നിലവിൽ ലഭ്യമായിട്ടുള്ള ചൈനീസ് പ്രോഡക്റ്റ് അല്ലാത്ത സ്മാർട്ഫോണുകൾ

ഇൻഡോ ചൈന അതിർത്തിയിൽ നടന്ന സൈനികർ തമ്മിൽ ഉണ്ടായ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സോഷ്യൽമീഡിയയിലും പൊതുവെയും കേൾക്കുന്ന ഒരു ഹാഷ് ടാഗ് ആണല്ലോ ബോയ്‌കോട്ട് ചൈന എന്നത്. ഇത്തരം സാഹചര്യത്തിൽ ചൈനീസ് നിർമ്മിതമായ ഒരു പ്രോഡക്റ്റും ഇന്ത്യൻ ഉപഭോക്താക്കൾ ഭൂരിഭാഗം പേരും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ഇന്ന് വിപണിയിൽ ധാരാളം ചൈനീസ് പ്രൊഡക്ടുകൾ ഉൾപ്പടെ നിരവധി പ്രൊഡക്ടുകൾ വന്നെത്തുന്നുണ്ട്. അതിൽ നിന്ന് ചൈനീസ് നിർമ്മിത ഫോണുകൾ അല്ലാത്ത അത്തരം സ്മാർട്ഫോണുകളെ കുറിച്ചു പരിചയപ്പെടാം.

ആപ്പിൾ ഐഫോൺ
കൊടിയില്പരം ഉപഭോക്താക്കൾ ഉള്ള ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് ആണല്ലോ ആപ്പിൾ ഐഫോൺ. US ആസ്ഥാനമാക്കിയ ഒരു കമ്പനി ആയതുകൊണ്ട് തന്നെ ഇത് ചൈനീസ് നിർമ്മിത പ്രൊഡക്ടുകളിൽ ഉൾപ്പെടുന്നില്ല.

സാംസങ്
ചൈനീസ് നിർമ്മിത ക്യാറ്റഗറിയിൽപ്പെടാത്ത മറ്റൊരു സ്മാർട്ഫോൺ കമ്പനി ആണ് സാംസങ്. ഇത് ഇന്ത്യൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ആയതുകൊണ്ട് തന്നെ ഇതും ചൈനീസ് നിർമ്മിത പ്രൊഡക്ടുകളിൽ ഉൾപ്പെടുന്നില്ല.

ഗൂഗിൾ പിക്സെൽ
ചൈനീസ് നിർമ്മിത പ്രൊഡക്ടുകളിൽപെടാത്ത മറ്റൊരു സ്മാർട്ഫോൺ ബ്രാൻഡാണ് ഗൂഗിൾ പിക്സെൽ. US ആസ്ഥാനമാക്കിയാണ് കമ്പനി പ്രവർത്തിക്കുന്നത്. കൂടാതെ ഗൂഗിൾ പുറത്തിറക്കുന്നത് കൂടുതലും ഫ്ലാക്ഷിപ് ഫോണുകൾ ആണ്.

സോണി
ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ആയതുകൊണ്ട് തന്നെ ഇതൊരു നോൺ ചൈന ക്യാറ്റഗറിയിൽ ഉൾപ്പെടുന്നു. അതുകൊണ്ട് ചൈനീസ് വിരോധികളായ ഇന്ത്യൻ ഉപഭോക്താവിന് ഈ സ്മാർട്ഫോൺ വാങ്ങി ഉപയോഗിക്കാം.

എച്ഛ് റ്റി സി (HTC)
നിരവധി ഉപഭോക്താക്കൾ ഉള്ളതും ചൈനീസ് നിർമ്മിത പ്രൊഡക്ടുകളിൽ ഉൾപ്പെടാത്ത ഒരു ബ്രാൻഡും കൂടിയാണ്

നോക്കിയ
ഏറെ ജനപ്രീതി നേടിയതും ചൈനീസ് ക്യാറ്റഗറിയിൽ ഉൾപ്പെടാത്തതുമായ ഒരു സ്മാർട്ട് ഫോൺ ബ്രാൻഡാണ് നോക്കിയ. ഫിൻലാൻഡ്‌ ആസ്ഥാനമായി ആണ് കമ്പനി പ്രവർത്തിക്കുന്നതു. കൂടുതലും വിപണിയിൽ ഇറക്കുന്നത് മിട റേഞ്ച് സ്മാർട്ട് ഫോണുകൾ ആണ്.

Leave a Reply