സാംസങ് ഗ്യാലക്‌സി നോട്ട് 10 ലൈറ്റിനു 9000 രൂപവരെ കിഴിവ്

സ്മാർട്ഫോൺ രംഗത്ത് നിരവധി സീരീസുകളിൽ ഫോണുകൾ ഇറക്കി പ്രേക്ഷകരിൽ ഇടംപിടിച്ച ഒരു കമ്പനി ആണല്ലോ സാംസങ്. സ്മാർട്ഫോണുകൾക്കു കുറഞ്ഞ ബഡ്‌ജറ്റ്‌ നിരക്കും അതിലുപരി അനേകം ഫീച്ചറുകളും ആണ് സാംസങിന്റെ എടുത്തുപറയാവുന്ന പ്രത്യേകത. നിരവധി മോഡലുകളിലും സീരീസുകളിലും സ്മാർട്ഫോണുകൾ വിപണിയിൽ എത്തിച്ചു ഉപഭോക്താവിന്റെ പ്രീതി പിടിച്ചുപറ്റാനും സാംസങിന് സാധിച്ചിട്ടുണ്ട്.

ഓരോ വർഷവും അല്ലെങ്കിൽ ഓരോ മാസവും ഒന്നിലധികം പ്രൊഡക്ടുകൾ അവരുടെ ഗുണമേന്മ ഉറപ്പു വരുത്തി വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് ജനങ്ങളിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ സ്മാർട്ഫോൺ രംഗത്തെ ലക്ഷ്യമാക്കികൊണ്ടു ഇപ്പോൾ ഇറക്കിയ സാംസങിന്റെ പുതിയ സീരീസുകളിൽ ഒന്നായ ഗ്യാലക്‌സി 10 നോട്ട് ലൈറ്റ് അനേകം സവിശേഷതകളോടും കുറഞ്ഞ വിലയോടും ഇറക്കിയിരുന്നു. നിരവധി വേരിയന്റുകളിൽ ആണ് ഈ ഫോൺ ഇറക്കിയിരിക്കുന്നത്.

6 ജിബി റാം വരുന്ന ഫോണിന് 41,000 രൂപയും, 8 ജിബി റാം വരുന്ന പതിപ്പിന്റെ വില 43,000 രൂപയും ആയിരുന്ന ഈ ഫോണിന് 4000 രൂപയോളം വിലകുറചിരിക്കുകയാണ്. സിറ്റി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചെയ്‌സ് ചെയ്യുന്നവർക്ക് കമ്പനി 5000 രൂപയോളം ക്യാഷ് ബാക്ക് നൽകിയിരിക്കുന്നു. ഇങ്ങനെ വാങ്ങുമ്പോൾ രണ്ടു ഫോണിന്റെയും വില 32999 രൂപയും 34999 രൂപയും ആയി കുറഞ്ഞു.

ഈ സീരീസുകളിൽ ലഭിക്കുന്ന ഫോണിന് ഈ എം ഐ ഓപ്ഷൻ കമ്പനി നൽകുന്നു. മാത്രമല്ല 9 മാസത്തെ നോ കോസ്റ്റ് ഇ എം ഐ ലഭിക്കുകയും ചെയ്യും. സാംസങിന്റെ ഈ മോഡലുകളെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാവുന്നതാണ്. ഈ ഒരു ഓഫർ ഈ മാസം 30 വരെ ലഭ്യമാകുകയുള്ളു എന്നത് പ്രത്യേകമായും ശ്രദ്ധിക്കേണ്ടുന്ന ഒന്ന് തന്നെയാണ്. ഫോണിന്റെ കൂടുതൽ ഫീച്ചറുകളെക്കുറിച്ചു കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കു..

Leave a Reply