ടിക് ടോക്കിനു പുതിയ പകരക്കാരൻ എത്തി

കഴിഞ്ഞ കുറച്ചു നാളുകൾക്കു മുന്നേ ഇൻഡോ ചൈന തമ്മിൽ ഉണ്ടായ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലുള്ള ചൈനീസ് നിർമ്മിതമായ 59 ഓളം ആപ്ലിക്കേഷനുകളും പ്ലെയ്‌സ്‌റ്റോറുകളിൽ നിന്നും എടുത്തു കളയുകയുണ്ടായി. നിരോധിച്ച ആപ്ലിക്കേഷനുകളിൽ നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ ഫൈലുകൾ ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്ന എക്സെൻഡർ പോലുള്ള ആപ്ലിക്കേഷനുകളും നിരോധിക്കുകയുണ്ടായി.

കൂട്ടത്തിൽ കോടിയിൽപരം ഉപഭോക്താക്കൾ ഉണ്ടായിരുന്ന ടിക്‌ടോക്കും നിരോധിച്ചിരുന്നു. അത്തരത്തിൽ നിരോധിച്ച ആപ്ലിക്കേഷനുകളെ പകരം വെക്കാൻ മറ്റു അപ്ലിക്കേഷനുകൾ ഉണ്ടോ എന്നത് പലരുടെയും ഒരു സംശയം തന്നെയാണ്. എന്നാൽ അത്തരത്തിൽ നിരോധിച്ച ആപ്ലിക്കേഷനുകൾക്ക് പകരം വെക്കുന്ന ഏതാനും കുറച്ചു ആപ്പുകളെ കുറിച്ച് പരിചയപ്പെടാം. ടിക് ടോക്കിലൂടെ ക്രീറ്റിവിറ്റി ആയി വിഡിയോകൾ നിർമ്മിച്ച് കൊണ്ടിരുന്ന ഉപഭാക്താക്കൾക്കു ഇതൊരു തിരിച്ചടി തന്നെയായിരിക്കും.

ടിക് ടോക്കിനെ പകരം വെക്കാവുന്ന ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഒരു ആപ്ലിക്കേഷൻ ഉണ്ട്. മിത്രോൻ എന്ന ഈ ആപ്ലിക്കേഷൻ നമുക്ക് പ്ലെയ്സ് സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാം. ഈ അടുത്തിടെ ഡെവലപ്പ് ചെയ്‌തു പ്ലെയ്സ് സ്റ്റോറിൽ എത്തിയ ഒരു ആപ്ലിക്കേഷൻ ആണ് ഇത്. പ്ലെയ്സ്റ്റോറിൽ പബ്ലിഷ് ചെയ്‌തു ദിവസങ്ങൾ കൊണ്ട് തന്നെ കോടിയിൽപ്പരം ഉപഭോകതാക്കൾ മിത്രോൻ ആപ്ലിക്കേഷന് ലഭിക്കുകയുണ്ടായി. ടിക് ടോക്കിന്റെ അതെ മോഡലുകളിലും അതെ ഇന്റർഫെയ്‌സിലും ആണ് ഈ ആപ്ലിക്കേഷൻ രൂപീകരിച്ചിരിക്കുന്നത്. ഇതുപോലെ ഇത്തരം പകരക്കാരായിട്ടുള്ള മറ്റുള്ള കുറച്ചു ആപ്ലിക്കേഷനുകളെ കുറിച്ച് പരിചയപ്പെടാം. തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കു.

 

Leave a Reply