ഫേസ് ആപ്പ് സുരക്ഷിതമാണോ. ഇതൊന്നു കണ്ടിട്ടു തീരുമാനിക്കൂ

ഇപ്പോൾ വളരെ ട്രെന്റായി നിൽക്കുന്ന സോഷ്യൽ മീഡിയയിൽ താരമായി നിൽക്കുന്ന ഒരു ആപ്ലിക്കേഷൻ ആണല്ലോ ഫേസ് ആപ്പ് എന്ന് പറയുന്നത്. ഈ ഇടയായി ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഫേസ് ആപ്പിന് ലഭിച്ചത്. മികച്ച രീതിയിലുള്ള ഒരു എഡിറ്റിംഗ് സംഭിധാനം ആണ് ഈ ആപ്പിന്റെ ഞെട്ടിക്കുന്ന സവിശേഷത. ഉഗ്രൻ ഊർജിനാലിറ്റിയോട് കൂടി വെറും ഒറ്റസെക്കന്റിൽ ആണിനെ പെൺവേഷത്തിലാക്കി ഈ ആപ്പ് തരുന്നു. ഇതിനെ തുടർന്ന് നിരവധി ഫിലിം ആക്ടേഴ്‌സും അവരുടെ ഫോട്ടോ എഡിറ്റ് ചെയ്‌ത്‌ അത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇങ്ങനെ ഈ ആപ്ലിക്കേഷൻ എല്ലാരും ട്രെന്റായി ഏറ്റെടുക്കുകയും ചെയ്തു. റഷ്യൻ ആസ്ഥാനമായാണ് ഈ ആപ്ലിക്കേഷൻ പ്ലെയ്‌സ്‌റ്റോറുകളിൽ എത്തിയത്. എന്നാൽ ഈ ആപ്ലിക്കേഷനെക്കുറിച്ചു നമ്മൾ പ്രധാനമായും മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ഫോട്ടോ നമ്മൾ എഡിറ്റുചെയ്യാനായി ഫോണിലേക്കു ഇമ്പോർട്ട് ചെയ്യുമ്പോൾ അത് അവരുടെ സെർവറിലേക്ക് അപ്‌ലോഡ് ആയതിനു ശേഷം മാത്രമാണ് നമുക്ക് നമ്മുടെ ഫോണിലേക്കു എഡിറ്റ് ചെയ്തു കിട്ടുന്നത്.

അമേരിക്കയുടെ കൂടുതൽ നിരീക്ഷണത്തിൽ ഫേസ് ആപ്പിന്റെ പിന്നിലുള്ള പ്രൈവസി പ്രശ്നങ്ങളെ ഒരു ചർച്ചാ വിഷയമായി. ഫേസ് ആപ്പ് ഉണ്ടാക്കിയത് ഒരു റഷ്യൻ പ്രോഗ്രാമറാണ്. അദ്ദേഹം മൈക്രോ സോഫ്റ്റിൽ വർക്ക് ചെയ്തു. ശേഷം അതിൽ നിന്ന് രാജിവെക്കുകയും ഫേസ് ആപ്പിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ഫേസ് ആപ്പ് നിർമ്മിക്കുകയും ചെയ്തു. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിൽ നമ്മൾ സാധാരണയായി എല്ലാ ടേമ്സ് ആൻഡ് കണ്ടീഷൻസ് ഒക്കെയും അത് കൃത്യമായി വായിച്ചു നോക്കാതെ അതിൽ ശരി നൽകാറുണ്ട്. ഫേസ് ആപ്പിനെക്കുറിച്ചു വളരെ വിശദമായി മനസിലാക്കുവാൻ തൊട്ടു താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കാം.

 

Leave a Reply