മോട്രോളയുടെ പുത്തൻ വൺ ഫ്യൂഷൻ പ്ലസ് ഇന്ത്യയിൽ

സ്മാർട്ഫോണുകളിൽ വെച്ച് അനേകം സവിശേഷതകളോടെ ഇറക്കുന്ന ഒരു സ്മാർട്ഫോൺ ബ്രാൻഡാണല്ലോ മോട്രോള. മോട്രോള നിരവധി വെത്യസ്തമായ സീരീസുകളിലും മോഡലുകളിലും പ്രൊഡക്ടുകൾ ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചിട്ടുണ്ട്. അത്തരത്തിൽ അനേകം സവിശേഷതകൾ ഒത്തിണക്കിക്കൊണ്ട് മോട്രോളയുടെ പുത്തൻ മോഡലായ മോട്രോള വൺ ഫ്യുഷൻ പ്ലസ്സിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം. കഴിഞ്ഞ മാസം ജൂൺ എട്ടിന് ലോഞ്ച് ചെയ്‌ത ഈ സ്മാർട്ഫോൺ പ്രേക്ഷകർക്കിടയിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്.

ഈ സ്മാർട്ഫോണിന്റെ അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകൾ തന്നെയാണ് വിപണിയിൽ ആവശ്യക്കാർ ഏറിവന്നത്. 162.9 x 76.4 x 9.6 mm (6.41 x 3.01 x 0.38 ) എന്ന ഡയമെൻഷനിൽ ആണ് മോട്രോള ഫ്യുഷൻ പ്ലസ് രൂപീകരിച്ചിരിക്കുന്നത്. ഏകദേശം 210 ഗ്രാം ഭാരമാണ് ഈ സ്മാർട്ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. IPS LCD ടച് സ്ക്രീൻ ഉൾപ്പടെ 16 മില്യൺ കളറുകളുടെ സഹായത്താൽ ആണ് ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നത്. 1080 x 2340 പിക്സെൽസ് റെസൊല്യൂഷനും, 19.5:9 റേശിയോയുമാണ് നൽകിയിട്ടുള്ളത്.

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും ലേറ്റസ്റ്റ് പതിപ്പായ ആൻഡ്രോയിഡ് 10 നെ അടിസ്ഥാനമാക്കി ആണ് സ്മാർട്ഫോണിന്റെ പ്രവർത്തനങ്ങൾക്ക് വേഗതയേറുന്നതു. കൂടാതെ ഫോണിന്റെ പെർഫോമൻസിനു കരുത്തേകുന്നത് സ്നാപ്ഡ്രാഗന്റെ ക്വാൽകോം SDM730 എന്ന പ്രോസസ്സർ ആണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജും 6 ജിബി റാമും ആണ് സ്മാർട്ഫോണിൽ നൽകിയിട്ടുള്ളത്. 64 മെഗാപിക്സെൽ ആണ് മെയിൻ ക്യാമെറകൾക്കായി കൊടുത്തിട്ടുള്ളത്.

കൂടെ ഒരു വൈഡ് ആംഗിൾ ലെൻസും ഉണ്ട്. സെൽഫി ക്യാമെറകൾക്കായി 16 മെഗാപിക്സെലും ഫോണിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ 5000 എം എ എച്ഛ് ന്റെ ബാറ്ററിയും അതിനെ ചാർജ് ചെയ്യുവാനായി 15 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനം കൂടി നൽകിയിട്ടുണ്ട്. പ്രത്യേകമായും മൂന്ന് തരം കളർ കോമ്പിനേഷനുകളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഒത്തിരി ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഈ സ്മാർട്ഫോണിന്റെ വില വെറും 16999 രൂപയാണ്

Leave a Reply