സ്മാർട്ഫോൺ ചാർജ് ചെയ്യേണ്ട രീതി

ഇന്നത്തെകാലത്തു സ്മാർട്ഫോണുകൾ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ തന്നെയും അത് അതിന്റെ ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ആർക്കും തന്നെയറിയില്ല. അത്തരത്തിൽ സ്മാർട്ഫോണുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ പ്രവർത്തനം കൂടുതൽ കാലം നീണ്ടു നിൽക്കണമെന്നില്ല. സ്മാർട്ഫോണിന്റെ ശരിയായ പ്രവർത്തനങ്ങൾക്കു പ്രധാനമായും കരുത്തു പകരുന്നത് അതിന്റെ ബാറ്ററി തന്നെയാണ്.

എന്നാൽ ഇത് ഉപയോഗിക്കുന്ന രീതി ശരിയല്ലെങ്കിൽ ഫോണിന്റെ ബാറ്ററി ലൈഫിനെത്തന്നെ അത് ബാധിക്കുന്നു. കൂടുതൽ പേരും അവരുടെ ഫോണുകൾ ചാർജ് ചെയ്യുന്നത് രാത്രി സമയങ്ങളിൽ ആണ്. മിക്കുള്ള സ്മാർട്ഫോണുകളും ഫുൾ ചാർജ് ചെയ്യാൻ മാക്സിമം 2 മണിക്കൂർ മതിയാകും. എന്നാൽ രാത്രി ഉറങ്ങുമ്പോൾ ചാർജ് ചെയ്തു പകൽ വരെ ആകുമ്പോൾ അത് ഫോണിന്റെ ഓവർ ചാർജിങ്ങിനു ഇടയാക്കും.
ഇത്തരം ആറോ എട്ടോ മണിക്കൂർ ചാർജ് ചെയ്യുമ്പോൾ പലർക്കും ഉള്ള സംശയം ആണ് ഫോൺ ഫുൾ ചാർജ് ആയിട്ടും ഓവർ ചാർജിങ് അല്ലെ എന്നത്.

എന്നാൽ ഇപ്പോൾ പുതുതായി ഇറങ്ങുന്ന കൂടുതൽ സ്മാർട്ഫോണുകളിലും പുതുതായി കൊണ്ട് വന്ന ടെക്നോളജിയുടെ സഹായത്താൽ ഫുൾ ചാർജ് ആയി കഴിഞ്ഞാൽ അത് ഓട്ടോമാറ്റിക് കട്ട് ആകുന്നതാണ്. അതുകൊണ്ട് പുതുതായി ഇറങ്ങുന്ന സ്മാർട്ഫോണുകളിൽ ഇത്തരം ചാർജിങ് രീതി കൊണ്ട് യാതൊരുവിധ പ്രശനവും ഉണ്ടാകുന്നില്ല. എന്നാൽ സാധാരണഗതിയിൽ ഒരു സ്മാർട്ഫോൺ എങ്ങനെയാണ് ചാർജ് ചെയ്യേണ്ടത് എന്നാൽ സിറോ പേഴ്സെന്റജ് ആയതിനു ശേഷമാണ് ചാർജ് ചെയ്യുന്നതെങ്കിൽ അവിടെ വീണ്ടും റീ ക്യാലിബ്രേഷൻ നടക്കുന്നു.

എന്നാൽ ഇപ്പോൾ ഇറങ്ങുന്ന ലേറ്റസ്റ്റ് ഫോണുകളിൽ ഇതിന്റെ ആവശ്യം വരുന്നില്ല. ഫോണിന്റെ ശരിയായ പ്രവർത്തനത്തിന് എങ്ങനെ ബാറ്ററി ചാർജ് ചെയ്യണമെന്നും അത് എപ്പോഴൊക്കെ ആണെന്നും പ്രശസ്ത ടെക്ക് വ്‌ളോകറായ ജയരാജ് ജി നാഥ്‌ വിശദമായി സംസാരിക്കുന്നു. നല്ലൊരു അറിവാണെന്ന് തോന്നിയാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യൂ വിശദമായി കണ്ടു മനസിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു.

Leave a Reply