2020 SSLC പരീക്ഷാഫലം അറിയുവാൻ

2020 SSLC റിസൾട്ട് വരുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ വിദ്യാർതികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ലോകമെമ്പാടും കൊറോണ എന്ന മാരകമായ രോഗം പടർന്നു പിടിച്ചതിനാൽ പുറത്തു കഫെകളിലും മറ്റും പോയി റിസൾട്ട് നോക്കാൻ ഇപ്പോഴത്തെ സാഹചര്യം അതിനു അനുവദനിയമല്ല. അതുകൊണ്ടു തന്നെ ഇത്തരം സാഹചര്യത്തിൽ SSLC റിസൾട്ട് വളരെ എളുപ്പത്തിൽ അറിയാം അതും ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷന്റെ സഹായത്താൽ. സഫലം എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്.  റിസൾട്ട് അറിയുവാനായി പ്ലേയ്സ്റ്റോറിൽ നിന്നു സുബ്സ്ക്രിപ്ഷൻസ് ഒന്നും ഇല്ലാതെ തന്നെ ഈ ഒരു ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

സഫലം എന്ന ഈ ആപ്ലിക്കേഷൻ കേരളാ ഇൻഫ്രാസ്ട്രക്ച്ചറിന്റെ കീഴിൽ പ്രവർത്തിക്കുന്നത്‌കൊണ്ട് തന്നെ ആർക്കുവേണമെങ്കിലും വളരെ ഈസിയായി ഉപയോഗിക്കാൻ കഴിയും എന്നത് ഈ ആപ്പിന്റെ ഒരു പ്രത്യേകത തന്നെയാണ്. കൂടാതെ sslc വിദ്യാർഥികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടല്ല ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കും വി എച്ഛ് എസ് ഈ വിദ്യാർഥികൾക്കും അവരുടെ പരീക്ഷാഫലങ്ങളും നോക്കാവുന്നതാണ്. 2020 ജൂൺ 30 ഉച്ചക്ക് 2 മണിക്ക് ശേഷമായിരിക്കും റിസൾട്ട് പ്രസിദ്ധീകരിക്കുക.

ആർക്കും മനസ്സിലാകുന്ന രീതിയിലുള്ള ഒരു ഇന്റർഫെയ്‌സാണ് കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ഈ ആപ്പ് രൂപീകരിച്ചിരിക്കുന്നത്. ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ കാണുന്ന ഇന്റർഫെയ്‌സിൽ sslc റിസൾട്ട് ചെക്ക് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നതാണ്. അതിൽ ക്ലിക്ക് ചെയ്‌തു വിദ്യാർഥിയുടെ രെജിസ്റ്റർനമ്പരും, ഡേറ്റ് ഓഫ് ബെർത്തും നൽകി റിസൾട്ട് വളരെ വേഗത്തിൽ ചെക്ക് ചെയ്യാവുന്നതാണ്. സഫലം എന്ന ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് തുടർന്നു കൊടുത്തിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kite.saphalam&hl=en_IN

ആപ്ലിക്കേഷൻറെ സഹായത്താൽ അല്ലാതെ റിസൾട്ട് അറിയുവാൻ തുടന്നുള്ള ലിങ്ക് ഓപ്പൺ ചെയ്യൂ.  sslcexam.kerala.gov.in

Leave a Reply