799 രൂപയ്ക്കു റെഡ്‌മിയുടെ പുതിയ പവർ ബാങ്ക്

റെഡ്‌മിയുടെ പ്രൊഡക്ടുകൾക്ക്  ഇന്ന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അനേകം പ്രൊഡക്ടുകൾ ഇന്ന് റെഡ്മി വിറ്റഴിക്കുന്നു. റെഡ്‌മി പ്രൊഡക്ടുകളുടെ വിലക്കുറവും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമാണ് കൂടുതൽ പ്രേക്ഷകർ ഈ കമ്പനിയെ സ്നേഹിക്കാൻ കാരണം. ഈ അടുത്തിടയായി പുതുതായി ഒരു റെഡ്‌മി പവർബാങ്ക് പുറത്തിറക്കിയിരിക്കുകയാണ്. നിരവധി വേരിയന്റുകളിലായാണ് പവർ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. 10,000 എംഎഎച്ച്, 20,000 എംഎഎച്ച് എന്നീ വേരിയന്റുകളിലായി.

10 വാൾട്ട് ചാർജിങ് വേഗതയിൽ ആണ് 10000 എംഎഎച്ഛ് പവർബാങ്കിൽ നൽകിയിരിക്കുന്നത്. ഇതേ സമയം 20000 എംഎഎച്ഛ് പവർബാങ്കിൽ 18 വാട്സ് വേഗതയിൽ ആയിരിക്കും ചാർജ് ആകുന്നതു. കൂടാതെ രണ്ടു കളർ വേരിയന്റായ ബ്ലാക്കും, വൈറ്റും എന്നീ ഓപ്ഷനുകളിൽ റെഡ്‌മി ഇറക്കുന്നു. യുഎസ്ബി ടൈപ്പ് എ, യുഎസ്ബി ടൈപ്പ് സി ഇതിനായി രണ്ടു ഇൻപുട്ട്, ഔട്ട്‌പുട്ട് പോർട്ടുകൾ നൽകിയിരിക്കുന്നു. 2 വേ ഫാസ്റ്റ് ചാർജിങ് സംവിധാനവും നൽകിയിരിക്കുന്നു.

റെഡ്‌മിയുടെ 10000 എംഎഎച്ച് പവർബാങ്കിനു തിട്ടപ്പെടുത്തിയ വില 799 രൂപയും, 20000 എംഎഎച്ച് പവർബാങ്കിനു 1499 രൂപയുമാണ്. പ്രധാനപ്പെട്ട ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഈ രണ്ടു വേരിയന്റുകൾ ലഭ്യമാണ്. 12 ലെയർ സർക്യൂട്ട് ആണ് ചാർജിങ് അക്‌സെസ്സറി. ഇതിൽ നൽകിയിരിക്കുന്നത് ലിഥിയം, പോളിമർ ബാറ്ററികൾ ആണ്. സുരക്ഷ ഉറപ്പുവരുത്തുന്നു ലി-അയൺ ബാറ്റെറിയെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ. ഈ പവർ ബാങ്കുകളുടെ മറ്റൊരു പ്രത്യേകത ടു വേ ഫാസ്റ്റ് ചാർജിങ് സംവിധാനം ഉറപ്പുവരുത്തുന്നു എന്നതാണ്.

Leave a Reply