iQOO 3 5 സ്മാർട്ട് ഫോണിന്റെ ഞെട്ടിക്കുന്ന ഫീച്ചേഴ്സ്

ചെറിയ വിലയിൽ ഒട്ടനവധി ഫീച്ചേഴ്സ് ഇതാണ് iQOO 3 5ജി ജനഹൃദയങ്ങൾ കീഴടക്കാൻ കാരണം. iQOO 3 എന്ന ഈ സ്മാർട്ഫോണിനെ കുറിച്ച് കൂടുതൽ പേർക്ക് അറിയില്ലെങ്കിലും ഇത് വിവോയുടെ സബ് ബ്രാൻഡാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഉള്ള എല്ലാ ഫീച്ചേഴ്‌സുകളും ഈ ഒരു ഫോണിൽ ഉണ്ടെന്നുള്ളത് ഒരു അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ്. ഈ ഫോണിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇതിലെ ഫാസ്റ്റ് ചാർജിങ് സംവിധാനം ആണ്. നമ്മൾ ഉദ്ദേശിക്കുന്നതിലും വേഗത്തിൽ ചാർജ് കയറും എന്നുള്ളതാണ്. 55 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് അഡാപ്റ്റർ ആണ് ഈ ഫോണിന് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ കുറച്ചു മിനിറ്റുകൾ കൊണ്ട് തന്നെ ഫോൺ ഫുൾ ചാർജ് എന്നുള്ളതാണ്.

കൂടാതെ എടുത്തു പറയാവുന്ന ഒന്ന് തന്നെയാണ് ഇതൊരു 5ജി ഫോൺ ആണ് എന്നത്. ഇതിന്റെ ബാക്‌സൈഡിൽ ആയി 4 ക്യാമെറകളാണ് നൽകിയിരിക്കുന്നത്. അതിൽ പ്രൈമറി കാമറയുടെ സെൻസർ നൽകിയിരിക്കുന്നത് സോണി I M X 582 സെൻസർ ആണ്. 48 മെഗാപിക്സെൽ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് കൊണ്ട് തന്നെ ഉഗ്രൻ കാമറ പെർഫോമൻസ് കാഴ്ച്ച വെക്കുന്നു. (Qualcomm Snapdragon 865) ഇന്ന് ലഭ്യമായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രോസസ്സർ ആണ് ഈ ഫോണിന് മികച്ച കരുത്തേകുന്നത്. അതുകൊണ്ട് തന്നെ ഒരു ഗെയിമിംഗ് ഫോൺ ആയാണ് ഇതിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഈ സ്മാർട്ട് ഫോൺ പ്രധാനമായും 3 വേരിയന്റുകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാം 128 ജിബി, 8 ജിബി റാം 256 ജിബി, 12 ജിബി റാം 256 ജിബി എന്നീ വേരിയന്റുകൾ. പ്രധാനമായും ഹയർ വേരിയന്റുകളിൽ മാത്രമാണ് 5ജി സപ്പോർട്ട് ചെയ്യുന്നത്. ഫോണിന്റെ ബാക്ക് സൈഡ് ഗ്ലാസ് കൊണ്ടു തയാറാക്കിയിരിക്കുന്നതിനാൽ നല്ലൊരു സ്റ്റൈലിഷ് ലുക്കും ഇതിനു ലഭിക്കുന്നു. ഗൊറില്ല ഗ്ലാസ് സിക്സിന്റെ പ്രൊട്ടക്ഷൻ ഇതിനു നൽകിയിട്ടുണ്ട്.

ഫ്രണ്ട് കാമറ ഡിസ്‌പ്ലേയ്ക്കു മുകളിലായി തന്നെ ചെറിയൊരു പഞ്ച് ഹോളിലായി ക്രമീകരിച്ചിരിക്കുന്നു. 6.44 ഇഞ്ചിന്റെ സൂപ്പർ അമോ എൽ ഇ ഡി ഡിസ്പ്ലേ ആണ് ഈ ഒരു ഫോണിന് നൽകിയിരിക്കുന്നത്. അതുപോലെ ഇതിന്റെ ബ്രൈറ്റ്നസ്സ് 800 നിറ്റ്സ് ആണ്. അതുകൊണ്ട് ഔട്ഡോർ വിസിബിളിറ്റിയുടെ കാര്യത്തിൽ പേടിക്കേണ്ടതായിട്ടില്ല. ഫോണിന്റെ ഡിസ്‌പ്ലേയ്ക്കും ഗൊറില്ല ഗ്ലാസ്സ് സിക്സിന്റെ പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്. ഫോണിൽ കൊടുത്തിട്ടുള്ള 60 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ആയതു കൊണ്ട് തന്നെ തരക്കേടില്ലാത്ത ഒരു പെർഫോമൻസ് നമുക്ക് ലഭിക്കുന്നു. അതുപോലെ ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രിയോടിന്റെ ഏറ്റവും പുതിയ പതിപ്പായ 10 ൽ അടിസ്ഥാനമാക്കിയാണ്. 4440 എം എ എച് ആണ് ഇതിന്റെ ബാറ്ററി കപ്പാസിറ്റി.

Leave a Reply