കുറഞ്ഞ വിലക്ക് അനേകം ഫീച്ചറുകൾ

വർഷങ്ങൾക്കുമുന്നെ ഓട്ടോമൊബൈൽ രംഗത്ത് ഏറെ സജീവമായി നിലനിൽക്കുന്ന ഒരു കമ്പനി ആണല്ലോ റ്റാറ്റാ. പണ്ടുക്കെ ടാറ്റായുടെ വാഹനം ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം തന്നെയാണ്. അതുകൊണ്ടു തന്നെ പണ്ടുമുതൽക്കേ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാൻ റ്റാറ്റക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ തന്നെയും ഇപ്പോൾ ഇറക്കുന്ന റ്റാറ്റയുടെ വാഹനങ്ങൾക്കും ഒത്തിരി ഫീച്ചറുകൾ ആണ് കമ്പനി അവകാശപ്പെടുന്നത്. ഈ അടുത്തിടെയായി റ്റാറ്റ ഞെട്ടിക്കുന്ന ലക്ഷ്വറി മോഡലുകളിൽ പുത്തൻ കാറുകൾ വിപണിയിൽ എത്തിക്കുകയുണ്ടായി.

അത്തരത്തിൽ ഇപ്പോൾ ഇറക്കിയ ഒരു പുത്തൻ മോഡലായ റ്റാറ്റാ റ്റിയാഗോ 2020 ഫേസ് ലിഫ്റ്റ് BS6 ന്റെ ഫീച്ചറുകളെ കുറിച്ച് പരിചയപ്പെടാം. BS4 ൽ നിന്നും വ്യത്യസ്തമായി മായി നിരവധി പ്രേത്യേകതകൾ BS5 ൽ കൊണ്ട് വന്നിട്ടുണ്ട്. അങ്ങനെ ഒരു സെഗ്‌മെന്റിലായി ഓരോ ഫീച്ചറുകൾ റ്റാറ്റാ കൊണ്ട് വന്നിട്ടുണ്ട്. സേഫ്റ്റിക്കു 4 സ്റ്റാർ റേറ്റിങ് ആണ് കൊടുത്തിരിക്കുന്നത്. മറ്റുള്ള ഓട്ടോമൊബൈൽ കമ്പനികളെ അപേക്ഷിച്ചു റ്റാറ്റാക്കു പ്രധാനമായും അവക്ഷപെടാവുന്ന ഒന്ന് തന്നെയാണ് കമ്പനി ഉറപ്പു വരുത്തിയിരിക്കുന്ന അവരുടെ സ്ഫേറ്റി.

കാറിന്റെ ഫ്രണ്ട് സെക്ഷൻ ഫസ്റ്റ് ഇമ്പ്രഷനിൽ നല്ലൊരു സ്‌പോർട്ടി ലുക്കാണ് നൽകിയിരിക്കുന്നതു. വണ്ടിയുടെ ഹെഡ്‍ലാംബിന്റെയും ഗ്രിൽസിന്റെയും കോമ്പിനേഷനിൽ വണ്ടിയുടെ ഭംഗി ഇരട്ടിക്കുന്നു എന്ന് തന്നെ പറയാം. പ്രധാനമായും 4 വേരിയന്റുകളിലായാണ് റ്റിയാഗോ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റ്റിയാഗോയുടെ ബെയ്‌സ് മോഡലിന് വരുന്ന ഓൺ റോഡ് പ്രൈസ് 520000 മുതൽ ആണ് സ്റ്റാർട്ട് ചെയ്യുന്നത്. 520000 മുതൽ 650000 വരെയാണ് റ്റിയാഗോയുടെ പ്രൈസ് വരുന്നത്. റ്റിയാഗോയുടെ മറ്റു അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകൾ കുറിച്ച് വിശദമായി മനസ്സിലാക്കുവാൻ തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കാം.

 

Leave a Reply