കുറഞ്ഞ വിലയില്‍ ഒരു ലാപ്‌ടോപ്പ്

ലാപ്ടോപ്പുകൾക്കും സ്മാർട്ഫോണുകൾക്കും പ്രാധാന്യം അർഹിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. പ്രധാനമായും ഈ ലോക്ക് ഡൗൺ കാലത്തു ലാപ്ടോപ്പുകൾക്ക് ഏറെ ആവശ്യക്കാർ കൂടുതലായും വന്നിരുന്നു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ക്ലാസ്സുകളും മറ്റും ഓൺലൈൻ ആയി അറ്റൻഡ് ചെയ്യേണ്ട സാഹചര്യം വന്നിരുന്നു. അപ്പോൾ ഈ ഒരു സാഹചര്യത്തിൽ ഭൂരി ഭാഗം പേരും ലാപ്ടോപ്പുകളെ ആശ്രയിക്കാൻ ഇടയുണ്ടായി. എന്നാൽ തന്നെയും അമിത വിലകൊടുത്തു ഒരു ലാപ്ടോപ്പ് വാങ്ങുക എന്നത് ഒരു സാധാരണക്കാരനെ സംബഡിച്ചു സാധിക്കുന്ന കാര്യമല്ല.

എന്നാൽ ഇത്തരക്കാർക്ക് വളരെ ആശ്വാസകരമായി ഡെൽ കമ്പനി പുറത്തിറക്കുന്ന ഒരു ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ലാപ്ടോപ്പിനെക്കുറിച്ചു നമുക്ക് പരിചയപ്പെടാം. മറ്റുള്ള കമ്പനികളെ അപേക്ഷിച്ചു വെറും 28500 രൂപ മാത്രമാണ് ഡെൽ കമ്പനി ഈ ഒരു ലാപ്‌ടോപ്പിന് അവകാശപ്പെടുന്നത്. ഒരു പക്ഷെ ഇതിനെക്കാളും വിലകുറച്ചു നിങ്ങൾക്ക് ലാപ്‌ടോപ്പുകൾ ലഭ്യമാകുമായിരിക്കും. എന്നാൽ ഈ ഒരു വിലക്ക് ബ്രാൻഡഡ് ആയിട്ടുള്ള ഡെൽ ലാപ്ടോപ്പ് നമുക്ക് ലഭിക്കുക എന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. ഇൻസ്പെയറിങും ഓൺ ഫിഫ്റ്റി 15 3583 എന്ന് പറയുന്ന ഈ ഒരു മോഡൽ ആണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.

വളരെ അധികം സ്റ്റൈലിഷ് ലുക്ക് നൽകിക്കൊണ്ട് തന്നെയാണ് ഈ ഒരു ലാപ്റ്റോപ്പിന്റെ രൂപീകരണം. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചെങ്കിലും മികച്ച ഒരു ബിൽഡ് ക്വോളിറ്റി ഈ ഒരു ലാപ്പിൽ നിന്ന് നമുക്ക് ലഭിക്കുന്നു. ലാപ്പിൽ അനേകം യൂ എസ് ബി പോർട്ടും കൂടെ ഒരു ചാർജിങ് അഡാപ്‌റ്റർ പോർട്ടും, ഹെഡ്‌ഫോൺ ജാക്കും, ഒരു എച് ഡി എം ഐ ജാക്കും ഇതിൽ നൽകിയിരിക്കുന്നു. കൂടാതെ മറ്റൊരു പ്രത്യേകത ഇതിൽ സീഡി ഡ്രൈവ് ഇടാനുള്ള സജ്ജീകരണവും ഒരുക്കുന്നില്ല. ഇന്നത്തെക്കാലത്തു സീഡികളുടെ ഉപയോഗം കുറഞ്ഞതുകൊണ്ടായിരിക്കും. ഈ ഒരു ലാപ്ടോപ്പിന്റെ മറ്റു ഫീച്ചറുകളെക്കുറിച്ചു നമുക്ക് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

Leave a Reply