേകതകൾ ഉള്ള മറ്റൊരു ഗാഡ്ജെറ്റാണ് സ്മാർട്ഫോൺ ലെൻസ്. ഫോട്ടോകൾ വളരെ ക്ലാരിറ്റിയോടും ഭംഗിയോടും എടുക്കാൻ ഇത് സഹായിക്കുന്നു. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഇത് നല്ലൊരു ഉപയോഗപ്രദമായ ഗാഡ്ജെറ്റു തന്നെയാണ്. ഫോട്ടോകളും വിഡിയോകളും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ എടുക്കാൻ സാധിക്കും. മാത്രമല്ല ദൂരെ ഒരു വസ്തുവിനെ ഫോക്കസ് ചെയ്‌തു കൊണ്ട് അതേ ഒർജിനാലിറ്റിയിൽ എടുക്കാൻ സാധിക്കുന്നു.

Leave a Reply