ഒരടിപൊളി വയർലെസ്സ് ഹെഡ്‍ഫോൺ

ട്രൂക്ക് എന്ന കമ്പനി പുതുതായി പുറത്തിറക്കിയിരിക്കുന്ന ഫിറ്റ് പ്രൊ എന്ന അടിപൊളി വയർലെസ്സ് ഹെഡ്സെറ്റിനെ നമുക്ക് പരിചയപ്പെടാം. ഒരു ട്രൂ വയർലെസ്സ് ഹെഡ്സ്റ്റ് എന്ന് തന്നെ പറയാം. പ്രധാനമായും മനസ്സിലാക്കാൻ ഇപ്പൊ വരുന്ന കൂടുതൽ ഫ്ലാഷിപ് ഫോണുകളിലും ഹെഡ്‍ഫോൺ കണക്ട് ചെയ്യാനുള്ള ഓഡിയോ ജാക്ക് കാണില്ല. അതുകൊണ്ടു തന്നെ ഇത്തരം വയർലെസ്സ് ഹെഡ്‍ഫോണുകൾ എല്ലാ സ്മാർട്ഫോൺ ഉപഭോക്താക്കൾക്കും വളരെ ഉപയോഗപ്രദം തന്നെയാണ്. പ്രേക്ഷകനെ ഈ ഒരു പ്രോഡക്ട് വാങ്ങിക്കുവാനായി പ്രേരിപ്പിക്കുന്നത് ഇതിന്റെ വില തന്നെയാണ്. വെറും 999 രൂപയാണ് കമ്പനി ഇതിനു ഈടാക്കുന്നതു.

ട്രൂക്ക് എന്ന കമ്പനി ചെറിയൊരു ബോക്സിലായാണ് ഈ ഒരു പ്രോഡക്റ്റ് വിപണിയിൽ എത്തിക്കുന്നത്. ഈ ബോക്സിന്റെ ബാക്‌സൈഡിലായി ഇതിന്റെ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ട്രൂ വയർലെസ്സ് ഹെഡ്സെറ്റ് ആണെന്നും പറയുന്നുണ്ട്. കൂടാതെ ഇൻസ്റ്റന്റ് പെയറിങ് എന്നും അതായതു വളരെ ഫാസ്റ്റ് ആയി കണക്ട് ചെയ്യാൻ സാധിക്കും എന്നും പറഞ്ഞിട്ടുണ്ട്. സെക്യൂർ ഫിറ്റഡ് എന്നും ഡീപ് ബാസ്സ് എന്നുമാണ് ഇതിന്റെ ബാക്കിലായി ഫീച്ചറുകൾ നൽകിയിരിക്കുന്നത്.

ഇതിന്റെ മറ്റൊരു പ്രത്യേകത 500 എം എ എച്ചിന്റെ ബാറ്ററി കേയ്‌സ് ആണ് ഇതിൽ ലഭ്യമാക്കിയിട്ടുള്ളത്. ചാർജിങിനായി ഒരു ടൈപ്പ് സി കേബിൾ ആണ് ഈ ഹെഡ്‍ഫോണിനു ലഭ്യമാകുന്നത്. വളരെ ഭംഗിയോടും ചതുരാകൃതിയിലായി നല്ല സ്റ്റൈലിഷ് ലുക്കിലുമാണ് ഈ ഒരു ഹെഡ്‍ഫോണിന്റെ അവതരണം. റബ്ബർ കോട്ടിങ് പ്രൊട്ടക്‌ഷൻ ആണ് ഇതിന്റെ കവറിംഗിനായി നൽകിയിട്ടുണ്ട്. നല്ലൊരു ബിൽഡ് കോളിറ്റിയും ഉറപ്പുവരുത്തുന്നു. പ്രധാനമായും എടുത്തു പറയാവുന്നത് ഇതിന്റെ അതിശയിപ്പിക്കുന്ന ബ്രാൻഡഡ് ഷെയ്പ്പിലുള്ള രൂപ ഭംഗി തന്നെയാണ്.

Leave a Reply