വെറും 7500 രൂപയ്ക്കു LG യുടെ ഉഗ്രൻ സ്മാർട്ഫോൺ

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് LG ഇറക്കുന്ന LG W30 സ്മാർട്ഫോണിന്റെ സവിശേഷതകൾ ഒന്ന് അറിയേണ്ടതു തന്നെ. സ്മാർട്ഫോൺ ബ്രാൻഡുകളിൽ വെച്ച് ഒത്തിരി സവിശേഷതകൾ നൽകിക്കൊണ്ട് പുറത്തിറക്കുന്ന ഒരു ബ്രാൻഡാണ് LG. സ്മാർട്ഫോണുകൾക്കു പുറമെ നിരവധി പ്രൊഡക്ടുകളും എൽ ജി പുറത്തിറക്കുന്നു. വെത്യസ്തമായ നിരവധി വേരിയന്റുകളിലായും ശ്രേണികളിലായും സ്മാർട്ഫോൺ പുറത്തിറക്കിയിട്ടുണ്ട്. വെറും 7500 രൂപ മാത്രം എന്നതാണ് ഈ ഫോൺ വാങ്ങാൻ ആവശ്യക്കാർ ഏറെയായതു.

ലോ ബഡ്ജെറ്റിൽ ഒതുങ്ങുന്ന ഈ ഫോണിന്റെ മറ്റൊരു ഹൈലൈറ്റ് ആയിട്ടുള്ള പ്രത്യേകത എന്നത് ഈ സ്മാർട്ഫോണിന്റെ സ്റ്റൈലിഷ് ആയിട്ടുള്ള രൂപഭംഗിതന്നെയാണ്. മാത്രമല്ല ഈ ഒരു പ്രോഡക്റ്റ് ഓൺലൈൻ വഴി മാത്രമേ പർച്ചെയ്‌സ് ചെയ്യാൻ കഴിയു എന്നത് പ്രത്യേകമായും മനസ്സിലാക്കേണ്ടുന്ന ഒന്ന് തന്നെയാണ്. വളരെ കുറഞ്ഞ വിലയിൽ ഹൈ ബഡ്ജെറ്റിൽ ലഭിക്കുന്ന സ്മാർട്ഫോണുകളുടെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് എൽ ജി കമ്പനി ഈ സ്മാർട്ഫോൺ വിപണിയിൽ ഇറക്കിയിരിക്കുന്നത്.

പോളികാർബണേറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഹാൻഡിൽ ചെയ്യാൻ വളരെ എളുപ്പമാണ്. 10 വാട്‍സ് ചാർജറാണ് ഫോണിന് നൽകിയിരിക്കുന്നത്. കൂടെ ഒരു മൈക്രോ യൂ എസ് ബി കേബിൾ കൂടി ബോക്സിനു ഉള്ളിലായി ഉണ്ട്. 4000 എം എ എച്ഛ് ബാറ്റെറിയാണ് ഫോണിന് കരുത്തു പകരുന്നത്. കൂടാതെ ഒരു ട്രാൻസ്പേരന്റ് ബാക്ക് പൗച്ചും കൂടി സ്മാർട്ഫോണിന്റെ കൂടെ ലഭ്യമാകുന്നുണ്ട്. വെറും 172 ഗ്രാം ആണ് ഫോണിന്റെ ഭാരം. രണ്ടു കളർ ഓപ്ഷനുകളിൽ മാത്രമാണ് കമ്പനി ഇറക്കിയിരിക്കുന്നത്.

6.26 ഇഞ്ചുള്ള 19:9 ആസ്പെക്ടറ് റേഷ്യോ എച്ഛ് ഡി പ്ലസ് ഡിസ്‌പ്ലേയ്യ് ആണ് ഫോണിന് ദൃശ്യമികവിനായി സജ്ജീകരിച്ചിരിക്കുന്നത്. 12 മെഗാപിക്സെൽ റിയർ ക്യാമറയും 13 മെഗാപിക്സെൽ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാ പിക്സെൽ പോർട്രൈറ്റ് ലെൻസും ആണ് ക്യാമറയുടെ പ്രത്യേകത. നിരവധി വേരിയന്റുകളിലുമായി ഈ വിപണികളിൽ എത്തുന്നുണ്ട്. ഈ സ്മാർട്ഫോണിന്റെ കൂടുതൽ സവിശേഷതകളെക്കുറിച്ചു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കു.

Leave a Reply