ലോക്ക് ഡൌൺ കാലത്തേ ലുഡോ കിങ്ങിന്റെ വരുമാനം

ഈ ലോക്ക് ഡൌൺ കാലത്തു ഏറെ ജനപ്രീതി നേടിയ ഒരു സ്മാർട്ഫോൺ ആപ്ലിക്കേഷൻ ആണല്ലോ ലുഡോ കിംഗ്. മുംബൈ ആസ്ഥാനാമാക്കി പ്രവർത്തിക്കുന്ന ലുഡോ കിംഗ് ലോക്ക് ഡൌൺ കാലയളവിൽ അനേകം ഉപഭോക്താക്കളെയും പ്രക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുകയും ചെയ്‌തു. ഗെയിംടിയോണ്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലുഡോ കിംഗ് എന്ന ആപ്ലിക്കേഷന് രൂപീകരണം നൽകിയത്. ശരാശരി ഒരു ദിവസം 51 ദശലക്ഷം ഉപഭോക്താക്കളാണ് ലുഡോ കിങ്ങിന് ലഭിക്കുന്നത്.

എല്ലാ ആപ്പ് സ്റ്റോറുകളിലും വെച്ച് 10 കോടിയിൽപരം ഡൌൺലോഡ്സ് പിന്നിടുന്ന ആദ്യത്തെ ഇന്ത്യൻ ഗെയിമിംഗ് ആപ്ലികേഷനാണ് പ്രഖ്യാപിച്ചു. സെൻസർടവറിന്റെ റിപ്പോർട്ട് അനുസരിച്ചു ലോകത്തിൽ വെച്ച് തന്നെ ഉള്ള ഗെയിമിങ് ആപ്ലിക്കേഷനുകളിൽ ആറാമതായി വളരുന്ന ഗെയിമിംഗ് അപ്പാണെന്നു പറയപ്പെടുന്നു. 2016 ൽ രൂപീകരിച്ച ആപ്ലിക്കേഷൻ ഉയർന്ന വരുമാനമൊന്നും നേടിയില്ലെങ്കിലും പിന്നീടുള്ള കല്കട്ടങ്ങളിൽ അത് പതിന്മടങ്ങു ഇരട്ടിയായി വർദ്ധിച്ചു.

ശേഷം 2020 ലോക്ക് ഡൌൺ കാലമായപ്പോഴേക്കും അത് 142 ശതമാനത്തോളം വർദ്ധനവ് ഉണ്ടായെന്നു അത്ഭുതപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. ലോക്ക് ഡൌൺ കാലയളവിൽ വർദ്ധിച്ച ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോക്ക് ഡൌൺ കഴിഞ്ഞാൽ തുടർന്ന് വീണ്ടും പഴയ അവസ്ഥയിൽ ആകുമെന്ന് മനസ്സിലാക്കിയ ലുഡോ നിർമ്മാതാക്കൾ ആപ്പിൽ പുത്തൻ അപ്ഡേഷനുകളും നാലുപേർക്ക് ഒരുമിച്ചു കളിക്കാൻ പറ്റുന്ന സജ്ജീകരണവും ഒരുക്കുകയാണ്.

Leave a Reply