സാംസങിന്റെ ഉഗ്രൻ ഗ്യാലക്‌സി എ 51

പ്രധാനപ്പെട്ട ഇലക്ട്രോണിക്സ് കമ്പനികളിൽ ഒന്നായ സാംസങ് ഇപ്പോൾ നിരവധി സ്മാർട്ഫോൺ സീരീസുകൾ ഇന്ത്യൻ വിപണികളിൽ ഇറക്കുന്നുണ്ട്. മറ്റുള്ള സ്മാർട്ഫോൺ ബ്രാൻഡുകളെ അപേക്ഷിച്ചു വർഷങ്ങൾക്കു മുന്നേ ഈ രംഗത്ത് ഇടംപിടിച്ച ഒരു കമ്പനികളിൽ ഒന്നു തന്നെയാണ് സാംസങ്. അതുപോലെ തന്നെ സാംസങിന്റെ മറ്റൊരു പ്രത്യേകത കുറഞ്ഞ ബഡ്ജെറ്റിൽ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നത്.  ഇപ്പോൾ ഈ അടുത്തായി ഇറക്കിയ സാംസങിന്റെ പുതിയ സീരീസായ സാംസങ് ഗ്യാലക്‌സി എ 51 സാംസങ് പ്രേമികൾ കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഗ്യാലക്‌സി എ 51 ന്റെ നല്ല പ്രവർത്തനങ്ങൾക്കു കരുത്തേകുന്നത് ഒക്ടാകോര്‍ എക്സിനോസ് പ്രൊസസ്സറാണ്. കൂടാതെ ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേ ആണ് ഇതിൽ നൽകിയിരിക്കുന്നത്. കൂടുതൽ സമയങ്ങൾക്കു പ്രവർത്തന ശേഷി നൽകുന്നത് 4000 എം എ എച്ഛ് ബാറ്റെറിയാണ് ഈ സ്മാർട്ഫോണിന്റെ അതിശയിപ്പിക്കുന്ന മറ്റൊന്ന്.15 w ചാർജിങ് ശേഷിയാണ് ഫോണിന് നൽകിയിരിക്കുന്നത്. 8 ജിബി റാം 128 ഇന്റെർണൽ സ്റ്റോറേജു വരുന്ന ഈ പതിപ്പിന്റെ വില 27999 രൂപയാണ്.

കമ്പനി ഇറക്കുന്ന മറ്റൊരു വേരിയന്റായ 6 ജിബി 126 ജിബി ഇന്റെണൽ വരുന്ന ഈ ഫോണിന്റെ വില 25,250 രൂപയാണ്. പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള കളർ കോമ്പിനേഷനുകളാണ് സാംസങ് എ 51 വിപണിയിൽ ഇറക്കുന്നത്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് കളറുകളില്‍ ആണ് ഫോണിന്റെ നിർമ്മാണം. സ്മാർട്ഫോണിന്റെ മറ്റു ഞെട്ടിക്കുന്ന സവിശേഷതകളെക്കുറിച്ചു മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു.

 

Leave a Reply