വാട്ട്സ്ആപ്പില്‍ ആളെ ചേര്‍ക്കാന്‍ ക്യുആര്‍ കോഡ് മതി

ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നായ സോഷ്യൽ മീഡിയയിൽ ഒരാളെ ആഡ് ചെയ്യാൻ ഇനി ക്യൂആര്‍ കോഡ് മതി. അതായത് മറ്റൊരാളുടെ ഫോൺ നമ്പർ ഇല്ലാതെ തന്നെ അയ്യാളെ വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റില്‍ ചേര്‍ക്കാം. ഐഒഎസില്‍ മുന്നേ ഉണ്ടായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ആന്‍ഡ്രോയിഡിലും ലഭ്യമാണ്. ഒരു ക്യുആര്‍ കോഡ് ഫ്‌ലാഷ് ചെയ്യുകയോ സ്‌കാന്‍ ചെയ്യുകയോ വഴി ഈ സേവനം ഉപയോഗിക്കാം. നിലവായിൽ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്, പിന്നീട് ഔദ്യോഗികമായി പുറത്തിറക്കും.

ഈ ടെസ്റ്റുകൾ ആവശ്യമുള്ള ഫീച്ചറുകൾ വാട്ട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ക്യൂആര്‍ കോഡ് ലഭ്യമാക്കിയത് 2.20.171 പതിപ്പിനായുള്ള സെര്‍വര്‍ സൈഡ് അപ്‌ഡേറ്റിലൂടെയാണ്. ഉടൻ തന്നെ ഈ അപ്ഡേറ്റ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തും. വാട്ട്സ്ആപ്പിലെ സെറ്റിങ്‌സ് മെനുവില്‍ മറ്റൊരാളുടെ ക്യുആര്‍ കോഡ് റീഡ് ചെയ്ത് ആഡ് ചെയ്യാനാകും. സെറ്റിങ്സിൽ ഒരു ക്യൂആര്‍ കോഡ് ഐക്കണ്‍ കാണാം,അതിൽ ടാപ്പ് ചെയ്യുമ്പോൾ സ്വകാര്യ ക്യൂആര്‍ കോഡ് ലഭിക്കും. ഈ ക്യൂആര്‍ കോഡ് വാട്ട്സ്ആപ്പിലേക്ക് ആഡ് ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഷെയർ ചെയ്യാവുന്നതാണ്.

എപ്പോൾ വേണമെങ്കിൽ ഈ പങ്കിടൽ അവസാനിപ്പിക്കാനും കോഡ് വീണ്ടും സജ്ജമാക്കാനും കഴിയും ഇത് ഒന്നിലധികം തവണ ചെയ്യാനാകും. സ്‌കാന്‍ കോഡ് ടാബ് എന്ന ഓപ്ഷൻ ഉപയോഗിച്ച് കോഡ് സ്കാൻ ചെയ്യാനാകും. നമ്പർ കൊടുക്കാതെ വാട്ട്സ്ആപ്പ് കോണ്ടാക്ടിൽ ആഡ് ചെയ്യാൻ ഇത് സഹായിക്കും. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ 2.20.171 പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താൽ ഈ ഫീച്ചർ ഉപയോഗിക്കാം. അപ്ലിക്കേഷന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവർക്കും ഈ സവിശേഷത ലഭിക്കും, എന്നാല്‍ ഏറ്റവും പുതിയ അപ്‌ഡേഷൻ ഉള്ളവര്‍ക്ക് ഈ ഫീച്ചര്‍ വേഗത്തില്‍ ലഭിക്കും.

, , ,

Leave a Reply