വെറും 10,000 രൂപയിൽ താഴെമാത്രം. ഇൻഫിനിക്സ് ഹോട് 9 പ്രൊ

കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു ഇൻഫിനിക്സ് കമ്പനി ഇപ്പോൾ പുതുതായി ഒരു സ്മാർട്ഫോൺ പ്രേക്ഷകർക്കായി ഇറക്കിയിരിക്കുകയാണ്. ഇൻഫിനിക്സ് 9 പ്രൊ എന്ന സീരീസിൽ ഇറക്കിയ ഈ ഫോൺ മറ്റു സ്മാർട്ഫോൺ ബ്രാൻഡ് ഉപഭോക്താക്കളെയും പ്രതീക്ഷയിലാഴ്ത്തിയിരിക്കുകയാണ്. ഇത് ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിക്കാനുള്ള ഒരു പ്രധാന കാരണം എന്നത് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ഫോണിലെ ഒത്തിരി ഫീച്ചറുകളും ഫോണിന്റെ ഒരു ലക്ഷ്വറി ലൂക്കും തന്നെയാണ്.

ഈ സ്മാർട്ഫോണിനെ കൂടുതൽ ആകർഷണീയമാക്കുന്നതു ഇതിന്റെ രൂപ ഭംഗിയും കൂടാതെ പ്രത്യേക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാമെറയുമാണ്. ഇതിന്റെ ഡിസ്പ്ലേ സൈസ് 6.60-inch (720×1600) ആണ് നൽകിയിരിക്കുന്നത്. കൂടാതെ ഫോണിന്റെ നല്ലൊരു പെർഫോമൻസിനായി മീഡിയ ടെക് ഹീലിയോ p22 എന്ന പ്രൊസസ്സറാണ് ക്രമീകരിച്ചിരിക്കുന്നത്. 13 എം പി മെഗാപിക്സെൽ ക്യാമെറായാണ് സെൽഫികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.

48 എം പി മെഗാപിക്സെൽ കാമറയും ഒപ്പം 2 എം പി മെഗാപിക്സെൽ വൈഡ് ആംഗിൾ ലെൻസുമാണ് റിയർ കാമെറകൾക്കായി നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ദൃശ്യങ്ങളെ വളരെ വെക്തതയോടെയും ഭംഗിയോടെയും ഒപ്പിയെടുക്കാൻ ഇതിൽ നൽകിയിരിക്കുന്ന കാമെറകൾക്കു സാധിക്കുന്നു. 4 ജിബി റാം ആണ് ഫോണിന് മികച്ച രീതിയിലുള്ള പെർഫോമൻസ് നൽകാൻ സഹായിക്കുന്നത്.

കൂടാതെ 64 ജിബി ഇന്റേണൽ സ്റ്റോറേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. വെറും 10,000 രൂപയ്ക്കു താഴെ ലഭിക്കുന്ന ഈ ഫോണിന്റെ അത്ഭുതപ്പെടുത്തുന്ന പ്രത്യേകത എന്നതു 5000 എംഎഎച്ഛ് ബാറ്ററി ലൈഫ് നൽകിയിരിക്കുന്നു എന്നതാണ്. ആൻഡ്രോയിഡിന്റെ ഏറ്റവും ലേറ്റസ്റ്റ് വേർഷനായ ആൻഡ്രിയോട് 10 ൽ അധിഷ്ടിതമാണ് എന്നതാണ് മനസ്സിലാക്കേണ്ടുന്ന മറ്റൊന്ന്.  കൂടുതൽ സവിശേഷതകൾ മനസ്സിലാക്കുവാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കാം.

 

Leave a Reply