ബ്ലോപങ്ദിന്റെ ഒരടിപൊളി സൗണ്ട് ബാർ

സൗണ്ടുകൾക്ക് വളരെ ഒർജിനാലിറ്റി നൽകുന്ന ജർമ്മൻ ബ്രാൻഡിന്റെ ഉടമസ്ഥയിലുള്ള ബ്ലോപങ്ദിന്റെ SBW100 എന്ന ഒരടിപൊളി സൗണ്ട് ബാർ സിസ്റ്റത്തിന്റെ കുറിച്ച് നമുക്ക് പരിചയപ്പെടാം. സുബവൂഫറും കൂടി അടങ്ങുന്ന ഒരു സൗണ്ട് ബാർ യൂണിറ്റ് എന്ന് തന്നെ പറയാം. വൈഡ് ആയി ക്രമീകരിച്ചിരിക്കുന്ന ഒരു വൂഫറാണ്ർ ഈ ഒരു പ്രൊഡക്ടിൽ നൽകിയിരിക്കുന്നത്. 120 വാട്സിന്റെ പവർ യൂണിറ്റ് ആണ് ഇതിന്റെ പ്രവർത്തങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 2.1 ന്റെ സൗണ്ട് ബാർ കൂടിയാണിത്.

പ്രേത്യേകമായും മൂന്നു തരം കണക്റ്റിങ് ഇൻപുട്ട് ഡിവൈസുകളാണ് ഇതിനായി നൽകിയിരിക്കുന്നത്. മൂന്നു തരം ഇൻപുട്ടുകളായ ബ്ലൂട്ടൂത്. യൂ എസ് ബി, ഓക്‌സിലറി, ഡിജിറ്റൽ ഒപ്റ്റിക്കൽ ഇൻപുട്ട് എന്നിവയാണ് ഈ സൗണ്ട് ബാറിൽ കൊടുത്തിട്ടുള്ളത്. സൈഡ് ഫൈറിങ് സബ്‌വൂഫർ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രേത്യേകമായും നമുക്ക് ശബ്ദ തരംഗങ്ങളെ കസ്റ്റം ചെയ്‌തു ഉപയോഗിക്കാവുന്ന ഈക്വലൈസർ സെറ്റപ്പ് കൂടി ഇതിൽ കൊണ്ട് വന്നിട്ടുണ്ട്.

മറ്റുള്ള സൗണ്ടുബാറുകളിൽ നിന്ന് അപൂർവമായി തന്നെ ലഭിക്കുന്ന ബ്ലൂട്ടൂത് സ്ട്രീമിങ്ങും എന്ന ഓപ്‌ഷനും ഈ ഒരു പ്രൊഡക്ടിൽ ബ്ലോപങ്ന്തു കൊണ്ട് വന്നിട്ടുണ്ട്. കൂടെ ഒരു എൽ ഈ ഡി ഡിസ്പ്ലേ കൂടി സജ്ജീകരിച്ചിരിക്കുന്നു. ഏകദേശം ഒന്നേകാൽ മീറ്റർ ഹൈറ്റാണ് ഓരോ സൗണ്ടുബാറുകൾക്കും നൽകിയിരിക്കുന്നത്. സൗണ്ട് ബാർ നിയന്ത്രിക്കുന്നതിനായി കൂടെ ഒരു റിമോട്ടും ലഭിക്കുന്നു. ട്രെബിളും, ബാസ്സും, അഡ്ജസ്റ്റ് ചെയ്യുന്നതിന് പ്രത്യേകമായുള്ള സ്വിച്ചുകളും നൽകിയിരിക്കുന്നു. ഇത്രയും സവിശേഷതകൾ കോർത്തിണക്കിയിരിക്കുന്ന ഈ ഒരു സൗണ്ട് ബാറിന് 3,999 രൂപയാണ് കമ്പനി അവകാശപ്പെടുന്നത്.

Leave a Reply