ചൈനീസ് പ്രൊഡക്ടുകൾ അല്ലാത്ത സ്മാർട്ഫോൺസ്

ബോയ്‌കോട്ട് ചൈന എന്ന ഹാഷ്ടാഗ് നിലനിൽക്കുന്ന ഈ കാലത്തു ഇന്ത്യൻ ഉപഭോക്താക്കളാരും ചൈനീസ് നിർമ്മിതമായ ഒരു പ്രോഡക്റ്റും എടുക്കാൻ തയ്യാറാകുന്നില്ല. മാത്രമല്ല അവർ പുറത്തിറക്കുന്ന എല്ലാ ആപ്പുകളും സ്മാർട്ഫോണുകളും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വളരെ ഉപയോഗപ്രദമായ കുറച്ചു ഇന്ത്യൻ നിർമ്മിതമായ സ്മാർട്ഫോണുകളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ ഒറിജിനലിനെ വെല്ലുന്ന രൂപേണയുള്ള പ്രൊഡക്ടുകൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിലാണ്. ഏതൊരു പ്രോഡക്ട് പുറത്തിറങ്ങി അത് വിജയകരമായാൽ ഉടനടി തന്നെ അതിന്റെ ചൈനീസ് പ്രോഡക്റ്റും വിപണികളിൽ സജീവമാകും. ചുരുക്കം പറഞ്ഞാൽ ചൈനീസ് പ്രൊഡക്ടുകൾ ഒട്ടുമിക്ക മറ്റു ബ്രാൻഡഡ് പ്രൊഡക്ടുകൾക്കും ഒരു വെല്ലു വിളി തന്നെയാണ്. കൂടാതെ ചൈനീസ് പ്രൊഡക്ടുകൾക്ക് വളരെ കുറഞ്ഞ വിലയുമാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്.

ചൈനീസ് നിർമ്മിതമായ വിവോ, ഓപ്പോ, ഷവോമി, വൺ പ്ലസ്, ഐക്യു, റീയൽമീ, ഈ ബ്രാൻഡുകളെ എല്ലാം നമ്മൾ മാറ്റി നിർത്തുകയാണെങ്കിൽ പിന്നെ മറ്റുള്ള ബ്രാൻഡുകളിലുള്ള സ്മാർട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം. നോൺ ചൈനീസ് സ്മാർട്ഫോണുകളായ സാംസങ്, അസ്യൂസ്, എൽ ജി, നോക്കിയ എച്ഛ് ടി സി, ആപ്പിൾ, സോണി, ഇത്തരത്തിലുള്ള സ്മാർട്ഫോണുകൾ എല്ലാം തന്നെ ഇന്ന് പ്രധാനമായും വിപണിയിൽ ലഭ്യമാകുന്നില്ല എന്ന് തന്നെ പറയേണ്ടതുണ്ട്.

അസ്യൂസിന്റെ ഫൈവ് സി ഗെയിമിംഗിനൊക്കെ ബെറ്റർ ആയിട്ടുള്ള ഒരു സ്മാർട്ഫോൺ ആണെന്ന് പറയാം. കൂടാതെ മിഡ്റെയ്ഞ്ചിൽ ഉള്ള ഫോണുകൾ ഒന്നും ഇപ്പോൾ നോക്കിയ പ്രൊവൈഡ് ചെയ്യുന്നില്ല. എൽ ജി ഇറക്കുന്ന ഇപ്പോൾ സ്മാർട്ഫോണുകളിൽ ഒന്നും പറയാനാകുന്ന വിധത്തിലുള്ള ഫീച്ചറുകളൊന്നും നൽകുന്നില്ല. സാംസങ് കമ്പനി മാത്രമാണ് ഇപ്പോൾ ലേറ്റസ്റ്റ് ആയിട്ടുള്ള സ്മാർട്ഫോണുകൾ വിപണിയിൽ ഇറക്കുന്നത്. ബാക്കി എല്ലാ ബ്രാൻഡുകളും തന്നെ ഇപ്പോൾ ലേറ്റസ്റ്റ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നില്ല.

Leave a Reply