ലോകമെമ്പാടും 5G തരംഗമാകുന്നു

ഇന്റർനെറ്റു യുഗമെന്നറിയപ്പെടുന്ന ഇക്കാലത്തു അതിവേഗ നെറ്റ് വർക്കായ 5G ലോകമെമ്പാടും തരംഗമായി കൊണ്ടിരിക്കുകയാണ്. 4G ഇന്റെർനെറ്റിനു ശേഷമാണ് ഈ അഞ്ചാം തലമുറയുടെ വരവ്. ഇപ്പോൾ ഇറങ്ങുന്ന എല്ലാ ഡിവൈസുകളും 5G സപ്പോർട്ട് ലഭ്യമാകുന്നതാണ്. കൂടാതെ ലാപ്ടോപ്പുകളിലും സ്മാർട്ഫോണുകളിലും ഡെസ്‌ക്ടോപ്പുകളിലും മാത്രമല്ല ടീവികളിലും 5G അനുകൂലമാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 5G ലഭ്യമാകുന്ന വേഗത എന്നത് 10 ജിഗാ ബൈറ്റ്‌സ്/സെക്കന്റ് ആണ്. 4G യുടെ പത്തിരട്ടി വേഗത കൂടുതലായി ലഭിക്കും .

ലോകത്തെമ്പാടുമുള്ള എല്ലാ വാർത്താവിനിമയ രംഗങ്ങളും പ്രവർത്തനക്ഷമാകുന്നത് ഒരു പ്രത്യേക ഫ്രീക്ക്വൻസി ലക്ഷ്യമിട്ടു കൊണ്ട് വൈദ്യുതി കാന്തിക തരംഗത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അതായത് മുന്ന് തരത്തിലുള്ള ഫ്രീക്ക്വൻസികളാണ് 5G യിൽ ക്രമീകരിച്ചിരിക്കുന്നത്. ഫ്രീക്ക്വൻസിയുടെ അളവ് വർദ്ധിക്കുന്തോറും ഡാറ്റാ ട്രാൻസ്ഫെറിന്റെ സ്പീഡ് കൂടുകയും മൊബൈൽ നെറ്റ്‌വർക്കിന്റെ റേഞ്ച് കുറയാനും ഇടയുണ്ടാകും.

മില്ലീമീറ്റർ വേവ് ആണ് 5G ഉപയോഗിച്ചിരിക്കുന്നത്. അതായതു ഇതിന്റെ വേവ് ലെങ്ത് കണക്കാക്കപ്പെടുന്നത് 1 മുതൽ 10 മില്ലീമീറ്റർ വരെയാണ്. ഇതിന്റെ ഉപജ്ഞാതാവ് ഇന്ത്യൻ ശാസ്ത്രജ്ഞനായ ജഗതീഷ് ചന്ദ്രബോസ് ആണു. ചെറിയ ഒരു ആന്റിനയുടെ സഹായത്താൽ തന്നെ 5G ഉപയോഗിക്കാവുന്നതാണ്. 5G യും ലേറ്റൻസിയും തമ്മിൽ എന്താണ് സൂചിപ്പിക്കുന്നത്. മൊബൈലുകളിൽ നിന്നും ടവറുകളിലേക്കുള്ള ടാറ്റാസിന്റെ കൈമാറ്റത്തിനു എടുക്കുന്ന സമയപരിധിയെയാണ് ലേറ്റനാസി എന്ന് പറയപ്പെടുന്നത്.

ഈ ലെറ്റൻസി രേഖപ്പെടുത്തിയിരിക്കുന്നത് മില്ലീ സെക്കൻഡ്‌സിൽ ആണ്. വർക്ക് ചെയ്യുന്ന ഓരോ ഉപഭോക്താവിനും ഓരോ ബ്ലോക്ക് സ്പെക്ട്രം ആവശ്യമായി വരുന്നു. 5G യിൽ നിന്ന് ഇത് 4G യേക്കാൾ പത്തു മടങ്ങു കൂടുതലാണ്. അതായതു അത്രയും മടങ്ങു സ്പെക്ട്രമാണ്‌ ആവശ്യമായി വരുന്നത്. 4G യിൽ നിന്നും 5G യിലേക്കുള്ള ഈ ഒരു മാറ്റം പുത്തൻ ആധുനിക രംഗത്ത് ഒരു വഴിത്തിരിവ് കൂടിയാണ്. ഇപ്പോൾ ലഭ്യമാകുന്ന ഒരു ഡിവൈസുകളിൽ 5G യുടെ സപ്പോർട്ട് കൂടി തന്നെ വിപണിയിൽ ലഭ്യമാക്കുന്നത്.