ബിഎസ്എന്‍എല്‍ 600 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ്

ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. ദീര്‍ഘകാല വോയിസ് പ്ലാന്‍ BSNL പ്രഖ്യാപിച്ചു. 600 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത.ഈ പ്ലാനിനായി റീചാർജ് ചെയ്യേണ്ടത് 2399 രൂപയാണ്. ഡാറ്റ ആനുകൂല്യങ്ങളൊന്നുമില്ലാതെ വോയിസ് മാത്രമായാണ് ഈ പാക്ക് നൽകുന്നത്. വോയിസ് കോളിനോപ്പം പ്രതിദിനം 100 എസ്എംഎസ്, ബിഎസ്എന്‍എല്‍ ട്യൂണുകള്‍ എന്നിവയും ഈ ഉപഭോക്താവിന് ലഭിക്കുന്നതായിരിക്കും.

ഡാറ്റയില്ലാതെ ഈ പായ്ക്ക് ആളുകൾ എത്രത്തോളം സ്വീകരിക്കും എന്ന് കാത്തിരുന്ന് അറിയണം. എന്നാല്‍, വോയ്‌സ് കാളുകൾ ഒരുപാട് ആവശ്യമുള്ളവർക്ക് ഈ പ്ലാന്‍ പ്രയോജനകരമാകും. ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ഈ പായ്ക്ക് ലഭിക്കുന്നതാണ്. ഇതിനോടൊപ്പം ഒരു ദിവസം 250 മിനിറ്റ് എന്ന എഫ്യുപി പരിധിയുമുണ്ട്. 2399 രൂപയ്ക്ക് ദീര്‍ഘകാല പദ്ധതികള്‍ മറ്റുള്ള കമ്പനികളായ റിലയന്‍സ് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവരും ഡാറ്റാ ആനുകൂല്യങ്ങളോടെ വാഗ്ദാനം ചെയ്യുന്നു. ഈദിനോട് അനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട നിശ്ചിത സർക്കിളുകളിൽ 30 ദിവസത്തേക്ക് 786 രൂപ പ്രമോഷണല്‍ ഓഫര്‍ അവതരിപ്പിച്ചു.

ഈ പ്ലാനിൽ ഉപഭോക്താവിന് 30 ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. 2399 രൂപയ്ക്കാണ് റിലയന്‍സ് ജിയോയുടെ ദീര്‍ഘകാല പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നത്. 365 ദിവസത്തേക്ക് ദിവസേന 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 100 എസ്എംഎസ് ദിവസേന ലഭിക്കും കൂടാതെ ജിയോ ആപ്ലിക്കേഷനുകളിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ഉണ്ട്.  പക്ഷെ ഐയുസി പരിധിയാണ് ഈ പ്ലാനിലെയും പോരായ്‌മ.

എയര്‍ടെല്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും 2398 രൂപയ്ക്ക് 365 ദിവസത്തേക്കാണ് നൽകുന്നത്. ദിവസേന 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഉള്ള 100 എസ്എംഎസ് ഈ പ്ലാനിന്റെകൂടെ ലഭിക്കുന്നു. കൂടാതെ പ്ലാനിനോടൊപ്പം കുറച്ചു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്, അതായത് സീ 5 പ്രീമിയത്തിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, സൗജന്യ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം, സൗജന്യ ഹലോ ട്യൂണ്‍സ്, ഫാസ്റ്റാഗ് ഇടപാടുകളില്‍ 150 ക്യാഷ് ബാക്ക് എന്നിവ.2498 രൂപയ്ക്ക് റീചാർജ് ചെയ്താൽ പ്രതിദിനം 2 ജി ബി ഡാറ്റ കിട്ടും.

, , ,

Leave a Reply