ആപ്പിളിന്റെ തകർപ്പൻ ഹോം പോഡ് ഇന്ത്യയിൽ എത്തി. വളരെ വിലക്കുറവിൽ

ആപ്പിളിന്റെ പുതിയ പ്രോഡക്റ്റ് ആയ ഹോം പോഡ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ഈ പ്രൊഡക്ടിനു ഇന്ത്യയിൽ വളരെ കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നതു. അമേരിക്കയിൽ 499 ഡോളർ വിലയാണ് ഈ ആപ്പിൾ ഹോംപോഡ് നു നിച്ഛയിച്ചിരിക്കുന്നതു. മറ്റു കമ്പനികൾ ഇറക്കുന്ന സ്‌പീക്കറുകളിൽ നിന്ന് വെത്യസ്തമായ നിരവധി സവിശേഷതകൾ ഇതിൽ നൽകിയിരിക്കുന്നു.

ആപ്പിൾ നൽകിയിരിക്കുന്ന ഒരു ഉഗ്രൻ സവിശേഷത എന്നത് ഈ ഹോം പോടിനു ഓട്ടോമാറ്റിങ്ക് സെൻസിംഗ് ശേഷി ഉണ്ടെന്നുള്ളതാണ്. അതായതു ഹോം പോഡ് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ അനുസരിച്ചായിരിക്കും സെസൻസിംഗ് ഉസ് ചെയ്‌തു കൊണ്ട് ശബ്ദം പുറപ്പെടുവിക്കുന്നത്. ഹോം പോഡ് നമ്മുടെ റൂമിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിൽ മുറിയുടെ നോയിസ് പിടിച്ചെടുക്കാനായി ആറു മൈക്രോഫോണുകളാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.

ഹോം പോഡിന്റെ ശബ്ദം വളരെ മനോഹരമാകാനായി ഒരു വൂഫറും ഏഴു ട്വീറ്ററുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഒരു കസ്റ്റം ആംബ്ലിഫയറും നൽകുന്നുണ്ട് ആപ്പിൾ. ആപ്പിളിന്റെ ഹെൽപ്പിങ് സിറി ആയ ഹോം പോടിലെ വോയിസ് അസിസ്റ്റന്റ് ഇതിൽ പ്രവർത്തിക്കുന്നു. നമ്മുടെ കമ്മന്റുകൾ കൈകാര്യം ചെയ്യുകയും ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതും ഈ വോയിസ് അസിസ്റ്റൻഡ് ആയിരിക്കും.

ആപ്പിളിന്റെ സ്വന്തം ചിപ്പായ A8 സ്പീക്കറിന് എനർജി നൽകുന്നത്. ഹോം പോഡിന്റെ എല്ലാ പ്രവർത്തനവും ഈ A8 ചിപ്പാണ് നിയന്ത്രിക്കുന്നത്. വെള്ള, സ്‌പെയ്‌സ് ഗ്രേ നിറങ്ങളില്‍ ആണ് ഈ ഹോംപോഡ് നിർമ്മിച്ചിരിക്കുന്നത്. വലപോലുള്ള ഒരു അവരണമാണ് ഈ ഹോംപോടിനെ മനോഹരമായ രൂപത്തിൽ ആക്കുന്നത്. പ്രമുഖ ഷോപ്പിംഗ് സൈറ്റ് ആയ ഫ്‌ളിപ്കാര്‍ട്ടിൽ നിന്ന് ഈ ഹോംപോഡ് പർച്ചെയ്‌സ്‌ ചെയ്യാം.

Leave a Reply