ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ ലാവ ഇനി വിപണിയിൽ താരം

ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഇന്ത്യയിൽ ചൈനീസ് നിർമ്മിത എല്ലാ പ്രൊഡക്ടുകളും ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിൽ ആണ്. ഈ അവസരത്തിൽ ചൈനയിൽ നിന്നും കയറ്റുമതി ചെയ്തിട്ടുള്ള എല്ലാ സ്മാർട്ഫോണുകൾക്കും വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ട് എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താഴെക്കിടയിൽ കിടന്ന ഇന്ത്യൻ സ്മാർട്ഫോൺ കമ്പനികൾ രംഗത്ത് വന്നിരിക്കുകയാണ്.

ഷവോമി പോലുള്ള ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡുകളുടെ വരവിൽ വളരെ പ്രസിദ്ധിയാർജിക്കാൻ കഴിയാതെപോയ ഒരു ബ്രാൻഡാണ് ലാവ. ചൈനീസ് നിർമ്മിത പ്രൊഡക്ടുകൾക്ക് വിലക്കേർപ്പെടുത്താൻ സാധ്യത ഉള്ള ഈ സാഹചര്യത്തിൽ തന്നെ ലാവയുടെ രണ്ടു സ്മാർട്ഫോണുകൾ ജൂലയിൽ തന്നെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യൻ നിർമ്മിത ഫോൺ എന്ന ലക്ഷ്യവുമായി ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റുവാനാണ് ലാവയുടെ ലക്ഷ്യം.

ഇന്ത്യയിൽ കയറ്റുമതി ചെയ്തിട്ടുള്ള ചൈനീസ് നിർമ്മിത പ്രൊഡക്ടുകൾക്കു അപ്രതീക്ഷിച്ച തിരിച്ചടി നേരിടുമ്പോൾ മാർക്കെറ്റുകളിൽ മത്സരം വർദ്ധിപ്പിക്കുവാൻ വേണ്ടി ലാവയുടെ രണ്ടു സ്മാർട്ഫോണുകൾ നിരത്തിലിറക്കുവാൻ തയാറെടുക്കുകയാണ് ലാവ. കൂടാതെ കമ്പനി ബജറ്റ് ഫോണുകൾക്കപ്പുറം പ്രീമിയം സ്മാർട്ഫോണുകളുടെ രൂപീകരണത്തിന് തയാറെടുക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ ലാവാ ഇസെഡ് 66 എന്ന മോഡലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി പറയപ്പെടുന്നത്.

Leave a Reply