വൺ പ്ലസിന്റെ ഉഗ്രൻ വയർലെസ്സ് ഹെഡ്സെറ്റ്

ഇലക്ട്രോണിക്സ് കമ്പനി ആയ വൺ പ്ലസ് നിരവധി പ്രൊഡക്ടുകൾ ഇന്ത്യൻ മാർക്കെറ്റുകളിൽ വിറ്റഴിക്കുന്നുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകൾ തന്നെയാണ് വൺ പ്ലസിന്റേത്. ഇപ്പോൾ ഈ അടുത്തായി വൺ പ്ലസിന്റെ ഒരു ബുള്ളറ്റ് സീ ഹെഡ്സെറ്റ് അവർ പുറത്തിറക്കുകയുണ്ടായി. ഇത് വൺ പ്ലസ് പ്രേമികൾക്ക് ഒരു സന്തോഷവാർത്ത തന്നെയാണ്. അനേകം ലക്ഷ്യങ്ങളോടെ ഇറക്കിയ ഈ ഹെഡ്സെറ്റ് മാർക്കെറ്റുകളിൽ ആവശ്യക്കാർ ഏറെയായി.

മുന്നേ ഇറക്കിയ ഹെഡ്ഫോണുകളിൽ നിന്നും വളരെ വ്യത്യസ്തമായി തന്നെയാണ് ഇതിന്റെ രൂപീകരണവും. നിരവധി സവിശേഷതകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്. വൺപ്ലസിന്റെ സ്മാർട്ഫോൺ ഉപഭോക്താക്കൾക്ക് ആണ് ഈ ഹെഡ്‌ഫോണിൽ നൽകിയിരിക്കുന്ന ക്വാളിറ്റി വളരെ ഭംഗിയോടെ ആസ്വദിക്കാൻ സാധിക്കുന്നത്. ശബ്ദങ്ങൾക്കു നൽകിയിരിക്കുന്ന ഒർജിനാലിറ്റി ഉപഭോക്താവിനെ അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ഹെഡ്‍ഫോൺ വാട്ടർ റെസിസ്റ്റൻഡ് ആയതുകൊണ്ട് തന്നെ ഇപ്പോഴും നമുക്ക് യൂസ് ചെയ്യാവുന്നതാണ്.

വൈറൽസ് ആയ ഹെഡ്‌ഫോൺ മികച്ച ബാറ്ററി ലൈഫ് ആണ് കമ്പനി പ്രധാനം ചെയ്യുന്നത്. അതായതു വാപ് ചാർജിങ് നൽകിയിട്ടുണ്ട് വൺ പ്ലസിന്റെ ഈ ഒരു പ്രൊഡക്ടിനു. വെറും 10 മിനിറ്റ് ചാർജ് ചെയ്‌താൽ 10 മണിക്കൂർ തുടർച്ചയായി നമുക്ക് ഈ ഹെഡ്‌ഫോൺ യൂസ് ചെയ്യാൻ കഴിയും എന്നത് ഇതിന്റെ ഏറ്റവും ഹൈലൈറ്റ് ആയിട്ടുള്ള ഒരു സവിശേഷത തന്നെയാണ്. ഈ ഹെഡ്‌ഫോണിന്റെ പുറകിലായി നൽകിയിരിക്കുന്ന മാഗ്നെറ്റിക് തമ്മിൽ കടുപ്പിച്ചു കഴിഞ്ഞാൽ ഹെഡ്‍ഫോൺ പവർ ഓഫ് ആകുന്നതാണ്.

സൗണ്ടുകൾ വളരെ കൃത്യതയോടെ എത്തിക്കുകയും ഉയർന്ന ബസ്സും ട്രബിളും വൺ പ്ലസ് കമ്പനി തന്നെ ഇതിൽ കസ്റ്റം ചെയ്തിട്ടുണ്ട്. കൂടാതെ ഡോൾബി അറ്റ് മോസിന്റെ ഒരു ഫീലിംഗ് എക്സ്പീരിയൻസ് ഈ ഹെഡ്‌ഫോണിൽ കൊണ്ടുവന്നിട്ടുണ്ട്. ഇത്രയും സവിശേഷതകൾ ഒത്തിണക്കിയ ഇതുപോലൊരു ഹെഡ്‌ഫോൺ വൺപ്ലസ് ഇതിനു മുന്നേ ഇറക്കിയിട്ടില്ല. പ്രധാന എല്ലാ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലും ഈ പ്രോഡക്റ്റ് എല്ലാവർക്കും പർച്ചെയ്‌സ് ചെയ്യാൻ സാധിക്കുന്നതാണ്‌.

Leave a Reply