ബലേനോ എങ്ങനെയൊക്കെ മോഡിഫൈഡ് ചെയ്യാം

ഓട്ടോമൊബൈൽ രംഗത്തു വളരെ പ്രസിദ്ധമായ ഒരു കമ്പനികളിൽ ഒന്നാണല്ലോ മാരുതി സുസുകി. പുത്തൻ ടെക്നോളജിയും കണ്ടുപിടുത്തങ്ങളും കൊണ്ട് വരുന്നതിൽ മാരുതി സുസുക്കി ഒട്ടും പുറകിലല്ല. മാരുതി ഇപ്പോൾ അടുത്തായി ഇറക്കിയ പുതിയ മോഡലായ ബലേനോ പ്രേക്ഷകർക്കിടയിൽ വൻ തരംഗം സൃഷ്ട്ടിച്ചു. മാരുതിയുടെ വാഹനങ്ങളിൽ വെച്ച് വിപണികളിൽ അടുത്തിടെ കൂടുതൽ വിറ്റഴിച്ച ഒരു മോഡൽ കൂടിയാണ് ബലേനോ. അത്തരത്തിൽ സ്‌പോർട്ടി ലുക്കു നൽകുന്ന ഈ ഒരു സെക്‌ഷനിൽ എങ്ങെനയൊക്കെ മോഡിഫൈ ചെയ്യാം എന്നതിനെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

കാറുകൾക്ക് ഭംഗി നൽകുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണല്ലോ കാറിന്റെ നമ്പർ പ്ലെയ്റ്റുകൾ. നമ്പർ പ്ലെയ്റ്റിന്റെ ഫോണ്ട് മാറ്റി അത്യാവശ്യം സ്‌പോർട്ടി ആയിട്ടുള്ള ഡിജിറ്റ് നൽകാവുന്നതാണ്. കൂടാതെ കാറിന്റെ ഫ്രണ്ടിൽ താഴ്ഭാഗത്തായി ഒരു സ്‌കേർട്ടിങ്ങും അതിനു താഴെ ഒരു ബമ്പർ ലിപ്പും കൊടുക്കുക. ഇത്രയും ചെയ്യുമ്പോൾ ഇതിന്റെ എമൗണ്ട് ഏകദേശം 2000 രൂപയോളമാകും. നമ്പർ പ്ലേറ്റിൽ അത്യാവശ്യം ചെറിയ ഫോണ്ട് നൽകിയാൽ കുറച്ചുകൂടി ഭംഗി ലഭിക്കും.

കൂടാതെ കാറിന്റെ രണ്ടും മിററും ബ്ലാക്ക് സ്റ്റിക്കർ കവറിങ് ചെയ്യാവുന്നതാണ്. വണ്ടിയുടെ ബാക്കിലുള്ള സ്‌കേർട്ടിങ്ങിന്റെ അടിയിലായി വരുന്ന പോഷന് മാറ്റ് ബ്ലാക്ക് ചെയ്തു കൊടുക്കാവുന്നതാണ്. ബാക്കിൽ താഴ്ഭാഗത്തായി റൈറ്റ് ലെഫ്റ്റ് ഭാഗത്തായി ഒരു റിഫ്ലക്ടറും ഫിക്സ് ചെയ്‌തു. ഈ ഒരു പ്രോഡക്റ്റ് 1350 രൂപയ്ക്കു ആമസോണിൽ നിന്നു വാങ്ങാവുന്നതാണ്. പിന്നെ നമുക്ക് ചെയ്യാവുന്ന ഒരു അപ്ഡേഷൻ എന്നത് വണ്ടിക്ക് ഭോഗ് ലാംമ്പ് നൽകാവുന്നതാണ്.

ഫിലിപ്സിന്റെ എൽ ഇ ഡി നമുക്ക് പുറത്തു ഇലക്ട്രോണിക്‌സ് ഷാപ്പുകളിലും കാർ ഷോപ്പുകളിലും നിന്നും ലഭിക്കുന്നതാണ്. ബലേനയുടെ മോഡിഫിക്കേഷനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എങ്ങനെയൊക്കെ വ്യത്യസ്ത രീതിയിൽ മോഡിഫിക്കേഷൻ നൽകാം എന്ന് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കു. ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യൂ.

 

Leave a Reply