പബ്ജി ചൈനീസ് ആപ്ലിക്കേഷനോ?

കൊടിയിൽപ്പരം ഉപയോക്താക്കൾ ഉള്ള ഒരു ആപ്ലിക്കേഷൻ ആണല്ലോ പബ്ജി എന്ന് പറയുന്നത്. ഇന്ത്യൻ ചൈനീസ് അതിർത്തിയിൽ ഉണ്ടായ സൈനികർ തമ്മിലുള്ള ഒരു ആക്രമണത്തിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്ത് ഇപ്പോൾ ഏറെ കേൾക്കാറുള്ള ഹാഷ്ടാഗുകൾ ആണല്ലോ ബോയ്‌കോട്ട് ചൈന, ബാൻ ചൈനീസ് പ്രോഡക്റ്റ് എന്നൊക്കെ. ഈ ഇടയായി ഏതാണ്ട് അമ്പതോളം ചൈനീസ് അപ്ലിക്കേഷനുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരശേഖരങ്ങൾ നമ്മുടെ ഫോണുകളിൽ നിന്ന് ചോർത്തുകയുണ്ടായി.

കൂടാതെ ചൈനയിൽ ഉള്ള സെർവറുകളിലേക്ക് അയക്കുന്നു എന്നുള്ള സംശയത്തെ തുടർന്നു ചൈനീസ് നിർമ്മിത അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സുരക്ഷാ ഏജൻസി ഇന്ത്യൻ ഗവണ്മെന്റ് നോട് അവശ്യപ്പെട്ടു. ഈ അവസരത്തിൽ എല്ലാവരിലും അവശേഷിക്കുന്ന ഒരു സംശയമാണ് മികച്ച ഗെയിമിങ് പ്ലാറ്റഫോം ആയ പബ്ജി ചൈനീസ് ആപ്ലിക്കേഷൻ ആണോ എന്നുള്ളത്. അതുമാത്രമല്ല ഈ ഒരു സങ്കർഷത്തിൽ ഇന്ത്യൻ ഉപഭാക്താക്കൾ ഭൂരിഭാഗം പേരും ഫോണിൽ ചൈനീസ് നിർമ്മിത അപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുകയുണ്ടായി.

കൂട്ടത്തിൽ പബ്ജി ചൈനീസ് ആപ്ലിക്കേഷൻ ആണോ എന്ന് നിരവധി പേർ സെർച് ചെയ്യുകയുണ്ടായി. ഈ ഇടക്ക് ഇന്ത്യൻ സുരക്ഷാ ഏജൻസി അമ്പതോളം അപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തിയ ആപ്പിൽ പബ്ജി ഇല്ലെങ്കിലും നിരവധിപേർക്ക് പബ്ജി ചൈനീസ് ആപ്ലിക്കേഷൻ ആണോ എന്നുള്ളതാണ് അറിയേണ്ടിയിരുന്നത്. നിരവധി ഫേമസ് ആയിട്ടുള്ള ആപ്ലിക്കേഷനുകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ടിക്‌ടോക് ഉളപ്പടെ. 2017 ൽ ആണ് പബ്ജി എന്ന ആപ്ലിക്കേഷൻ പീസി വേർഷനായി രൂപീകരിച്ചു.

വളരെ ഫേമസ് ആയ ബ്ലൂ ഹോൾ എന്ന കമ്പനി സ്ഥിതി ചെയ്യുന്ന സൗത്ത് കൊറിയയിലുള്ള ഈ കമ്പനിയുടെ ഉപസ്ഥാപനമായ പബ്ജി ടീം ആണ് ഈ ആപ്പിനെ വിപുലീകരിച്ചെടുത്തത്. കംപ്യൂട്ടർ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് പബ്ജി സൗത്ത് കൊറിയയിൽ നിർമ്മിക്കപ്പെട്ടത്ത്. പിന്നീട് അത് മൊബൈൽ പ്ലാറ്റ് ഫോമുകൾക്കു വേണ്ടി പബ്ജി മൊബൈൽ എന്ന പേരിൽ അടിസ്ഥാനമാക്കി ചൈനയിൽ രൂപീകരിക്കാൻ തീരുമാനമെടുക്കുകയുണ്ടായി. പബ്ജി എന്ന മൊബൈൽ പ്ലാറ്റ് ഫോം ആപ്ലിക്കേഷനെക്കുറിച്ചു കൂടുതലായി മനസ്സിലാക്കാൻ പ്രശസ്ത വീഡിയോ വ്‌ളോഗ്ഗറായ ജയരാജ് ജി നാഥിന്റെ വീഡിയോ കണ്ടു മനസ്സിലാക്കാം.

 

Leave a Reply