വൺപ്ലസിന്റെ പുത്തൻ സ്മാർട്ട് ടീവി

സ്മാർട്ഫോണുകൾ വിപണിയിൽ ഇറക്കി ജനങ്ങൾക്കിടയിൽ ഇടംപിടിച്ച ഒരു ഒരു സ്മാർട്ഫോൺ ബ്രാൻഡാണല്ലോ വൺപ്ലസ്. ഒട്ടനവധി ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് ലക്ഷ്വറി ടൈപ്പിലുള്ള സ്മാർട്ഫോണുകളോടെ കിടപിടിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഫോൺ ബ്രാൻഡാണ് വൺപ്ലസ്. വൺപ്ലസിന്റെ നിരവധി പ്രൊഡക്ടുകൾ ഇന്ന് ലഭ്യമാണ്. അതിൽ ഒട്ടനവധി സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുന്ന പ്രൊഡക്ടുകളിൽ ഒന്നാണ് സ്മാർട്ട് ടീവി.

ഇപ്പോൾ പുറത്തിറക്കുന്ന വൺ പ്ലസിന്റെ സ്മാർട്ട് ടീവികളിൽ അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളാണ് ഉൾപ്പെടുത്തുന്നത്. സ്മാർട്ഫോണുകൾ കൂടാതെ ഇന്ന് വൺപ്ലസ് കമ്പനി നിരവധി ഇലക്ട്രോണിക് പ്രൊഡക്ടുകളും മറ്റും ഇന്ത്യൻ വിപണികളിൽ എത്തിക്കുന്നുണ്ട്. വൺപ്ലസ്സിന്റെ ഒരു പ്രാധാന പ്രത്യേകത എന്നത് ഒത്തിരി ഫീച്ചറുകൾ എല്ലാ പ്രൊഡക്ടുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നത് തന്നെയാണ്. അതുപോലെ തന്നെ മികച്ച വിലക്കുറവിലും അതിലുപരി നല്ല ഗുണമേന്മയിലും ആണ് കമ്പനി ഒരു പ്രൊഡക്ടുകൾക്കും അവകാശപ്പെടുന്നത്.

ഇപ്പോൾ പുതുതായി വൺപ്ലസ് കമ്പനി പുത്തൻ സവിശേഷതകളോടെ ഒരു സ്മാർട്ട് ടീവി പുറത്തിറക്കിയിരിക്കുകയാണ്. ഈ സ്മാർട്ട് ടീവിയുടെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഇതിന്റെ വില എന്നത്. വെറും 12999 രൂപയാണ് ഈ സ്മാർട്ട് ടീവിക്ക് ഇന്ത്യൻ വിപണിയിൽ ഈടാക്കുന്ന വില. മറ്റുള്ള സ്മാർട്ട് ടീവി ബ്രാൻഡുകളെ അപേക്ഷിച്ചു വളരെ കുറഞ്ഞ വില എന്ന് തന്നെ പറയാം. സാധാരണക്കാരന്റെ കയ്യിലൊതുങ്ങുന്ന തരത്തിലുള്ള സ്മാർട്ട് ടീവികൾ അത് മൂന്നു വേരിയന്റുകളിലായി കമ്പനി പുറത്തിറക്കിയിരിക്കുന്നു.

സാധാരണക്കാരന് വൺപ്ലസ് സ്മാർടീവിയുടെ ദൃശ്യാവിഷ്‌കാരം പൂർണ്ണമായും ആസ്വദിക്കുന്നതിനെ ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് ഈ ഒരു കുറഞ്ഞ ബഡ്ജറ്റിൽ ടീവി പുറത്തിറക്കിയിരിക്കുന്നത്. എച്ഛ് ഡി ദൃശ്യ മികവോടെ ആസ്വാദകന് ഒറിജിനാലിറ്റി നൽകുന്ന തരത്തിലുള്ള അനുഭവവും ഇതിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ പ്രത്യേകമായും സജ്ജീകരിച്ച ഡോൾബി അറ്റ് മോസിന്റെ സഹായത്താൽ ശബ്ദങ്ങൾക്ക് നല്ലൊരു ക്ലാരിറ്റിയും കൊണ്ട് വന്നിട്ടുണ്ട്. ഈ മൂന്ന് മോഡലുകളിൽ കമ്പനി ഇറക്കിയ സ്മാർട് ടീവിയുടെ കൂടുതൽ സവിശേഷതകളെക്കുറിച്ചു താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply