സാംസങ് ഗ്യാലക്‌സി M 21. ഒരു തകർപ്പൻ സ്മാർട്ട് ഫോൺ

പ്രമുഖ കമ്പനി ആയ സാംസങ് ഇന്ന് ആയിരത്തിലധികം സ്മാർട്ഫോണുകൾ നിരത്തിലിറക്കുന്നുണ്ട്. മിക്ക ബ്രാൻഡുകളും ഇന്ന് ജനപ്രീതി നേടിയിട്ടുമുണ്ട്. വർഷങ്ങൾക്കു മുന്നേ സജീവമായി നിലനിൽക്കുന്ന ഈ കമ്പനി ഇപ്പോഴും മികച്ച ബ്രാൻഡുകൾ നിർമ്മിക്കുന്നു. സാംസങിന്റെ എല്ലാ ബ്രാൻഡുകൾക്കും അവരുടേതായ ഗുണമേന്മ ഉറപ്പു വരുത്തുന്നു. ഏറ്റവും കൂടുതൽ സാംസങിന്റെ ബ്രാൻഡുകൾ ജനങ്ങൾ ഏറ്റെടുത്തതു സ്മാർട്ഫോണുകൾ തന്നെയാണ്. കാരണം ലോ ബഡ്ജറ്റിൽ ഒതുങ്ങുന്ന അനേകം ഫീച്ചറുകൾ തന്നെയാണ്.

ഈ അടുത്തിടയായി സാംസങ് അനേകം സീരീസുകളിലായി സ്മാർട്ഫോൺ പുറത്തിറക്കുകയുണ്ടായി. അതിൽ ഏറ്റവും പുതുതായി ഇറക്കിയ സാംസങ് ഗ്യാലക്‌സി M 21 ന്റെ നിരവധി സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. ഇതിനായി 15 വാട്സിന്റെ ഫാസ്റ്റ് ചാർജിങ് അഡാപ്റ്റർ ആണ് നൽകിയിരിക്കുന്നത്. ഫോണിന്റെ ബാക് സൈഡ് പ്ലാസ്റ്റിക് ബോഡി കൊണ്ടാണ് കവർ ചെയ്തിരിക്കുന്നത്. കൂടാതെ ബാക്കിലായി 3 ക്യാമെറകളാണ് ഫോട്ടോകൾ മനോഹരമാക്കാനായി സജ്ജീകരിച്ചിരിക്കുന്നത്. കൂടെ ഒരു എൽ ഈ ഡി ഫ്ലാഷ് ലൈറ്റ് കൂടി നൽകിയിരിക്കുന്നു.

അതുപോലെ ഫിംഗർപ്രിന്റ് സംവിധാനം ഫോണിന്റെ ബാക് സൈഡിൽ ആയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഡിസ്പ്ലേ 6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് അമോ എൽ ഇ ഡി ഇതിൽ കൊടുത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ മികച്ച വൈബ്രന്റ് ആയിട്ടുള്ള ഒരു ഡിസ്പ്ലേ തന്നെയാണ്. ഫ്രണ്ട് കാമറ സജ്ജീകരിച്ചിരിക്കുന്നത്  ഇൻഫിനിറ്റി യൂ ഷെയ്പ്പിൽ ആണ്.  ഇതിന്റെ പ്രോസസ്സർ എന്ന് പറയുന്നത് എക്സിനോസ് 9611 ആണ്. അത് സ്നാപ്ഡ്രാഗന്റെ 675 ന്റെയും സ്നാപ്ഡ്രാഗൻ 665 ന്റെയും ഒരു മിഡിൽ പെർഫോമൻസ് ലഭിക്കും.

ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത് ഒരു സ്റ്റൈലിഷ് ആയ ഷെയ്പ്പിൽ ആണ്‌. 188 ഗ്രാം വരുന്ന ഈ ഫോൺ വളരെ ഈസി ആയി ഹാൻഡിൽ ചെയ്യാം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രധാനമായും രണ്ടു വേരിയന്റ് കളിലായാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി 64 ജിബി ഇന്റെണലും, 6 ജിബി 128 ഇന്റെണലും ആണ് വേരിയന്റുകൾ. (DDR 4X) റാം ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത് നിർമ്മിച്ചിരിക്കുന്നത് നല്ലൊരു ബിൽഡ് ക്വാളിറ്റിയിൽ തന്നെയാണ്.

ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് 6000 എം എ എച് ബാറ്ററി ആണ്. ഫുൾ ചാർജ് ചെയ്‌ത്‌ കഴിഞ്ഞാൽ 2 ദിവസം തുടർച്ചയായി ബാറ്ററി ബാക്കപ്പ് ലഭിക്കും. കൂടാതെ രണ്ടു കളർ കോമ്പിനേഷനുകളിലാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടു നല്ലൊരു ഭംഗി തന്നെ ഈ ഫോണിന് നൽകുന്നു. സാംസങിന്റെ സ്വന്തം യൂസർ ഇന്റർഫേസ് ആയ ആൻഡ്രോയിഡ് 10 ൽ അടിസ്ഥാനമാക്കിയാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

Leave a Reply