ഗെയ്മാർമാർക്ക് ഒരടിപൊളി ബഡ്‌ജറ്റ്‌ മൗസ്

ഇന്ന് വിപണിയിൽ നിരവധി ബ്രാൻഡുകളിലുള്ള നിരവധി മോഡൽ മൗസുകൾ ലഭ്യമാണ്. 100 ൽ തുടങ്ങി ലക്ഷങ്ങൾ വിലയുള്ള മൗസുകൾ വരെ ഇന്ന് ലഭ്യമാണ്. വില കൂടുന്നതിനനുസരിച്ചു മൗസിന്റെ ഫീച്ചറുകളും വർദ്ധിക്കും. നോർമൽ യൂസേജിനു ആവശ്യമായ മൗസുകളും ഗെയിമിങ് ആവശ്യമായിട്ടുള്ള നിരവധി ഫീച്ചറുകൾ കോർത്തിണക്കി കൊണ്ടുള്ള മൗസുകളും ഉണ്ട്. മൗസുകളിൽ ടച്ചിങ് ഫെസിലിറ്റിയും ഉൾപ്പെടുത്തിയിട്ടുള്ളതുണ്ട്. വയർലെസ്സ് മൗസുകളും, വയർ മൗസുകളും ഇന്ന് നിലവിലുണ്ട്.

ഇന്ന് നമ്മൾ പരിചയപ്പെടാൻപ്പെടാൻ പോകുന്നത് ഒരു ബഡ്‌ജറ്റ്‌ ഗെയിമിംഗ് മൗസിനെക്കുറിച്ചാണ്. അനേകം സവിശേഷതകളോടെ ഒത്തിണക്കിയ ഈ ഗെയിമിങ് മൗസിനു നിരവധി പ്രത്യേകതകളും ഉണ്ട് എന്ന് തന്നെ പറയാം. ഈ മൗസിന്റെ കൂടെ ഇൻസ്റ്റാൾ ചെയ്യാനുള്ള ഒരു ഡ്രൈവർ സീഡി കൂടെ തന്നിട്ടുണ്ട്. ഡ്രൈവർ നമുക്ക് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ നമുക്ക് ഓൺലൈൻ വഴി ഡ്രാഗൺ വാർ എന്ന് സെർച്ഛ് ചെയ്‌തു ഡൌൺലോഡ് ചെയ്യാനും സാധിക്കും. കൂടെ ഒരു ഇൻസ്ട്രക്ഷൻ മാന്വൽ പേപ്പറും ലഭിക്കുന്നുണ്ട്.

കൂടാതെ മൗസിന്റെ കൂടെ ഒരു സ്മൂത്തിയായിട്ടുള്ള ഒരു മൗസ് പാടും ലഭിക്കുന്നു. മൗസിന്റെ വയറൊക്കെ ഉഗ്രൻ ക്വാളിറ്റിയിൽ തന്നെയാണ് ചെയ്‌തിരിക്കുന്നത്‌. ലൈറ്റ് വെയ്റ്റ് ആയിട്ടുള്ള ഈ മൗസ് നല്ലൊരു സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രേക്ഷകനെ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഉഗ്രൻ മോഡൽ എന്ന് തന്നെ പറയാം. സാധരണ ഗെയിമിങ് മൗസൊക്കെ ഹെവി വെയ്റ്റ് ആയിരിക്കും. പക്ഷെ ഇതൊരു ബഡ്‌ജറ്റ്‌ ഗെയിമിംഗ് മൗസ് ആയതുകൊണ്ടാകാം.

വളരെ ഈസി ആയി ഹാൻഡിൽ ചെയ്യാൻ സാധിക്കും എന്നത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. കൂടാതെ ഗെയിമിങ്ങിനു ഇത് പൂർണ്ണമായും റെക്കമെൻഡഡ്‌ ആയ ഒന്നുകൂടിയാണ്. മൗസിന്റെ ലെഫ്റ് സൈഡിലായി ഫോർവേഡ് ബട്ടണും ബാക്ക്വേഡ് ബട്ടണും നൽകിയിരിക്കുന്നു. അതുപോലെ ലെഫ്റ് സൈഡിൽ മുകളിലായി ഒരു ടർബോ ഫയർ ബട്ടണും നൽകിയിരിക്കുന്നു. കൂടാതെ നമ്മുക്ക് ഇഷ്ടമുള്ള രീതിയിൽ ബട്ടണുകൾ കസ്റ്റമൈസ് ചെയ്‌തു ഉപയോഗിക്കാവുന്നതാണ്. മൊത്തം 9 ബട്ടണുകൾ നൽകിയിരിക്കുന്നു. ഇതും നമുക്ക് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

Leave a Reply