വിസ്‌മയ കാഴ്ച്ച തീർക്കാൻ നോക്കിയയുടെ പുത്തൻ സ്മാർട്ട് ടീ വി എത്തുന്നു

വർഷങ്ങൾക്കു മുന്നേയും ഇപ്പോഴും ടെക്നോളജി രംഗത്ത് വളരെ തലയെടുപ്പോടു കൂടി നിൽക്കുന്ന ഒരു കമ്പനി ആണല്ലോ നോക്കിയ. നോക്കിയയുടെ ആയിരത്തിലധികം ഗുണമേന്മയുള്ള ബ്രാൻഡുകൾ ഇന്ന് എല്ലാ വിപണികളിലും സജീവമായി വിറ്റഴിക്കുന്നു. അവരുടെ ഓരോ ബ്രാൻഡിനും അതിന്റേതായ പ്രത്യേകത അവർ ഉറപ്പു വരുത്തുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഓരോ ബ്രാൻഡ് ഉപയോഗിച്ച് കഴിയുമ്പോഴും വീണ്ടും അത് വാങ്ങാൻ പ്രേരിതരാകുന്നു. ഈ അടുത്തിടെയായി നോക്കിയ കമ്പനി പുറത്തിറക്കിയ ഞെട്ടിക്കുന്ന അനേകം ഫീച്ചറുകൾ നൽകിക്കൊണ്ട് ഒരു സ്മാർട്ട് ടി വി പുറത്തിറക്കുകയുണ്ടായി.

നോക്കിയയുടെ ഈ സ്മാർട്ട് ടി വി 43 ഇഞ്ചു വലിപ്പത്തിലാണ് കമ്പനി ഇറക്കിയിരിക്കുന്നത്. കൂടാതെ (U H D) 4 K എൽഇഡി ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്. ടീവിയുടെ ശബ്ദ ശ്രേണിക്ക് കരുത്തു പകരുവാൻ ജെ ബി ൽ സൗണ്ട് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്. നോക്കിയയുടെ ആദ്യ ടി വി ഇന്ത്യയിൽ അവതരിപ്പിച്ചത് ഫിള്പ്കാർട്ടും നോക്കിയയും ചേർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ആണ്. അതെ സമയം ഇപ്പോൾ ഇറക്കിയ 43 ഇഞ്ചു സ്മാർട്ട് ടീവിക്ക് 31,999 രൂപയാണ് ഈടാക്കുന്നത്.

പ്രധാന ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ മാസം 8-ാം തിയതി മുതൽ പർച്ചെയ്‌സ് ചെയ്യാം. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഈ ടീവി ലഭ്യമാവുക. എൽഇഡി ഫ്ലാറ്റ് സ്ക്രീൻ ഡിസ്‌പ്ലേ ഉള്ള ഈ ഒരു ടീവിയുടെ ആസ്പെക്റ്റ് റെഷിയോ 16:9 ആണ്. ദൃശ്യാനുഭവം സുഗമമാക്കാൻ 178-ഡിഗ്രി വ്യൂയിങ് ആങ്കിൾ, 300 നിറ്റ്സ്
ബ്രൈറ്റ്നെസ്സ്, 60 Hz റിഫ്രഷ് റേറ്റ് എന്നിവയും ഈ നോക്കിയ സ്മാർട്ട് ടിവിയുടെ ഒരു പ്രത്യേകതയാണ്.

മികച്ച നിലവാരത്തിലുള്ള ഗ്രാഫിക്‌സിനായി ക്വാഡ്-കോർ പ്രോസസറിന്റെ സഹായത്തിൽ ആൻഡ്രോയിഡ് 9-ൽ അധിഷ്ഠിതമായ പുത്തൻ സ്മാർട്ട് ടിവിയിൽ മാലി 450 ക്വാഡ് കോർ കൊണ്ടുവന്നിരിക്കുന്നു. 16 ജിബി ഇന്റെർണൽ സ്റ്റോറേജും 2.25 ജിബി റാമുമാണ് സ്മാർട്ട് ടിവിയിൽ ഉള്ളത്.  പ്രധാന ആപ്പ്ളിക്കേഷനുകളായ നെറ്ഫ്ലിക്സ്, ഹോട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, യു ട്യൂബ്, എന്നിവയെല്ലാം ഈ ടീവിയിൽ ഇൻസ്റ്റാൾ ചെയ്യാം. ഗൂഗിൾ പ്ലേസ്റ്റോറിന്റെ സഹായത്താൽ നിരവധി ആപ്പ്ളിക്കേഷനുകളും ഇതിൽ യൂസ് ചെയ്യാം. 43 ഇഞ്ചു സ്മാർട്ട് ടിവിയുടെ ഭാരംഏകദേശം 9.4 കിലോഗ്രാം വരും.

,

Leave a Reply