മെസഞ്ചര്‍ റൂംസ് വഴി 50 പേരുമായി വീഡിയോ കോണ്‍ഫറന്‍സിങ്

കോവിഡ് 19 പശ്ചാത്തിൽ ജോലികൾ വീട്ടിലിരുന്നും പഠനം ഒക്കെ ഓൺലൈനായി നടത്താൻ തുടങ്ങി. അത്തരക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ഫേസ്ബുക്ക് വീഡിയോ ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. മുൻപ് ബീറ്റാ ഫോർമാറ്റിൽ മാത്രം പ്രവർത്തിച്ചിരുന്നത് ഇപ്പോൾ എല്ലാ ഉപയോക്താക്കള്‍ക്കു൦ ലഭിക്കുന്ന രീതിയിലാക്കി. മെസഞ്ചര്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന എല്ലാർക്കും അപ്ഡേഷൻ ലഭ്യമാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ ഫേസ്ബുക്കില്‍ അക്കൗണ്ടില്ലാത്ത ഉപയോക്താക്കള്‍ക്കും കൂടാതെ ഒരേ സമയം 50 അംഗങ്ങളെ വരെ ചേര്‍ക്കാന്‍ ഇതിനു കഴിയും.

ഇതിൽ ഗ്രൂപ്പ് വീഡിയോ കോളിങ് വിളിക്കുന്നതിന് ആദ്യമായി ഒരു റൂം ക്രിയേറ്റ് ചെയ്യണം. ശേഷം മറ്റ് ഉപയോക്താക്കൾക്ക് ഈ ലിങ്ക് ഷെയർ ചെയ്ത് ക്ഷണിക്കാന്‍ കഴിയും. ചാറ്റ് റൂം എങ്ങനെതുടങ്ങാം എന്ന് നോക്കാം. അപ്പ്ലികേഷൻ ഇല്ലാത്തവർ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇനി ആപ്പ് ഓപ്പൺ ആക്കുമ്പോൾ രണ്ട് ഓപ്ഷനുകളുണ്ടാവും. ഒന്ന് ചാറ്റ് വിഭാഗവും മറ്റേത് പീപ്പിള്‍ വിഭാഗവും. ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം അറിയാം പീപ്പിള്‍ വിഭാഗത്തില്‍ ടാപ്പുചെയ്ത് ആക്ടീവ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഈ ഓപ്ഷനില്‍ ടാപ്പുചെയ്തുകഴിഞ്ഞാല്‍ റൂമിന്റെ ലിങ്ക് ഷെയർ ചെയ്യുന്ന മെസഞ്ചര്‍ അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് കാണാനാകും. മാത്രമല്ല നിർമിച്ച റൂമിൽ ഉപയോക്താക്കള്‍ ജോയിൻ ചെയ്യുമ്പോൾ , ലിങ്കോ ക്ഷണമോ ഉള്ള ആളുകള്‍ക്ക് അവരുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും കാണാന്‍ കഴിയും. ഫെയ്‌സ്ബുക്കിൽ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്തവരും ഈ റൂമിൽ ജോയിൻ ചെയ്തേക്കാം. റൂമിന്റെ ലിങ്ക് വീഡിയോ ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഷെയർ ചെയ്യുക. റൂമിൽ ചേരാൻ മാത്രമല്ല നിങ്ങളുടെ ന്യൂസ് ഫീഡ്, ഗ്രൂപ്പുകള്‍, ഇവന്റുകള്‍ എന്നിവയുമായി ഈ ഉപയോക്താക്കള്‍ക്ക് റൂം പങ്കിടാനും കഴിയും.

നിങ്ങൾക്ക് ഈ റൂം ചാറ്റിൽ നിന്നും ഒഴിവാക്കണമെങ്കിൽ മുകളില്‍ ഇടത് വശത്ത് കാണുന്ന ക്ലോസിങ് ബട്ടണില്‍ അമര്‍ത്താം.ഇപ്പോൾ റൂം ക്ലോസ് ചെയ്യാനുള്ള ഓപ്‌ഷൻ കാണാം. ഇതിൽ ലീവ് റൂം ക്ലിക്ക് ചെയ്യുകയാണെങ്കിൽ താല്‍ക്കാലികമായി റൂം ഉപേക്ഷിച്ച് വീണ്ടും പ്രവേശിക്കാന്‍ കഴിയും. ശാശ്വതമായി അവസാനിപ്പിക്കണമെങ്കിൽ എന്‍ഡ് റൂം ഓപ്ഷനില്‍ ക്ലിക്ക് ചെയ്താൽ മതിയാകും. ഇപ്പോൾ മെസഞ്ചര്‍ റൂമുകള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍, പിന്നീട് ഇത് മറ്റ് പ്ലാറ്റുഫോമുകളായ ഇന്‍സ്റ്റാഗ്രാം ഡയറക്റ്റ്, വാട്‌സാപ്പ്, പോര്‍ട്ടല്‍ എന്നിവയുമായി സംയോജിപ്പിക്കുമെന്ന് ഫേസ്ബുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

, , ,

Leave a Reply