വെറും ഒരു മിനുട്ട് കൊണ്ട് വാട്സാപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം

ഇന്നത്തെ കാലഘട്ടത്തിൽ ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. ഗ്യാസ് അടുപ്പുകൾക്കു ഏറെ പ്രാധാന്യം നൽകുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഗ്യാസ് കഴിഞ്ഞാൽ ഇപ്പോഴുള്ള എല്ലാ വീട്ടുകാർക്കും ബുക്ക് ചെയ്യാൻ അറിയാം. കൂടുതലും ഗ്യാസ് ബുക്ക് ചെയ്യുന്നത് ഓൺലൈൻ വഴിയോ അല്ലെങ്കിൽ വിളിച്ചോ ആയിരിക്കും. പണ്ടൊക്കെ ഗ്യാസ് ഉപഭോക്താക്കൾ കുറവായതു കൊണ്ട് തന്നെ സിലിണ്ടർ കാലി ആകുമ്പോൾ തന്നെ ഉടനടി പുതിയ സിലിണ്ടർ ലഭിക്കുമായിരുന്നു.

എന്നാൽ ഇപ്പോഴുള്ള സാഹചര്യത്തിൽ ഗ്യാസ് ഉപഭോക്താക്കൾ വർദ്ധിച്ച സാഹചര്യത്തിൽ മുന്നേ കൂട്ടി ബുക്ക് ചെയ്യേണ്ട സാഹചര്യം വന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സാധാരണ ബുക്ക് ചെയ്യുന്ന രീതിയിൽ നിന്നും വളരെ വ്യത്യസ്തമായി വാട്സാപ്പ് ആപ്ലിക്കേഷൻ മുകേനെ സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്. വെറും ഒരു മിനുറ്റ് കൊണ്ട് തന്നെ നമുക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം. മാത്രമല്ല വാട്സാപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും വളരെ ഈസിയായി ഇത് ചെയ്യാവുന്നതാണ്.

പഴയതിൽ നിന്നും വളരെ വ്യത്യസ്തമായും വേഗത്തിലും ഇത് ചെയ്യാവുന്നതാണ്. വാട്സ്ആപ് മുകേനെ ബുക്ക് ചെയ്യുവാനുള്ള ഓപ്ഷൻ കൊണ്ട് വന്നത് കഴിഞ്ഞ മാസം 26 ആം തീയതി മുതലാണ്. ഇത് എങ്ങനെയാണ് ബുക്ക് ചെയ്യുന്നത് എന്ന് നോക്കാം. ആദ്യമായി 1800224344 എന്ന ഈ നമ്പർ നിങ്ങളുടെ സ്മാർട്ഫോണിൽ സേവ് ചെയ്യുക. ശേഷം വാട്സാപ്പ് ഓപ്പൺ ചെയ്‌ത്‌ സേവ് ചെയ്‌ത ഈ കോൺടാക്ട് നമ്പരിലേക്ക് മെസ്സേജ് അയക്കുക. ഉടനടി ബിപിഎസിലേക്ക് സ്വഗതം എന്ന് തിരിച്ചു റിപ്ലൈ ആയി ലഭിക്കും.അവർ പറയുന്ന സ്റ്റെപ്പുകൾക്കനുസരിച്ചു നിങ്ങൾക്കു ഗ്യാസ് സിലിണ്ടർ ആവശ്യമാണെങ്കിൽ 1 എന്ന് ടൈപ്പ് ചെയ്‌തു റിപ്ലൈ അയക്കുക.

കൂടുതൽ ഉറപ്പുവരുത്തുവാൻ വേണ്ടി ബുക്ക് എന്ന് ടൈപ്പ് ചെയ്‌തും അയക്കേണ്ടതാണ്. ഇത്രയും കാര്യം ചെയ്‌തു കഴിയുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള ഗ്യാസ് സിലിണ്ടർ ബുക്കിങ് അവസാനിച്ചു കഴിയും. പ്രത്യേകമായും ശ്രദ്ധിക്കേണ്ട ഒന്ന് നിങ്ങൾ ഗ്യാസ് കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ എടുത്ത വാട്സാപ്പ് വഴി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. കൂടാതെ അവർ സിലിണ്ടറിന്റെ പേയ്മെന്റ് അയക്കുന്നതിനായി ഒരു ഓൺലൈൻ ലിങ്ക് നിങ്ങൾക്ക് റിപ്ലൈ ആയി അയക്കുന്നതാണ്. ഇത് വഴി നിങ്ങൾക്കു പേയ്‌മെന്റും അടക്കാവുന്നതാണ്.

Leave a Reply