റീയൽമി പുതുതായി ഇറക്കുന്ന സ്മാർട്ട് വാച്ചുകൾ

വിവിധ തരം ബ്രാൻഡുകൾ ഇറക്കി ആധുനിക ലോകത്തു ഒരു പുത്തൻ ചുവടുവെയ്പ്പായി മാറിയിരിക്കുകയാണ് റിയൽമി. സ്മാർട്ഫോണുകൾക്കപ്പുറം വെത്യസ്തതരം ഇലക്ട്രോണിക്സ് പ്രൊഡക്ടുകൾ നിർമ്മാണത്തിനൊരുങ്ങി അത് വിപണിയിൽ എത്തിക്കുകയും ചെയ്‌തു. സ്മാർട്ഫോണുകൾ കൂടാതെ സ്മാർട്ട് വാച്ചുകളും, സ്മാർട്ട് ടീവികളും നിർമ്മിച്ച് ഇന്ത്യയിലെ ഒരു ഉയർന്ന ടെക് ലൈഫ്‌സ്റ്റൈൽ ആക്കി മാറ്റാനാണ് റിയൽമിയുടെ ശ്രമം. റിയൽമി അടുത്തതായി നോട്ടമിട്ടിരിക്കുന്നതു ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയെ വിപുലീകരിക്കാനാണ്.

റീയൽമി ഈ അടുത്തായി ഇറക്കിയ പുത്തൻ സ്മാർട്ട് വാച്ചുകൾ അവരുടെ തന്നെ റീയൽമി വെബ്‌സൈറ്റിൽ ഫ്ലാഷ് സെയ്‌ലിലൂടെ വിറ്റഴിച്ചതു 15000 ത്തിൽ അധികം സ്മാർട്ട് വാച്ചുകൾ ആണ്. പുതുതായി കമ്പനി ഇറക്കിയ ഈ സ്മാർട്ട് വാച്ചിൽ ഉപഭോക്താവിനെ അത്ഭുതപ്പെടുത്തുന്നത് അതിലെ ആക്ടിവിറ്റി ട്രാക്കിംഗ് തന്നെയാണ്. അനേകം മോഡുകൾ കൊണ്ട് തന്നെയാണ് ഈ വാച്ചിന്റെ സജ്ജീകരണം. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ടേബിള്‍ ടെന്നീസ്, ബൈക്ക്, യോഗ, ക്രിക്കറ്റ്, ട്രെഡ്മില്‍ എന്നീ വെത്യസ്തമായ അനേകം സ്പോർട്സമോഡുകൾ ആണ് ഇതിന്റെ പ്രത്യേകത.

ഒറ്റനോട്ടത്തിൽ തന്നെ വാച്ചിന്റെ സ്റ്റൈലിഷ് ആയിട്ടുള്ള രൂപകൽപ്പനയിൽ പ്രേക്ഷകനെ അത് വാങ്ങാൻ പ്രേരിപ്പിക്കുന്നു. ആപ്പിൾ വാച്ചിന്റെ രൂപകൽപ്പനയുമായി സാദൃശ്യമുള്ള ഒരു മോഡലാണ് ഈ റീയൽമി വാച്ച്. 1.4 ഇഞ്ച് 320×320 പിക്സൽ മികച്ച കളര്‍ എൽസിഡി ഡിസ്‌പ്ലേയോട് കൂടിയാണ് റിയല്‍മി വാച്ച് വിപണിയിൽ എത്തുന്നത്. ടച്ച് സപ്പോർട്ട് ഉള്ള സ്‌ക്രീനിന് 2.5ഡി കോർണിങ് ഗൊറില്ല ഗ്ളാസ്സിന്റെ സംരക്ഷണവും വാച്ചിനു നൽകിയിട്ടുണ്ട്. ഫോൺ കണക്ടിവിറ്റിക്കായി ബ്ലൂട്ടൂത് 5 ന്റെ സഹായവുമുണ്ട്.

രക്തത്തിലെ ഓക്സിജന്റെ അളവും, ഹാഡ്ബീറ്റ് എന്നിവ നിരീക്ഷിക്കാനായും വാച്ചിൽ മോഡുകൾ നൽകിയിട്ടുണ്ട്. കൂടാതെ 160 എംഎഎച്ഛ് ബാറ്ററി ലൈഫ് ആണ് വാച്ചിന്റെ മറ്റൊരു പ്രത്യേകത. തുടർച്ചയായ യൂസിങ്ങിലൂടെ 9 ദിവസം വരെയാണ് ബാറ്റെറിയുടെ ലൈഫ് എന്ന് കമ്പനി അവകാശപ്പെടുന്നത്. നമ്മുടെ സ്മാർട്ഫോണുകളിലെ എല്ലാ നോട്ടിഫിക്കേഷനുകളും സ്മാർട്ട് വാച്ചിൽ ലഭിക്കുകയും ചെയ്യും. രണ്ടു വ്യത്യസ്ത സ്റ്റാർപ്പുകളിൽ ആണ് വാച്ച് രൂപീകരിച്ചിരിക്കുന്നത്.

Leave a Reply