ശരീരത്തിൽ കടുപ്പിക്കാവുന്ന ഒരു എയർ കണ്ടീഷ്നർ

ഇന്ന് നമ്മുടെ ലോകത്തു നിരവധി ടെക്നോളജികളും അതിലുപരി പുത്തൻ കണ്ടുപിടുത്തങ്ങളും കാഴ്ച്ച വെക്കുന്നതിൽ ഓരോ കമ്പനികളും തമ്മിൽ മത്സരത്തിലാണ്. ഓരോ കമ്പനികളും ഓരോ വർഷം തോറും അല്ലെങ്കിൽ ഓരോ മാസം തോറും പുതുപുത്തൻ കണ്ടുപിടുത്തങ്ങളാണ് നിലവിൽ കൊണ്ട് വരുന്നത്. ഇന്ന് ടെക്‌നോളജി രംഗത്ത് നിരവധി വൻകിട കമ്പനികൾ ഉണ്ട്. അത്തരത്തിൽ വളരെ പ്രസിദ്ധിയാർജിച്ച ഒരു ഇലക്ട്രോണിക്സ് കമ്പനി ആണല്ലോ സോണി. വെത്യസ്തമായ മോഡലുകളിലും സീരീസുകളിലും പ്രൊഡക്ടുകൾ ഇറക്കി ജനങ്ങൾക്കിടയിൽ സോണി തരംഗം സൃഷ്ടിച്ചിരുന്നു.

അത്തരത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് സോണി ഒരു എയർ കണ്ടീഷണർ പുറത്തിറക്കിയിരിക്കുകയാണ്. എയർ കണ്ടീഷണറുകളിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിൽ ധരിക്കാൻ സാധിക്കുന്ന ഒരു എയർ കണ്ടീഷണറാണ് സോണി ഇപ്പോൾ പുതുതായി വിപണികളിൽ എത്തിച്ചിരിക്കുന്നത്. ഈ എസിക്കു സോണി നൽകിയിരിക്കുന്ന പേര് റീഓൺ പോക്കെറ്റ് എന്നാണ്. 13000 രൂപയാണ് ഇതിനു കമ്പനി അവകാശപ്പെടുന്ന വില. ജാപ്പനീസ് കറൻസി ആയ യെൻ ആണ് ഇതിന്റെ വില. മാത്രമല്ല ജപ്പാനിൽ മാത്രമേ ഈ ഒരു പ്രോഡക്ട് ലഭ്യമാകുകയുള്ളു.

റീ ഓൺ പോക്കെന്റിന്റെ വലിപ്പം എന്ന് പറയുന്നത് ആപ്പിൾ പുറത്തിറക്കിയ മാജിക് മൗസിന്റെ വലിപ്പത്തിൽ മാത്രം ഉള്ളതാണ്. സുരക്ഷിതമായി നിങ്ങളുടെ പോക്കെറ്റിലോ ഷർട്ടിന്റെ പുറകിൽ ഉള്ളിലായോ ഇത് ഫിക്സ് ചെയ്യാവുന്നതാണ്. ചൂടേറിയ കാലാവസ്ഥയിൽ നിന്നും ശരീരത്തിന് ആശ്വാസമേകാൻ ഈ ഒരു പ്രൊഡക്ടിനു സാധിക്കുന്നു. നമ്മുടെ ശരീരത്തിൽ നിന്ന് ഉയരുന്ന ചൂട് വായു പുറത്തേക്കു കളയാൻ ഇതിൽ പ്രത്യേകമായും ഒരു ഫാൻ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഈ ഒരു പ്രൊഡക്ടിനെ കണക്ട് ചെയ്യുവാൻ ഒരു മൊബൈൽ ആപ്പ് ലഭ്യമാണ്. അതുവഴി താപനിലയും മറ്റും കൺട്രോൾ ചെയ്യാവുന്നതാണ്. രണ്ടു മുതൽ മൂന്നു മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി നൽകിയിട്ടുള്ളത്.

Leave a Reply