പബ്‌ജിക്കും നിരോധനം?

ഗെയിമിങ് ആപ്ലിക്കേഷനുകളിൽ വെച്ചു കോടിയിൽപ്പരം ആരാധകരുള്ള ഒരു ആപ്ലിക്കേഷനാണല്ലോ പബ്ജി. മികച്ച ഗ്രാഫിക്‌സും വെത്യസ്തമായ ഗെയിമിങ് എക്സ്പീരിയൻസും ആണ് പബ്ജി എന്ന ഗെയിമിങിന്റെ ആപ്ലിക്കേഷന്റെ മറ്റൊരു പ്രത്യേകത. എന്നാൽ തന്നെയും ഇന്ത്യയിലുള്ള പബ്ജി ആരാധകരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള വാർത്തയാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്. ഇന്ത്യയിൽ ഉടൻ തന്നെ ഒരുപക്ഷെ പബ്ജി നിരോധിച്ചേക്കും. ഈ ഒരു വാർത്തയിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ ഇല്ലയോ എന്ന് നമുക്ക് വളരെ വിശദമായി പരിശോധിക്കാം.

ഈയിടെയായി ഇന്ത്യയും ചൈനയും തമ്മിലുണ്ടായ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലുള്ള ചൈനീസ് നിർമ്മിതമായ അമ്പത്തെട്ടോളം അപ്ലിക്കേഷനുകൾക്കു നിരോധനം ഏർപ്പെടുത്തുകയുണ്ടായി. ഇത്തരം 58 അപ്ലിക്കേഷനുകളിൽ പ്രധാനപ്പെട്ട കുറച്ചു അപ്ലിക്കേഷനുകൾ ഉടനടി തന്നെ നിരോധിച്ചു. ശേഷം ആഴ്ചകൾ കൊണ്ട് തന്നെ അതിനു പിന്നോടി ആയി ബാക്കിയുള്ള നാല്പത്തേഴോളം ആപൽക്കഷനുകളും ഇപ്പോൾ ആപ്പ് സ്റ്റോറുകളിൽ നിന്നും എടുത്തു കളഞ്ഞു. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളുടെ നിരോധനം കൊണ്ട് ഇനിയും ആപ്പ് നിരോധനം നിർത്താൻ ഇന്ത്യൻ ഗവണ്മെന്റ് ഉദ്ദേശിച്ചിട്ടില്ല.

അത്തരത്തിൽ ഇന്ത്യയിൽ ഇപ്പോൾ നിലവിൽ ലഭിക്കുന്ന പബ്ജി ഉൾപ്പടെയുള്ള ഏകദേശം 275 ഓളം ചൈനീസ് ആപ്ലിക്കേഷനുകൾക്ക് എതിരെ കർശനമായുള്ള നിരീക്ഷണം നടന്നു കൊണ്ടിരിക്കുവാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. അതായതു ഇത്തരത്തിലുള്ള അപ്ലിക്കേഷനുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ചൈനയിലുള്ള ചൈനീസ് ഏജൻസികൾക്ക് കൈമാറുന്നുണ്ടോ ഇന്ത്യൻ ദേശീയതക്ക് എതിരായി ഈ അപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ കർശനമായും നിരീക്ഷിക്കാൻ വേണ്ടിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply