ടിക് ടോക്കിനു വെല്ലുവിളിയുമായി ചിങ്കാരി ആപ്പ്

എന്റർറ്റെയ്‌നിങ് പ്ലാറ്റുഫോമുകളിൽ വെച്ച് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ള ഒരു ആപ്ലിക്കേഷൻ ആണല്ലോ ടിക് ടോക്. ടിക് ടോക് എന്ന ആപ്ലിക്കേഷൻ ചൈന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒന്നാണെങ്കിലും അതിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിൽ നിന്നാണ്. ഇപ്പോൾ നടന്ന ഇന്ത്യ ചൈന പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ ടിക് ടോക് ഒരു ചൈനീസ് ആപ്ലിക്കേഷൻ ആയതുകൊണ്ട് തന്നെ ഈ ആപ്പിനു അതൊരു വെല്ലുവിളി തന്നെയായിരുന്നു.

അപ്രതീക്ഷിതമായ ഈ ഒരു വെല്ലുവിളി ടിക് ടോക്കിനെ കാര്യമായി ബാധിച്ചു എന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ചൈനീസ് ആപ്പുകൾ ബഹിഷ്‌ക്കരിക്കണമെന്ന ഹാഷ്ടാഗ് ഉയർന്നതോടുകൂടി തന്നെ ടിക് ടോക്കിനു സമാനമായ ഒരു ആപ്ലിക്കേഷൻ ആയ ചിങ്കാരി ക്കു പ്ലെയ്‌സ്‌റ്റോറുകളിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച റേറ്റിംഗ് ലഭിച്ചു തുടങ്ങി എന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ ടിക് ടോക് ഉപഭോക്താക്കൾ ഭൂരിഭാഗം പേരും അത് അൺഇൻസ്റ്റാൾ ചെയ്‌തു ചിങ്കാരി ആപ്പ് ഇൻസ്റ്റാൾ ചെയ്‌തു.

ഈ ചിങ്കാരി എന്ന ആപ്ലിക്കേഷൻ രൂപീകരിച്ചത് ഛത്തീസ്ഗട്ടിൽ ഉള്ള ഒരു ഐടി വിദഗ്ധനും ഒഡീഷയിലെയും കർണാടകയിലെയും ഡെവലപ്പർമാരും ചേർന്നുകൊണ്ടാണ് പബ്ലിഷ് ചെയ്തത്. രണ്ടര ലക്ഷത്തോളം ജനങ്ങൾ ആണ് ഇതുവരെ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തത്. ഈ മൂന്നു പേർ ചേർന്നാണ് ആപ്പ് നിർമ്മിച്ചതെങ്കിലും ഇതിനുപിന്നിൽ പ്രധാന സഹായിയായി നിന്നതു സുമിത്‌കോശ് എന്ന ടെക് വിദഗ്ധനാണ്. ആപ്പിനു പിന്നിൽ നിരവധി കഷ്ടപ്പാടുകൾ ഉണ്ടെന്നും വർഷങ്ങളോളമുള്ള പ്രയത്നം ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

2018 ൽ ആണ് പ്ലെയ്‌സ്‌റ്റോറുകളിൽ എത്തിയതെങ്കിലും അവരുടെ കഷ്ടപ്പാടുകൾക്ക് ഫലമായതു ഇപ്പോഴാണ്. ടിക് ടോക്കിനു ശക്തമായ വെല്ലുവിളി ഉയർത്തി ചിങ്കാരി ആപ്പ് എന്ന് തന്നെ പറയാം. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നല്ല രീതിയിലുള്ള പ്രോത്സാഹനമാണ് ലഭിച്ചതെന്നു അദ്ദേഹം പറയുകയുണ്ടായി. വിവിധതരം പ്രാദേശിക ഭാഷകളിൽ ഇത് ലഭ്യമാകുന്നു എന്നത് എടുത്തു പറയേണ്ട ഒന്നുകൂടിയാണ്.

Leave a Reply