ഇനി ആർക്കും നിർമ്മിക്കാം ബ്ലൂട്ടൂത് സ്പീക്കർ

ഓൺലൈൻ ഷോപ്പുകളിലും മറ്റും അനേകം വിറ്റഴിക്കുന്ന ഒരു പ്രോഡക്ട് ആണല്ലോ ബ്ലൂട്ടൂത് സ്പീക്കർ. വെത്യസ്ഥ വിലകളിലും ബ്രാൻഡുകളും ഉള്ള സ്പീക്കറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അത്തരത്തിലുള്ള ബ്രാൻഡുകൾ വാങ്ങുവാൻ ഇന്ന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ബ്ലൂട്ടൂത് സ്‌പീക്കർ പുറത്തു നിന്നും വാങ്ങുന്നതിൽ നിന്നും വളരെ കുറഞ്ഞ ചിലവിൽ നമുക്ക് സ്വന്തമായി തന്നെ ബ്ലൂടുത് സ്പീക്കർ തയ്യാറാക്കാവുന്നതാണ്. അതെങ്ങനെ എന്നതിനെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.

ആദ്യമായി ബ്ലൂടുത് സ്പീക്കർ നിർമ്മിക്കുവാനായി എം ടി എഫിന്റെ ഷീറ്റുകൾ ആവശ്യമായിട്ടുണ്ട്. ഇത് അഞ്ചു ഇഞ്ചു വീതിയും അഞ്ചു ഇഞ്ചു നീളവും ഉള്ള രണ്ടു കട്ട് പീസുകളും അഞ്ചു ഇഞ്ചു വീതിയും പതിമൂന്നു ഇഞ്ചു നീളവുമുള്ള നാല് കട്ട് പീസുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് നിർമ്മിക്കുമ്പോൾ നിങ്ങളുടെ കയ്യിലുള്ള സ്പീക്കറുകൾക്കനുസരിച്ചു ഈ ഷീറ്റ് കട്ട് ചെയ്തെടുക്കേണ്ടതാണ്. ശേഷം ഈ ഷീറ്റുകൾ ഉപയോഗിച്ച് ഇതിനാവശ്യമായിട്ടുള്ള ബോക്‌സു നിർമ്മിക്കണം. ഏകദേശം മൂന്നു എം എം തിക്‌നെസ്സ് ഉള്ള ഷീറ്റ് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.

ഈ ഷീറ്റുകൾ കൂട്ടി ചേർക്കുന്നതിന് മുന്നേ ആയി ഫ്രെണ്ടിലായി വൃത്താകൃതിയിലും മറ്റു സ്വിച്ചുകൾ വെക്കുവാനുമായി കട്ട് ചെയ്തെടുക്കുക. ആദ്യമായി നമുക്ക് സ്വിച്ചിനായി കട്ട് ചെയ്തിരിക്കുന്ന ഭാഗത്തേക്ക് സ്വിച്ച് വെച്ച് കൊടുക്കുക. ശേഷം നമ്മൾ ഇതിനായി എടുത്തേക്കുന്ന സ്പീക്കർ കട്ട് ചെയ്തു വെച്ചേക്കുന്ന ഭാഗത്തേക്ക് ഫിക്സ് ചെയ്‌തു വെക്കുക. സ്പീക്കർ പ്രൊട്ടക്‌ഷനുകൾക്കായി ഒരു മൂന്നു ഇഞ്ചിന്റെ ഗ്രില്ലും ഇതിലേക്ക് വെച്ച് കൊടുക്കാവുന്നതാണ്. തുടർന്ന് എങ്ങനെയാണ് ബ്ലൂട്ടൂത് സ്പീക്കർ നിർമ്മിക്കുന്നത് എങ്ങനെയെന്ന് നമുക്ക് താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply