ഭാര്യ : ഭാഗം 16

രചന – ദേവാംശി ദേവ

അവനെ കൈയിൽ കിട്ടിയാൽ മോളെ വേദനിപ്പിച്ചത് കൂടി ചേർത്ത് കൊടുക്കുന്നുണ്ട് ഞാൻ..”

“വേണം…
കൊടുക്കണം അവന്..
അവനെ പോലൊരുത്തന്റെ മനസ്സ് വേദനിപ്പിക്കാൻ ആർക്കും കഴിയില്ല..
പക്ഷെ ശരീരം വേദനിക്കണം..
ഇഞ്ചിഞ്ചായി വേദനിക്കണം..
എനിക്ക് വേണ്ടിമാത്രമല്ല..
ഇനി ഒരുപെണ്ണിനെയും അവൻ നോക്കാതിരിക്കാൻ വേണ്ടി കൂടി..”
നിവിയുടെ മുഖം റയാനോടുള്ള പകയാൽ ചുവന്നു..

***********
മീനുവിനെ കാണാനുള്ള ഉത്സാഹത്തിലാണ് രഞ്ജു രാവിലെ ക്ലാസ്സിലേക്ക് പോയത്..
പക്ഷെ മീനു ക്ലാസിൽ ഉണ്ടായിരുന്നില്ല..

ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വന്ന് രഞ്ജു ഫോണെടുത്ത് മീനുവിനെ വിളിച്ചെങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തില്ല..
രഞ്ജു വീണ്ടും വിളിച്ചു..

“എന്താ നിരഞ്ജൻ സാർ ആകെയൊരു ടെൻഷൻ..”
രഞ്ജു മുഖമുയർത്തി നോക്കിയപ്പോൾ മുന്നിൽ വിദ്യ..

“എന്താ വിദ്യ..”
അൽപ്പം ദേഷ്യത്തിൽ തന്നെയാണ് അവൻ ചോദിച്ചത്..

“സർ..ആകെ ടെൻഷനിൽ ആണല്ലോ..”

“എന്താ എനിക്ക് ടെൻഷനടിക്കാൻ പാടില്ലെന്നുണ്ടോ..അതോ എന്റെ എല്ലാ ടെൻഷനും തന്നോട് പറയണമെന്നുണ്ടോ..”

“സോ..സോറി സർ”

അതിന് മറുപടിയൊന്നും പറയാതെ അവൻ പുറത്തേക്ക് നടന്നു..
വല്ലായ്മയോടെ അവൾ സീറ്റിലേക്കിരുന്നു..

“വിദ്യ ടീച്ചർ എന്തിനാ നിരഞ്ജൻ സാറിന്റെ കാര്യത്തിൽ ഓവർ ആയിട്ട് ഇടപെടുന്നെ..”
ശ്രീദേവി ടീച്ചർ ചോദിച്ചു..

“അങ്ങനെയൊന്നും ഇല്ല ടീച്ചർ..
സാർ വല്ലാതിരുന്നതുകൊണ്ട് ചോദിച്ചത..
നമ്മളൊക്കെ ഒന്നിച്ച് ജോലി ചെയ്യുന്നവരല്ലേ..”
വിദ്യ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

“അത് ടീച്ചർ വെറുതെ പറയുന്നതാ..
ഇന്നലെ രാവിലെ മുതൽ ഞാൻ ഇവിടെ തലബവേദനയായി ഇരുന്നതാ..
ഉച്ചക്ക് പനിയായി പോകുകയും ചെയ്തു…എന്നിട്ടും ടീച്ചറെന്നെയൊന്ന് ശ്രെദ്ധിച്ചു കൂടിയില്ല..
ഗണേഷ് സർ പറഞ്ഞു.

വിദ്യ എന്ത് മറുപടി പറയും എന്ന് അറിയാതെ പരുങ്ങി..

*************

വൈകുന്നേരം വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോഴും അവൻ മീനുവിനെ വിളിച്ചു..റിങ് ചെയ്ത് നിന്നതല്ലാതെ അവൾ കോൾ അറ്റൻഡ് ചെയ്തില്ല..

“രണ്ടും കൂടെ ഇവിടെ എങ്കിലും കറങ്ങാൻ പോയി കാണും..”
രഞ്ജു ദേഷ്യത്തോടെ കാർ സ്റ്റാർട്ട് ചെയ്‌തു..

വീട്ടിലേക്ക് ചെന്നപ്പോൾ ചിത്രയാണ് വാതിൽ തുറന്നതുകൊടുത്തത്..

“നിവി വന്നില്ലേ അമ്മ..”

