ബെവ്ക്യൂ ആപ്പിന് ഗൂഗിളിൻ്റെ അനുമതി ലഭിച്ചു

സംസ്ഥാനത്ത് മദ്യ വില്പന ആവശ്യത്തിനായി നിർമിച്ച ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചു. ബെവ്ക്യൂ ആപ്പിന്‍റെ ബീറ്റാ വേര്‍ഷൻ തയ്യാറായി എന്നാണ് ലഭിക്കുന്ന വിവരം, കൂടാതെ ഒരു ദിവസത്തിനകം പ്ലേസ്റ്റോറില്‍ ലഭ്യമാകും. മദ്യ വിൽപ്പന സംസ്ഥാനത്തിൽ രണ്ട് ദിവസത്തിനകം ആരംഭിക്കാൻ കഴിഞ്ഞേക്കും. ആപ്പിന്റെ നടപടി ക്രമങ്ങൾ കഴിഞ്ഞു, ആയതിനാൽ ഇനിയുള്ള തീരുമാനങ്ങൾ സര്‍ക്കാറിന്‍റേയും ബിവറേജസ് കോര്‍പറേഷന്‍റേയും ഭാഗത്ത് നിന്നാണ് ഉണ്ടാകേണ്ടത്.

ഫെയര്‍കോ ടെക്നോളജീസ് അറിയിച്ചത് ഇന്ന് പുലര്‍ച്ചെയാണ് അനുമതി കിട്ടിയെന്നാണ്. ആൻഡ്രോയിഡ് ഉപഭോകതാക്കൾക്ക് ഉടൻ തന്നെ പ്ലേ സ്റ്റോറിൽ ആപ്പ് ലഭിക്കും.ഈ അപ്ലിക്കേഷൻ വഴി ഓൺലൈനായി ബുക്ക് ചെയ്യാനും ടോക്കൺ കൊടുക്കാനും കഴിയും. അത് കഴിഞ്ഞാൽ ഉടൻ തന്നെ വിൽപ്പന തുടങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. മൊബൈൽ കമ്പനികളുമായി ചീഫ് സെക്രട്ടറി യോഗം കൂടിയതിന് ശേഷമാകും എസ്എംഎസ് മുഖേന മദ്യം ബുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന നിരക്ക് നിശ്ചയിക്കുന്നത്.

ആപ്പിന് ഉണ്ടായിരുന്ന പോരായ്മകൾ ചൂണ്ടി കാണിച്ചത് സുരക്ഷ ഏജൻസികള്‍ ആണ്. ഈ പോരായ്മകളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതി ലഭിച്ചത് . ആപിന്റെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് ഉടൻ തന്നെ ആപ്പ് പ്ലേസ്റ്റോറിൽ ലഭിക്കും. സ്മാർട്ഫോൺ ഇല്ലാത്തവർക്ക് എസ്എംഎസ് വഴി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോൾ പിൻ കോഡ് കൊടുക്കുന്നതിന് അനുസരിച്ചാകും ടോക്കൺ കൊടുക്കുന്നത്. 4 ദിവസം കൂടുമ്പോൾ ഒരാൾക്ക് മൂന്ന് ലിറ്റര്‍ മദ്യം എന്ന നിരക്കിലാകും വാങ്ങാൻ കഴിയുന്നത്.
വീഡിയോ കടപ്പാട് : Asianet

Leave a Reply