പുത്തൻ സ്മാര്‍ട്ട് ടി.വിയുമായി റിയല്‍മി. 12,999 രൂപയ്ക്കു

ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനിയായ റിയൽമി നിരവധി സവിശേഷതകളോട് കൂടി സ്മാർട്ട് ടി.വി പുറത്തിറക്കിയിരിക്കുകയാണ്. 32 ഇഞ്ചും 43 ഇഞ്ചും സ്ക്രീൻ റെസൊല്യൂഷനുകളിലായാണ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. 32 ഇഞ്ചിനു 12,999 രൂപയും 43 ഇഞ്ചിനു 21,999 രൂപയുമാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിങ് ആയ ഫ്ലിപ്കാർട്ടിലും റിയൽമിയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും ഈ സ്മാർട്ട് ടി വി കൾ പർച്ചെയ്‌സ്‌ ചെയ്യാൻ സാധിക്കും.

ഇതിനു നൽകിയിരിക്കുന്ന റിസൊല്യൂഷൻ എന്നത് 32 ഇഞ്ച് ടി.വി ക്ക് 1366×768 പിക്‌സലും 43 ഇഞ്ച് ടി.വി ക്ക് 1920x 1080 പിക്സെലുമാണ്. വിലയിലും ഇഞ്ചിലും വ്യത്യാസമുണ്ടെങ്കിലും ഇരു ടീവികളുടെയും സ്പെസിഫിക്കേഷൻ തമ്മിൽ വ്യത്യാസമില്ല. ആന്‍ഡ്രോയിഡ് ടി.വി ല്‍ പ്രവര്‍ത്തിക്കുന്ന പ്രീലോഡ് ആപ്പ്ളിക്കേഷനുകൾ സ്മാർട്ട് ടീവിയിൽ ലഭ്യമാണ്. ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നുമുള്ള അനേകം ആപ്പ്ളിക്കേഷനുകൾ ഈ സ്മാർട്ട് ടീവിയിൽ സപ്പോർട്ട് ചെയ്യും എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഈ സ്മാർട്ട് ടീവിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സർ എന്ന് പറയുന്നത് ARM Cortex A 53 Quad core സി പി യു വും Mali 470 M P 3 ജി ബിയുമാണ്. ഇതിൽ ലഭ്യമായ ഹൈ ക്വാളിറ്റി സ്പീക്കർ 24 വോൾട്ടിന്റെയാണ്. ഈ സ്മാർട്ട് ടീവിയുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ബ്ലൂ ടൂത്ത്, ഇന്‍ഫ്രാറെഡ്, 2.4 ജി വൈഫൈയും ഇതിൽ ഉണ്ട്. രണ്ടു യൂ എസ് ബി പോർട്ടുകളും ഒരു ലാന്‍ എസ്.പി.ഡി.ഐ.എഫ് ഓഡിയോ ഔട്ട് പോര്‍ട്ടും, മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടും, ഒരു എ.വി പോര്‍ട്ടും ഒരു ട്യൂണറും ഈ ടീവിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു വർഷത്തെ വാറന്റി ഈ സ്മാർട് ടീവിക്ക് കമ്പനി നൽകുന്നു. കൂടാതെ പാനലിനു രണ്ടു വർഷത്തെ വാറന്റിയും.

Leave a Reply