“ഇന്ന് നേരത്തെ വന്നു..റൂമിലുണ്ട്.”

“എന്നിട്ട് അവളുടെ ടു വീലർ കണ്ടില്ലല്ലോ..”

“അതിനെന്തോ പണി ആയിട്ട് വർക്ക് ഷോപ്പിൽ ആണ്.”

“അമ്മ എനിക്കൊരു ചായ എടുക്ക്.”
അവൻ റൂമിലേക്ക് നടന്നു..

നിവിയുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ രഞ്ജു റൂം തുറന്ന് അകത്തേക്ക് കയറി..
അവൾ അവിടെ ഉണ്ടായിരുന്നില്ല..
ബാൽക്കണിയുടെ ഡോർ തുറന്ന് കിടക്കുന്നത് കണ്ട് ബാഗ് മേശപ്പുറത്ത് വെച്ച് അവൻ അങ്ങോട്ടേക്ക് നടന്നു..

ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുവാണ് നിവി.
കൈയ്യിൽ ടൗവൽ ഉണ്ട്..മുടിയിൽ നിന്നും വെള്ളം ഊർന്ന് ഇറങ്ങുന്നു..

“എന്താടി ഇത്..നിനക്ക് ശരിക്കൊന്ന് തല തുവർത്തിക്കൂടെ..
വല്ല പനിയോ മറ്റോ വന്നാൽ എക്സാം ആണ് വരുന്നത്..
അവൻ ടൗവൽ വാങ്ങി അവളുടെ മുടി തുവർത്തി കൊടുത്തു..

“ഏട്ടന് ഇപ്പൊ എന്നോട് കുറച്ച് സ്നേഹം കൂടിയിട്ടുണ്ടോ..”

“അതിന് എപ്പോഴാ എനിക്ക് നിന്നോട് സ്നേഹം കുറഞ്ഞത്..”

അതിന് മറുപടിയായി അവൾ അവനെ നോക്കി ചിരിച്ചു.

എല്ലാവരോടും അവന് സ്നേഹം മാത്രമേ ഉള്ളു..
പക്ഷെ നിധിയെ പോലെ തുറന്ന് പ്രകടിപ്പിക്കില്ല..

“എന്താടി ഇങ്ങനെ നോക്കുന്നെ..”

“ഏട്ടനിപ്പോ ഒരുപാട് മാറ്റമുണ്ട്.
എല്ലാത്തിനും കാരണം എന്റെ പാവം ഏടത്തിയാ..”

“മോള് കൂടുതൽ ചിന്തിക്കാതെ പോയിരുന്ന് പഠിക്കാൻ നോക്ക്..”

അവൻ ബാഗും എടുത്ത് റൂമിലേക്ക് നടന്നു..
ഫ്രഷായി വന്ന് ചിത്ര കൊടുത്ത ചായയും കുടിചിരിക്കുമ്പോൾ ആണ് നിധിയും അനുവും വന്നത്..

അവര് റൂമിലേക്ക് പോയപ്പോൾ രഞ്ജു റൂമിൽ ചെന്ന് ഫോണെടുത്ത് വീണ്ടും മീനുവിനെ വിളിച്ചു.

രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചശേഷം മറുവശത്ത് കോൾ അറ്റൻഡ് ചെയ്തു.

“ഹലോ..”
ആ ശബ്ദം കേട്ടപ്പോൾ തന്നെ അത് മീനുവല്ലെന്ന് അവന് മനസ്സിലായി..

“മീനാക്ഷിയില്ലേ..”

“മീനാക്ഷിക്ക് സുഖമില്ല..
വിശ്വാസ് വന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി..
ഫോണിൽ ചാർജ് കുറവായതുകൊണ്ട് കൊണ്ടുപോയില്ല.
ഞാൻ അവളുടെ റൂം മേറ്റ് ആണ്..”
രഞ്ജുവേട്ടൻ എന്ന് സേവ് ചെയ്ത നമ്പർ അയതുകൊണ്ട് ആര്യ കാര്യങ്ങൾ പറഞ്ഞു.

“അവൾക്ക് എന്താ പറ്റിയെ..”

“രാവിലെ മുതൽ തുടങ്ങിയ ഒമറ്റിങ്‌
ആണ്..”

“ഏത് ഹോസ്പിറ്റലിലേക്കാ പോയത്.”

“അത് അറിയില്ല…
ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ ആയിരിക്കും.”

“ശരി.. താങ്ക്സ്.”
അവൻ ഫോൺ കട്ട് ചെയ്ത് വേഗം റെഡിയായി.

“നീ എങ്ങോട്ടാടാ ഇത്ര ധൃതിയിൽ.”
വേഗത്തിൽ ഇറങ്ങി വരുന്ന രഞ്ജുവിനെ കണ്ട സിറ്റൗട്ടിൽ നിൽക്കുവായിരുന്ന നിധി ചോദിച്ചു.

“മീനാക്ഷിക്ക് സുഖമില്ല..
ഹോസ്പിറ്റലിൽ ആണ്..”

“അവൾക്ക് എന്ത് പറ്റി..”

“ഒമറ്റിങ്‌ ആണെന്ന പറഞ്ഞത്..”

“ഒമറ്റിങ്ങോ…
കൊച്ചു കള്ള..ഇത്ര വേഗം പണി പറ്റിച്ചോ..”

“ദേ..അനാവശ്യം വിളിച്ചു പറഞ്ഞാൽ ഏട്ടനാണെന്നൊന്നും നോക്കില്ല..
പറഞ്ഞേക്കാം..”
ഇവിടെ കൊടുത്ത ഉമ്മ പോലും തിരികെ കിട്ടിയില്ല..അപ്പോഴാ പണി പറ്റിക്കുന്നത്..

മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ കാറിനടുത്തേക്ക് നടന്നു..

“അനാവശ്യോ…
ഞാൻ ഇവന്റെ ഭാര്യയുടെ കാര്യമല്ലേ പറഞ്ഞത്…

അനു മോളെ…..”
രഞ്ജുവിന്റെ കാർ പുറത്തേക്ക് പോയപ്പോൾ നിധി അനുവിനെ വിളിച്ചുകൊണ്ട് അകത്തേക്ക് നടന്നു.

********************

ഹോസ്പിറ്റൽ റിസെപ്ഷനിൽ ചോദിച്ച് മീനു ക്യാഷ്വാലിറ്റിയിൽ ആണെന്ന് മനസ്സിലാക്കി രഞ്ജു ക്യാഷ്വാലിറ്റിയിലേക്ക് നടന്നു..

അവിടെ ചെല്ലുമ്പോൾ മീനുവിന് ട്രിപ്പ് ഇട്ടേക്കുവാണ്..
അവൾ ഉറക്കമാണ്..അടുത്തൊരു ചെയറിൽ വിശ്വാസും ഉണ്ട്..

രഞ്ജുവിനെ കണ്ടതും വിശ്വാസ് എഴുന്നേറ്റു..

“മീനു..”
രഞ്ജു അവളുടെ അടുത്ത് ചെന്ന് വിളിച്ചു..

“ഉറക്കമാണ്..നല്ല ക്ഷീണമുണ്ട്.”
വിശ്വാസ് രഞ്ജുവിനോട് പറഞ്ഞു.

“എന്താ പറ്റിയത്..”

“ഇന്നലെ പുറത്തൂന്ന് കുറച്ച് ഫുഡ് കഴിച്ചിരുന്നു..അതിന്റെയാ..
പേടിക്കാനൊന്നും ഇല്ല..
ഈ ട്രിപ്പ് കഴിഞ്ഞാൽ പോകാമെന്ന ഡോക്ടർ പറഞ്ഞത്..”

“മ്‌മ്‌മ്‌”

“പക്ഷെ ആദർഷിന്റെ അവസ്ഥ അതല്ല..
യൂറിൻ പോകുന്നില്ല…
ഞങ്ങൾ വരുമ്പോ അവനും ഇവിടെ ഉണ്ടായിരുന്നു..”
ചിരി കടിച്ചു പിടിച്ച് വിശ്വാസ് പറഞ്ഞു.

കണ്ടു..അവന് അർഹതപെട്ടത് കിട്ടി..
ഇനി അവൻ രക്ഷപ്പെടില്ല..

നീ ഹാപ്പിയല്ലേ മീനു..”

“നോ..
നോ വിശ്വാസ്..
ഇത് അവനുള്ള ശിക്ഷയല്ല..
അവനുള്ള ശിക്ഷ മരണമാണ്..
അതിൽ കുറഞ്ഞൊരു ശിക്ഷയില്ല അവന്.. അത് ഞാൻ തന്നെ കൊടുക്കും..”

“അത് കൊടുത്തു കഴിഞ്ഞാൽ എന്റെ മാത്രമായി എന്റെ കൂടെ ജിവിക്കാമോ..”
മീനു ഞെട്ടി തിരിഞ്ഞു..

കൈകൾ മാറിൽ പിണഞ്ഞു കെട്ടി പുഞ്ചിരിയോടെ മുന്നിൽ രഞ്ജു..

തുടരും

Leave a Reply