ഏറെ ജനപ്രീതി നേടിയ വൺ പ്ലസ് 8

ഏറെ ജനപ്രീതി നേടി ഇന്ത്യൻ മാർക്കെറ്റിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു മൊബൈൽ നിർമാണ കമ്പനി ആണ് വൺ പ്ലസ്. ഇപ്പൊ വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വൺ പ്ലസ് 8 വിപണിയിൽ എത്തിയിരിക്കുകയാണ്. ഇതിന്റെ ഒട്ടനവധി ഫീച്ചറുകൾ പ്രേക്ഷകരെ വളരെ ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. കൂടാതെ ഫോണിന്റെ സ്റ്റൈലിഷ് ആയിട്ടുള്ള രൂപഭംഗിയും ഏറെ ഞെട്ടിക്കുന്നതാണ്. നിരവധി കളർ ഓപ്ഷനുകളിൽ ആയാണ് ഫോൺ വിതരണത്തിൽ എത്തിയിരിക്കുന്നത്. മറ്റുള്ള സ്മാർട്ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഹൈലൈറ്റ് ആയിട്ടുള്ള നിരവധി സവിശേഷതകൾ നമുക്ക് പരിചയപ്പെടാം.

വളരെ ഭംഗിയോട്‌ കൂടിയുള്ള ഒരു ബോക്സിന്റെ കവറിങ്ങിൽ ആയിരിക്കും ഇത് ലഭിക്കുക. നിരവധി വേരിയന്റുകളിലായി ആണ് ഈ ഫോൺ നിരത്തിലിറക്കിയിരിക്കുന്നതു. ഇതിന്റെ ഹയർ വേരിയന്റ് ആയി ഇറക്കിയിരിക്കുന്നത് 12 ജി ബി റാമും 256 ജിബി സ്റ്റോറേജുമായാണ്. ഇതിന്റെ സാർ വാല്യൂ രേഖപ്പെടുത്തിയിരിക്കുന്നത് ഹെഡിന് 0.92 w/kg (1g), ബോഡി 0.83 w/kg (1g),യുമാണ്. പ്രീമിയം ഫോണിന്റെ ഒരു ലുക്കിൽ തന്നെയാണ് ഇതിന്റെ രൂപീകരണവും. ഇതിന്റെ സിം ട്രേ ഡ്യൂവൽ നാനോ സിം കാർഡ് ഇടാൻ കഴിയുന്ന പോർട്ട് ആണ്.

ഇതിന്റെ മറ്റൊരു പ്രത്യേകത എന്നത് 90 ഹെഡ്‍സ് റീഫ്രഷ് റേറ്റ് ഉള്ള ഒരു ഫോൺ ആണ്. ഫുൾ എച് ഡി അമോൾഡ് എൽ ഈ ഡി ഡിസ്‌പ്ലൈ ആണ് ഇതിൽ നൽകിയിരിക്കുന്നത്. 6.55 ഇഞ്ചിന്റെ ഫ്ലൂയിഡ് അമോ എൽ ഈ ഡി ഡിസ്‌പ്ലൈ ആണ്. ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് വൺ പ്ലസ് ഇറക്കുന്ന ആദ്യത്തെ 5g ഫോൺ എന്നുള്ളതാണ്. ഇതിൽ കൊടുത്തിരിക്കുന്ന പ്രോസസ്സർ എന്ന് പറയുന്നത് ഇന്ന് ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പൗർഫുള്ളായ സ്നാപ്പ് ഡ്രാഗന്റെ 865 പ്രോസസ്സർ നൽകിയിരിക്കുന്നു.

4300 ന്റെ എം എ എച് ബാറ്ററി കപ്പാസിറ്റി ആണ് ഈ ഫോണിന് കരുത്തു പകരുന്നത്. ചാർജിങിനായി 30 വാൾട്ടിന്റെ വാർ ടി എന്ന ചാർജിങ് അഡാപ്റ്ററും ഇതിൽ നൽകിയിരിക്കുന്നു. കൂടാതെ ഏറ്റവും ഫാസ്റ്റ് ആയിട്ടുള്ള ഫിംഗർ പ്രിന്റ് സെന്സറും ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഡോൾബി അറ്റ്മോസ് സ്പീക്കർ സിസ്റ്റം കൂടിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ സ്മാർട്ഫോണിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ നല്ല സ്റ്റൈലിഷ് ആയിട്ടുള്ള 3 ക്യാമെറകൾ ആണ് ഇതിന്റെ ബാക്കിലായി നൽകിയിരിക്കുന്നത്.

ഇതിൽ പ്രൈമറി കാമറ 48 മെഗാ പിക്സലിന്റെയും അതിൽ നൽകിയിരിക്കുന്ന സെൻസർ സോണി ഐ എം എക്സ് 486 എന്ന സെൻസർ ആണ്. സെക്കന്ററി ക്യാമെറയിൽ 16 മെഗാപിക്സെലും വൈഡ് ആംഗിൾ ക്യാമറയും ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ഒരു ഫോണിൽ 16 മെഗാപിക്സെൽ ക്യാമെറായാണ് ഫ്രണ്ട് ക്യാമെറാക്കായി നൽകിയിരിക്കുന്നത്. അതുപോലെ ഇതിൽ 4 k സിനി എന്ന് പറയുന്ന സ്പെഷ്യൽ ആയിട്ടുള്ള മൂവി മോഡും കൊടുത്തിരിക്കുന്നു. ഏറ്റവും ഹയർ വേരിയന്റ് ആയ 12 ജി ബി റാം 256 സ്റ്റോറേജും വരുന്ന ഇതിന്റെ വില 49,999 രൂപയാണ്.

Leave a Reply