സാംസങ് ഗ്യാലക്‌സി എ31 ന്റെ സവിശേഷതകൾ

സ്മാർട്ഫോൺ രംഗത്ത് ഏറെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ബ്രാൻഡ് ആണ് സാംസങ്. നിരവധി സീരീസുകളിൽ ആയി സാംസങിന്റെ ഫോണുകൾ ഇന്ന് വിപണിയിൽ ഇറക്കിയിട്ടുണ്ട്. മറ്റുള്ള സ്മാർട്ട് ഫോണുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന അനേകം ചില സവിശേഷതകളും ഇതിനുണ്ട്. അത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന ഒത്തിരി ഫീച്ചറുകളുമായി സാംസങിന്റെ പുതിയ സീരീസ് ആയ ഗ്യാലക്സി എ 31 ഇന്ന് ഇന്ത്യൻ മാർക്കെറ്റുകളിൽ പുറത്തിറക്കിയിരിക്കുകയാണ്.

ദക്ഷിണ കൊറിയൻ കമ്പനിആയ സാംസങ് ഇപ്പോൾ ഇറക്കുന്ന എല്ലാ ബ്രാൻഡുകളും വളരെ ഗുണമേന്മ ഏറിയതാണ്. വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചും ക്വാഡ് റിയർ ക്യാമറ എന്നത് ഇതിന്റെ ഒരു സ്റ്റൈലിഷ് ആയിട്ടുള്ള പ്രത്യേകത തന്നെയാണ്. 6 ജിബി വരെ റാമുള്ള ഈ സ്മാർട്ഫോൺ എല്ലാ ബിഗ് ഫൈൽസ് അപ്പ്ളിക്കേഷനുകളും വളരെ സ്മൂത്തായിട്ടുള്ള പെർഫോമെൻസ് നൽകുന്നു.

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 10 ൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ്.  സാംസങ് ഗാലക്സി എ 31 ന്റെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത എന്നത് സ്റ്റോറേജ് വിപുലീകരണവും, ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, വേഗതയേറിയ ചാർജിങ് സംവിധാനം ഇതൊക്കെ ഈ ഫോണിനെ ആകർഷിക്കാനുള്ള കടകങ്ങൾ തന്നെയാണ്.

പല വേരിയന്റുകളിലായി പുറത്തിറക്കിയ ഈ ഫോൺ 6 ജിബി റാമും 128 ജിബി ഇന്റെണലും വരുന്ന ഈ ഒരു വേരിയന്റിനു വരുന്ന വില എന്നത് 21,999 രൂപയാണ്. നിരവധി കളർ കോമ്പിനേഷനുകളിലായി പുറത്തിറക്കിയ ഈ ഫോൺ പ്രേക്ഷകരെ വളരെ ആകർഷിച്ചെന്നു തന്നെ പറയാം.  പ്രിസം ക്രഷ് ബ്ലൂ. പ്രിസം ക്രഷ് വൈറ്റ്, പ്രിസം ക്രഷ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലായാണ് നിർമ്മിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 10 ൽ അടിസ്ഥാനമാക്കിയ ഡ്യൂവൽ സിം (നാനോ), യൂ ഐ ഓ എസ്, 6.4 ഇഞ്ചു ഡിസ്പ്ലേ ഫുൾ എച്ച്ഡി (1,080×2,400 പിക്സെൽ) ഇൻഫിനിറ്റി യു ഡിസ്പ്ലയ് ഒക്ടോകോർ മീഡിയ ടെക്ക് ഹെലിയോ പി 65 SoC എന്നിവ ഇതിന്റെ പ്രത്യേകതകൾ ആണ്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാമറയുടെ പ്രത്യേകത എഫ് 2.0 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് 2.2 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.

എഫ് 2.4 ലെൻസുള്ള 5 മെഗാപിക്സൽ ഡെപ്ത് സെൻസറും, എഫ് 2.4 മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ഈ സ്മാർട്ഫോണിന്റെ ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 20 മെഗാ പിക്‌സൽ ക്യാമെറ സെൽഫി ഫോട്ടോസ് എടുക്കാനായി സജ്ജീകരിച്ചിട്ടുണ്ട്. ഫോണിലെ ട്രാൻസ്ഫർ ഓപ്ഷനുകളിൽ വൈഫൈ, ബ്ലൂട്ടൂത്. 4 ജി വോൾട്ട്, ജിപിഎസ്, എ ജിപിഎസ്, യൂ എസ് ബി ടൈപ്പ് സി പോർട്ട് എന്നിവ ക്രമീകരിച്ചിരിക്കുന്നു.

എക്സ്റേറ്ർണൽ സ്റ്റോറേജിൽ മൈക്രോ എസ് ഡി കാർഡ് വഴി 512 ജിബി വരെ ഉപയോഗിക്കാൻ സാധിക്കും. ബയോമെട്രിക്ക് യൂസേജിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ലഭ്യമാണ്. കൂടാതെ ഫാസ്റ്റ് ചാർജിങിനായി 15 വാൾട്ട് സജ്ജീകരിച്ചു കൊണ്ട് 5000 എം എ എച്ഛ് ബാറ്ററി ക്രമപ്പെടുത്തിയിരിക്കുന്നു. സാംസങ് പേ, സാംസങ് ഹെൽത്, സാംസങ് നോക്‌സ് എന്നീ ആപ്പ്ളിക്കേഷനുകളും ഇതിൽ സാംസങ് ഒരുക്കിയിരിക്കുന്നത്.

Leave a Reply