ചൈനീസ് ആപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി രഹസ്യാന്വേഷണ വിഭാഗം

ഇന്ത്യൻ ചൈന അതിർത്തികളിൽ നടന്ന യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾ ചൈനീസ് നിർമ്മിത എല്ലാ പ്രൊഡക്ടുകളും ബഹിഷ്‌ക്കരിക്കുകയുണ്ടായി. അതോടൊപ്പം നിരവധി അപ്പ്ലിക്കേഷനുകൾക്കെതിരെയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നിയന്ത്രണം ഏർപ്പെടുത്തി. ഓരോ ചൈനീസ് നിർമ്മിത ആപ്ലിക്കേഷനുകളുടെയും ഒരു ലിസ്റ്റ് കേന്ദ്ര സർക്കാരിന് നൽകുകയുണ്ടായി. ഏകദേശം 52 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ടിക്ക് ടോക്ക്, സൂം, ലൈക്ക് ഹലോ, ഇങ്ക് ആന്റ് എംഐ കമ്യൂണിറ്റി, വിഗോ വീഡിയോ, കൈ്വ, എംഐ വീഡിയോ കോൾ ഷവോമി,ബിഗോ ലൈവ്, വെയ്‌ബോ,വീ ചാറ്റ്, വിവ വീഡിയോ, ക്യു യു വീഡിയോ, ക്ലബ് ഫാക്ടറി, ഷീൻ, എംഐ സ്റ്റോർ എന്നീ അപ്ലിക്കേഷനുകൾ അടങ്ങുന്ന ഒരു ലിസ്റ്റ് ആണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാരിന് കൈ മാറിയതു. ഇത്തരത്തിലുള്ള അനേകം ചൈനീസ് രൂപീകൃത എല്ലാ ആപ്ലിക്കേഷനുകളുടെയും കണ്ടെത്തലുകളിലാണ് രഹസ്യാന്വേഷണ വിഭാഗം.

അതുപോലെ തന്നെ ഇപ്പോൾ ഉണ്ടായ ഇൻഡോ ചൈന അതിർത്തി സങ്കർഷത്തിന്റെ കീഴിൽ നിരവധി ഹാഷ്ടാഗുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ഫേസ്ബുക്കുപോലുള്ള അനേകം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ബോയ്‌ക്കോട് ചൈന, സ്റ്റോപ്പ് ചൈനീസ് പ്രോഡക്റ്റ് എന്നുള്ള ഹാഷ്ടാഗുകൾ. ചൈനയിൽ നിന്നുമുള്ള എല്ലാ തരത്തിലുള്ള പ്രൊഡക്ടുകളും ബഹിഷ്ക്കരിക്കണോ എന്നുള്ള ചർച്ചാ വിഷയത്തിൽ ആണ് കേന്ദ്രം. കൂടാതെ ഇന്ത്യയിലുള്ള ഭൂരിഭാഗം ഉപഭോക്താക്കളും ചൈനീസ് പ്രൊഡക്ടുകൾ ബഹിഷ്‌ക്കരിച്ച അവസ്ഥയിലാണ് ഇപ്പോൾ.

Leave a Reply