Ather 450, ഒരടിപൊളി പെൺകിൻ

ഓട്ടോമൊബൈൽ രംഗത്ത് ഓരോ വർഷവും അല്ലെങ്കിൽ ഓരോ മാസവും പുത്തൻ ടെക്നോളോജികളും പുത്തൻ കണ്ടുപിടുത്തങ്ങൾക്കും യാഥാർഥ്യം വഹിക്കാനുള്ള തിരക്കിലാണ്. ഓരോ ബ്രാൻഡഡ് കമ്പനികളും ഇത്തരത്തിൽ പുത്തൻ ടെക്നോളജികൾ കണ്ടുപിടിക്കുന്നതിൽ മത്സരയോട്ടത്തിലുമാണ്. ഓട്ടോമൊബൈൽ രംഗത്ത് നിന്നും കണ്ടുപിടുത്തങ്ങൾക്കു വിരാമമിട്ടുകൊണ്ട് ഈയിടെ പുറത്തിറങ്ങിയ ഒന്നാണല്ലോ ഇലക്ട്രിക്ക് സ്കൂട്ടർ. പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഒന്നുകൂടിയാണ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഈ വരവ്.

ദിനം പ്രതി ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വിലവർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഈ ഒരു ഇലക്ട്രിക്ക് സ്കൂട്ടറിന്റെ കണ്ടുപിടുത്തം വളരെ അധികം സന്തോഷം ഉളവാക്കുന്നതും ഓട്ടോ മൊബൈൽ രംഗത്ത് ഏറെ ജനപ്രീതി ലഭിക്കുന്ന ഒന്നുകൂടിയുമാണ്. ഈയിടെ പുറത്തിറങ്ങിയ ഏതർ 450 എന്ന മോഡലിനെക്കുറിച്ചു നമുക്ക് പരിചയപ്പെടാം. ഒരു സ്വിച്ചനിക് ഐക്കണിന്റെ റെപ്രസെൻഷൻ ആണ് ഇതിന്റെ ലോഗോ. അഞ്ചു വർഷത്തെ ഒരു ലോങ്ങ് റിസേർച്ചിനു ശേഷം ബാംഗ്ലൂർ ബേസ്ഡ് ആയിട്ടുള്ള രണ്ടു എൻജിനീയേഴ്സിന്റെ പരിണിത ഫലത്തിൽ നിന്നും രൂപം പ്രാപിച്ച ഒരു ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇത്.

ഒരു നല്ല ക്യാരക്ടർ ഉളള സ്കൂട്ടർ ഡിസൈൻ ആണ് ഇത്. പെൺകിന്റെ രൂപവുമായി ഏറെ സാദൃശ്യമുള്ള ഒരു മോഡലിനാണ് ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ രൂപീകരണം. മാത്രമല്ല പെൺകിന്റെ അതെ കളർ കോമ്പിനേഷനിലുമാണ് ഇത് ചെയ്തിരിക്കുന്നത്. വളരെ ക്യൂട്ട് ആയി തോന്നുന്ന തരത്തിലുള്ള ഒരു ഡിസൈൻ. ഇതിന്റെ ഹെഡ്‌ലൈറ്റ് വരുന്നത് പെൺകിന്റെ കണ്ണിന്റെ അതെ സാദൃശ്യതയിൽ കൂടിയാണ്. ടൈൽ ലാമ്പും അതെ മോഡലിൽ തന്നെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ ഒരു ഇലക്ട്രിക്ക് സ്കൂട്ടറിനെ കുറിച്ച് വളരെ വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം.

 

Leave a Reply