ഓർമ്മകളിൽ ഇടംനേടിയ നോക്കിയയുടെ എക്സ്പ്രസ്സ് മ്യൂസിക് 5310 ഉടൻ ഇന്ത്യയിലേക്ക്

വർഷങ്ങൾക്കു മുന്നേ ടെക് മേഖലയിൽ വൻ വിജയകരമായി പ്രൊഡക്ടുകൾ വിപണിയിൽ എത്തിച്ചു പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ച ഒരു പ്രമുഖ കമ്പനി ആണല്ലോ നോക്കിയ. ഇപ്പോഴും വ്യത്യസ്ത ബ്രാൻഡുകൾ ഇറക്കുന്നതിൽ നോക്കിയ ഒട്ടും പുറകിലല്ല. നോക്കിയ ഇപ്പോൾ പുതുതായി ഇറക്കിയ 5310 ഉടൻതന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. റെഡ്‌മിയും, ഷവോമിയും, സാംസങും വരുന്നതിനു മുന്നേ ടെക്നോളജി മേഖല നോക്കിയയുടെ ഒരു വിരൽത്തുമ്പിലായിരുന്നു എന്ന് തന്നെ പറയാം.

ഇതിനു ശേഷം ടെക് രംഗത്ത് ആൻഡ്രോയിഡ് വന്നതിനു ശേഷം നോക്കിയയുടെ ഫോണുകൾക്ക് വിപണിയിൽ ആവശ്യക്കാർ കുറഞ്ഞുവരുകയുണ്ടായി. 2017 ൽ എച്എംഡി എന്ന പേരിൽ ഒരു കൂട്ടം മുൻ നോക്കിയ നിർമ്മാണപ്രവർത്തകർ ചേർന്ന് പുത്തൻ കമ്പനി ആരംഭിച്ച് നോക്കിയ ഫോണും വീണ്ടും വിൽപനക്കായി എത്തിച്ചു. വളരെ വിജയകരമായില്ലെങ്കിലും തരക്കേടില്ലാതെ ലാഭത്തിൽ ഈ പുത്തൻ കമ്പനി നടന്നു പോവുകയുണ്ടായി.

നോക്കിയ ഇപ്പോൾ പഴയതു പോലെ നൊസ്റ്റാൾജിയയുടെ ഓർമ്മകളിൽ ഒരുപിടി ഫോണുകൾ പ്രേക്ഷകർക്കായി സമ്മാനിച്ചു. ഇക്കൂട്ടത്തിൽ നോക്കിയ 5310 ഉം ഇറങ്ങിയിരിക്കുന്നു. മാർച്ചിൽ ആഗോളതലത്തിൽ വിപണിയിൽ എത്തിയ ഈ ഫോൺ ഉടൻതന്നെ ഇന്ത്യൻ മാർക്കെറ്റുകളിലും ലഭ്യമാകും. 2007 ൽ ഉപഭോക്താവിനെ സന്തോഷത്തിലാക്കികൊണ്ട് സംഗീതം ആസ്വദിക്കാനുള്ള അവസരം ഒരുക്കി എക്സ്പ്രസ്സ് മ്യൂസിക് എന്ന ഫോൺ നോക്കിയ ഇറക്കുകയുണ്ടായി. ഈ ഫോണിന് പ്രേക്ഷകർക്കിടയിൽ നോക്കിയയ്ക്ക് വളരെ അധികം അംഗീകാരം ലഭിക്കുകയുണ്ടായി.

പഴയ എക്സ്പ്രസ്സ് മ്യൂസിക്കിൽ നിന്ന് വളരെ അധികം വ്യത്യാസങ്ങളൊന്നും ഇല്ലാതെ തന്നെ ഇപ്പോൾ 5310 ഇറക്കിയിരിക്കുന്നത്. 1200 എം എ എച്ഛ് ബാറ്ററി ലൈഫും 30 ദിവസത്തെ ബാറ്ററി ബാക്കപ്പും നൽകിയിരിക്കുന്നു. രണ്ടു ടൈപ്പ് കളർ ഓപ്ഷനുകളിൽ ഫോൺ നിരത്തിലിറങ്ങുന്നു. വൈറ്റ്, റെഡ്, ബ്ലാക്ക്,റെഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ. ഫോണിനു കറുത്ത് പകരുന്നത് 8 എം‌ബി റാമുമായി സജ്ജീകരിച്ച മീഡിയടെക് MT6260A SoC എന്ന പ്രോസസ്സർ ആണ്.

Leave a Reply