ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ ഇനി ഗൂഗിൾ മാപ്പ് ഉപയോഗിക്കാം

ഗൂഗിളിന്റെ തന്നെ പ്രധാന ആപ്പ്ളിക്കേഷനുകളിൽ ഒന്നാണല്ലോ ഗൂഗിൾ മാപ്പ് എന്ന് പറയുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. പ്രധാനമായും യാത്ര ചെയ്യുന്ന സന്ദർഭങ്ങളിൽ വളരെ അധികം ഉപയോഗപ്രദമായ ഒരു ആപ്പ് തന്നെയാണ് ഇത്. ലോകമെമ്പാടുമുള്ള എല്ലാ വഴികളുടെയും ഒരു ശേഖരണം ഈ ഒരൊറ്റ ആപ്പിൽ നൽകിയിരിക്കുന്നു. അതുകൊണ്ടു തന്നെ മറ്റൊരാളുടെ സഹായമില്ലാതെ നമുക്ക് സ്വന്തമായി ലോകത്തിന്റെ ഏതു കോണിൽ വേണമെങ്കിലും നമ്മുടെ സ്മാർട്ഫോണിൽ ഉള്ള ഗൂഗിൾ മാപ്പിന്റെ സഹായത്താൽ എത്തിച്ചെല്ലാൻ സാധിക്കുന്നു.

ഭൂരിഭാഗം ആളുകളുടെയും ഒരു പ്രശനം തന്നെയാണ് ഗൂഗിൾ മാപ്പ് യൂസ് ചെയ്യുമ്പോൾ വളരെ വേഗത്തിൽ ടാറ്റ തീർന്നു പോകുമോ എന്നൊരു സംശയം. അതുമാത്രമല്ല നെറ്റ് കവറേജ്‌ ഇല്ലാത്ത സ്ഥലങ്ങളിൽ നമുക്ക് ഗൂഗിൾ മാപ്പിന്റെ സഹായം ലഭിച്ചെന്ന് വരികയും ഇല്ല. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്ക് ഗൂഗിൾ മാപ്പ് ഓഫ്‌ലൈൻ ആയി ഉപയോഗിക്കാം എന്നത്. നമ്മൾ അതിനായി ഗൂഗിൾ മാപ്പ് ഓഫ്‌ലൈൻ ആയി ഡൌൺലോഡ് ചെയ്യുക എന്നതാണ്. നിങ്ങൾക്ക് ആവശ്യമുള്ള വഴികളും പോകേണ്ട സ്ഥലങ്ങളും ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ സെർച്ച് ചെയ്യാവുന്നതാണ്.

അതിനായി നമ്മൾ ആദ്യമായി ചെയ്യേണ്ടത് ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്‌ത്‌ അതിൽ മെനു ബട്ടൻ സെലക്ട് ചെയ്യുക. അപ്പോൾ വരുന്ന ഇന്റർഫേസിൽ ഓഫ്‌ലൈൻ മാപ്പ് സെലക്ട് ചെയ്യുക. വരുന്ന വിൻഡോയിൽ സെലക്ട് (യുവർ ഓൺ മാപ്) എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ശേഷം ഒരു ബ്ലൂ സ്കോയർ സ്‌ക്രീനിലായി മാപ്പ് ഓപ്പൺ ആയി വരും. ഇവിടെ നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഈ ഒരു ബ്ലൂ സ്‌ക്രീനിൽ ഉള്ളിലായി സെലക്ട് ചെയ്‌ത്‌ തൊട്ട് താഴെ ഉള്ള ഡൌൺലോഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ശേഷം നെറ്റ് ഓഫ് ചെയ്തതിനു ശേഷം ഗൂഗിൾ മാപ്പ് റീഓപ്പൺ ചെയ്‌തു അതിൽ ഓഫ്‌ലൈൻ മാപ്പ് സെലക്ട് ചെയ്‌തു നമ്മൾ ഡൌൺലോഡ് ചെയ്‌ത സ്ഥലം സെർച്ച് ചെയ്യുക. അപ്പോൾ ആ ഒരു സ്ഥലത്തിന്റെ റൂട്ട് മാപ്പ് കാണിച്ചു തരും. ശേഷം സ്റ്റാർട്ട് ചെയ്‌തു നമുക്ക് ഗൂഗിൾ മാപ്പ് ഓഫ്‌ലൈൻ ആയി യൂസ് ചെയ്യാവുന്നതാണ്. നമ്മൾ ഡൌൺലോഡ് ചെയ്യാത്ത സ്ഥലം ആണ് സെർച്ഛ് ചെയ്യുന്നതെങ്കിൽ ആ ഒരു മാപ്പിന്റെ റൂട്ട് ലഭിക്കുന്നതല്ല.

 

Leave a Reply