പുത്തൻ ഫീച്ചറുകളുമായി റെഡ്മി 9 ഉടൻ ഇന്ത്യയിലെത്തും

കോവിഡ് 19 പശ്ചാത്തലത്തിൽ ഇപ്പോൾ വിദ്യാലങ്ങൾ അടച്ച കാരണത്താൽ ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രാധാന്യം ഏറിവന്നു. ഓൺലൈൻ ക്ലാസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ഇന്ന് ഭൂരിഭാഗം വിദ്യാർഥികൾക്കും സ്മാർട്ഫോൺ ആവശ്യമായി വരുന്നു. അക്കാരണത്താൽ തന്നെ എല്ലാം സ്മാർട്ഫോൺ കമ്പനികളും അനേകം സീരീസുകളിലായി സ്മാർട്ഫോണുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തുടങ്ങി. പുതു പുത്തൻ ടെക്നോളജിയും കൊണ്ട് വരുന്നതിൽ സ്മാർട്ഫോൺ കമ്പനികൾ തമ്മിൽ മത്സരിക്കാൻ തുടങ്ങി.

പ്രധാനപ്പെട്ട സ്മാർട്ഫോൺ കമ്പനികളിൽ ഒന്നായ ഷവോമി റെഡ്മി വിവിധ തരം സീരീസുകളിൽ ഫോണുകൾ വിപണിയിൽ എത്തിക്കുന്നതിൽ ഒട്ടും പുറകിലല്ല എന്നത് മനസ്സിലാക്കേണ്ടുന്ന വസ്തുത തന്നെയാണ്. ഷവോമി ഇപ്പോൾ പുതുതായി ഇറക്കിയ റെഡ്മി 9 ൽ ഒത്തിരി അത്ഭുതപ്പെടുത്തുന്ന സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാനമായും ശ്രദ്ധിക്കേണ്ടുന്ന ഒന്ന് ഇതുവരെയും ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കായി എത്തിയിട്ടില്ല എന്നതാണ്. നിരവധി വേരിയന്റുകളിൽ ആയി ഇറക്കിയിരിക്കുന്ന ഈ ഫോൺ 3 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന ഈ വേരിയന്റിന് വെറും 12,708 രൂപയാണ്.

4 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന ഈ വേരിയന്റിന് 15,370 രൂപയാണ് കമ്പനി ഈടാക്കുന്നത്. കൂടാതെ 6.5 ഇഞ്ചു ഫുൾ എച്ഛ് ഡി ഡിസ്പ്ലേ ആണ് ഇതിൽ നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസിനായി മീഡിയ ടെക് ഹീലിയോ ജി 80 ന്റെ പ്രോസസ്സർ കൂടിയുമാണ് ഈ സ്മാർട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 5020 എം എ എച്ഛ് ബാറ്ററി ലൈഫാണ് ഫോണിന് കമ്പനി അവകാശപ്പെടുന്നത്. ഫോണിന്റെ കൂടുതൽ പ്രധാനപ്പെട്ട സവിശേഷതകളെക്കുറിച്ചു വിശദമായി മനസ്സിലാക്കുവാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു

 

Leave a Reply