Huawei Mate 30 Pro 5G ഒരടിപൊളി സ്മാർട്ഫോൺ

വളരെ പ്രസിദ്ധമായ സ്മാർട്ഫോൺ കമ്പനി ആയ ഹുവാവെ ഇന്ന് വിപണികളിൽ നിരവധി വെത്യസ്തമായ മോഡലുകളിൽ ഉള്ള സ്മാർട്ഫോണുകൾ ഇറക്കുന്നുണ്ട്. ഇത്തരം സ്മാർട്ഫോണുകൾക്ക് അനേകം ഫീച്ചറുകളാണ് കമ്പനി ഉറപ്പുവരുത്തുന്നത്. ഹുവാവെയുടെ അനേകം ഫീച്ചറുകൾ നൽകിക്കൊണ്ട് പുറത്തിറക്കിയ ഹുവാവെ മേറ്റ് 30 പ്രൊ 5G എന്ന മോഡലിനെ കുറിച്ച് പരിചയപ്പെടാം. 2019 സെപ്റ്റംബർ 19 നാണു ഈ ഒരു മോഡൽ ഹുവാവെ പുറത്തിറക്കുന്നത്.

ആൻഡ്രോയിഡിന്റെ ലേറ്റസ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം ആയ ആൻഡ്രോയിഡ് 10 നെ അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ഫോൺ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 6.53 ഇഞ്ചും, 108.7 cm2 ആണ് ഇതിന്റെ സൈസ്. അതുകൊണ്ടു തന്നെ വളരെ ഈസി ആയി ഹാൻഡിൽ ചെയ്യാനും സാധിക്കും. കൂടാതെ 1176 x 2400 പിക്സെൽസ് റെസൊല്യൂഷൻ ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. കോർണിങ് ഗൊറില്ലാ ഗ്ലാസ് 6 ന്റെ സഹായത്താൽ ആണ് ഈ സ്മാർട്ഫോണിന് പ്രൊട്ടക്‌ഷൻ നൽകിയിരിക്കുന്നത്.

ഫോണിന്റെ ഫാസ്റ്റായിട്ടുള്ള പെർഫോമൻസിനു കരുത്തു പകരുന്നത് Kirin 990 എന്ന പ്രോസസ്സർ ആണ്. കൂടാതെ Octa-core (2×2.86 GHz എന്ന സിപിയൂ വും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രധാനമായും മൂന്നു വേരിയന്റുകളിലായാണ് ഫോൺ പുറത്തിറക്കുന്നത്. 128 ജിബി, 8 ജിബി റാം, 256 ജിബി 8 ജിബി റാം, 512 ജിബി 8 ജിബി റാം എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായി. 40 മെഗാപിക്സെൽ ക്യാമെറായാണ് മെയിൻ ക്യാമെറകൾക്കായ് കൊടുത്തിട്ടുള്ളത്.

സെൽഫികൾക്കായി 32 മെഗാ പിക്സെൽ ക്യാമറയും നൽകിയിരിക്കുന്നു. കൂടാതെ 4500 എംഎഎച്ഛ് ബാറ്റെറിയാണ് ഫോണിന് കമ്പനി ഉറപ്പുവരുത്തുന്നത്. കൂടാതെ മറ്റുള്ള സ്മാർട്ഫോണുകളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ ഫാസ്റ്റ് ചാർജിങ് സംവിധാനമായ 40 വാട്സാണ് ഈ ഒരു ഫോണിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. ഫോണിനെ കൂടുതൽ ആകർഷണീയമാക്കൻ വേണ്ടി വ്യത്യസ്‍തമായ കളർ കോമ്പിനേഷനുകൾ ഫോണിന് നൽകിയിട്ടുണ്ട്.

 

Leave a Reply